നിത്യഹരിതവനങ്ങളിലും ഇലകൊഴിയും വനങ്ങളിലും അർദ്ധഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരിനം ഇലകൊഴിയും വന്മരമാണ് ചീനി (ശാസ്ത്രീയനാമം: Tetrameles nudiflora). തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ധാരാളമായി കണ്ടുവരുന്നു. ഏഷ്യയിലെങ്ങും ഓസ്ട്രേലിയയിലും ഇതു കാണുന്നുണ്ട്. ചീനിമരം, പെരുമരം, പൊന്തംചീനി, വെള്ളച്ചീനി, വെള്ളപ്പശ എന്നെല്ലാം ഇത്‌ അറിയപ്പെടുന്നു. 40 മീറ്റർ വരെ ഉയരം വയ്കുന്ന വലിയ മരമാണിത്.

ചീനിമരം
കംബോഡിയയിലെ പുരാതനക്ഷേത്രത്തിൽ വളരുന്ന ചീനിമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Tetrameles
Species:
T. nudiflora
Binomial name
Tetrameles nudiflora
Synonyms
  • Anictoclea grahamiana Nimmo Unresolved
  • Tetrameles grahamiana (Nimmo) Wight
  • Tetrameles grahamiana var. ceylanica A. DC.
  • Tetrameles rufinervis Miq.
നെടുംപൊയിലിൽ നിൽക്കുന്ന ചീനിമരം
ചീനിയുടെ തടി

വണ്ണം കൂടിയ തായ്ത്തടിയും തൊലിപ്പുറത്തുള്ള വടുക്കളും ഈ മരത്തിന്റെ പ്രത്യേകതയാണ്. വർഷത്തിൽ രണ്ടുതവണ ചീനി ഇലപൊഴിക്കുന്നു[1]. മഞ്ഞുകാലത്ത് മരം പൂർണ്ണമായും ഇലകൾ കൊഴിക്കുന്നു. ഇലകൾക്ക് 10 മുതൽ 17 സെന്റീമീറ്റർ വരെ നീളവും ഏകദേശം അത്രതന്നെ വീതിയും ഉണ്ടാകും. ആൺപൂവും പെൺപൂവും വെവ്വേറെ മരങ്ങളിലാണുണ്ടാവുന്നത്[2]. പൂവിന് ഇളം മഞ്ഞ നിറമാണ്. ദളങ്ങൾ ഇല്ലാത്തതും കേസരങ്ങൾ ഉള്ളതുമായ പൂക്കൾ നന്നേ ചെറുതാണ്. 5 മീറ്റർ ഉയരം വരെ നല്ല വീതിയുള്ള വപ്രമൂലങ്ങൾ ഉണ്ടാവും. [3] ഇലവ് പോലെ വൻതേനീച്ചകൾ കൂടുകൂട്ടുന്ന മരങ്ങളിൽ ഒന്നാണ് ചീനിയും[4]. ഗ്രീഷ്മകാലത്താണ് ഫലം മൂപ്പെത്തുന്നത്.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചീനി&oldid=3929073" എന്ന താളിൽനിന്ന് ശേഖരിച്ചത്