സിറാജ് 1984ൽ ആരംഭിച്ച ഒരു മലയാള ദിനപത്രമാണ്‌[1]. കോഴിക്കോട് നിന്നാണ്‌ ഈ പത്രം പ്രസിദ്ധീകരിക്കുന്നത്.[2] നിലവിൽ പത്രത്തിന്‌ കേരളത്തിൽ കോഴിക്കോട് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മലപ്പുറം എന്നിങ്ങനെ അഞ്ചും കേരളത്തിന് പുറത്ത് ബെംഗളൂരുവും ഗൾഫിൽ ദുബൈ, ഒമാൻ, ഖത്തർ എന്നീ മൂന്നും ഉൾപ്പെടെ ഒൻപത് എഡിഷനുകളാണ്. വി പി എം ഫൈസി വില്യാപ്പള്ളി ആണ് പത്രാധിപർ. പബ്ലിഷർ സി മുഹമ്മദ്‌ ഫൈസിയാണ്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചെയർമാനായുള്ള തൗഫീഖ് പബ്ലിക്കേഷനാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. മുസ്‌ലിം മാനേജ്മെന്റുകൾക്ക് കീഴിൽ മലയാളത്തിൽ നിരവധി പത്രങ്ങളുണ്ടെങ്കിലും അറബീ നാമമുള്ള ഏക ദിനപത്രമാണ് സിറാജ്. വിളക്ക് എന്നാണ് ഇതിന്റെ അർഥം.

സിറാജ് ദിനപത്രം
തരംദിനപത്രം
Formatബ്രോഡ്‌ഷീറ്റ്
ഉടമസ്ഥ(ർ)തൗഫീഖ് പബ്ലിക്കേഷൻസ്
പ്രസാധകർസി മുഹമ്മദ്‌ ഫൈസി
എഡിറ്റർ-ഇൻ-ചീഫ്വി പി എം ഫൈസി വില്യാപ്പള്ളി
സ്ഥാപിതം1984 ഏപ്രിൽ 29
ഭാഷമലയാളം
ആസ്ഥാനംകോഴിക്കോട്
സഹോദരവാർത്താപത്രങ്ങൾഗൾഫ് സിറാജ്
ഔദ്യോഗിക വെബ്സൈറ്റ്Siraj Daily

പംക്തികൾതിരുത്തുക

  1. പ്രതിവാരം
  2. അക്ഷരം
  3. അവസരം
  4. കൃഷിപാഠം
  5. പരിഹാരം
  6. Edu Line

അവലംബംതിരുത്തുക

  1. Division, Publications. Yojana January 2021 (Malayalam)(Special Edition): A Development Monthly. Publications Division Ministry of Information & Broadcasting.
  2. http://www.sirajlive.com/contact-us.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക


മലയാള ദിനപ്പത്രങ്ങൾ  
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ്

"https://ml.wikipedia.org/w/index.php?title=സിറാജ്_ദിനപ്പത്രം&oldid=3782901" എന്ന താളിൽനിന്ന് ശേഖരിച്ചത്