ചിറ്റാട്ടുകര, തൃശ്ശൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചിറ്റാട്ടുകര. ചാവക്കാട് താലൂക്കിലെ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ എളവള്ളി ഗ്രാമപഞ്ചായത്തിലാണ് ചിറ്റാട്ടുകര സ്ഥിതിചെയ്യുന്നത്. തൃശ്ശൂർ പാർലമെന്റ്‌ നിയോജകമണ്ഡലത്തിന്റെയും മണലൂർ നിയമസഭാമണ്ഡലത്തിന്റെയും ഭാഗമാണ്.

ചിറ്റാട്ടുകര
ഗ്രാമം
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

അറബിക്കടലിന്റെ തീരത്ത്‌ നിന്നും 10കി.മീ. കിഴക്ക് മാറി തൃശ്ശൂർ നഗരത്തിൽ നിന്നും 25കി.മീ. പടിഞ്ഞാറുമായാണ് ചിറ്റാട്ടുകരയുടെ ഭപ്രകൃതി, ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ഹൈന്ദവ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിലേക്കും, ഭാരതത്തിലെ ആദ്യ ക്രിസ്ത്യൻ ദേവാലയമായ പാലയൂരേക്കും ഈ ഗ്രാമത്തിൽനിന്ന് ഏതാണ്ട് 7 കി.മീ. സഞ്ചരിച്ചാൽ മതി.

ചരിത്രം

തിരുത്തുക

ബ്രിട്ടിഷ് ഭരണത്തിൻ കീഴിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ചിറ്റാട്ടുകര മലബാർ ജില്ലയിലെ പൊന്നാന്നി താലൂക്കിലായിരുന്നു. അന്ന് ചിറ്റാട്ടൂർ എന്നായിരുന്നു ഈ ഗ്രാമത്തിന്റെ പേര്.[അവലംബം ആവശ്യമാണ്] അക്കാലത്ത് അതിപ്രശസ്തമായ ഒരു വാണിജ്യ കേന്ദ്രമായിരുന്നു ചിറ്റാട്ടുകര. ഏനാമാവ്‌, മുല്ലശ്ശേരി, മറ്റം, പറപ്പൂർ തുടങ്ങിയ അയൽദേശങ്ങളിലെ ജനങ്ങൾ കച്ചവട ആവശ്യങ്ങൾക്ക് ചിറ്റാട്ടുകരയെയാണ് ആശ്രയിച്ചിരുന്നത്. വിരലടങ്ങിയത് പോലുള്ള വീടുകൾ, വളരെ ഇടുങ്ങിയ അങ്ങാടി, ഓരോ വീടിന്റെയും മുന്നിൽ നിരപ്പലകകൾ വെച്ച പീടിക എന്നിവ ചിറ്റാട്ടുകര അങ്ങാടിയുടെ പ്രത്യേകതകളാണ്. വരതിലോരിക്കൽ നടക്കുന്ന ചിറ്റാട്ടുകര ചന്ത പ്രസിദ്ധമാണ്. 1956ൽ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ചിറ്റാട്ടുകര തൃശ്ശൂർ ജില്ലയുടെ ഭാഗമായി.[അവലംബം ആവശ്യമാണ്]

ഭരണതലത്തിൽ

തിരുത്തുക

എളവള്ളി പഞ്ചായത്തിന്റെ നാമകരണസമയത്ത് ചിറ്റാട്ടുകരയിലെ പഞ്ചായത്ത്‌ വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ ചിറ്റാട്ടുകര പഞ്ചായത്തിനു വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും എറണാകുളം പറവൂരിനടുത്ത് ഇതേ പേരിൽ ഒരു പഞ്ചായത്ത്‌ നിലവിലുള്ളതുകൊണ്ട് ആ ശ്രമം വിഫലമാവുകയായിരുന്നു.[അവലംബം ആവശ്യമാണ്] ഏറെ നാൾ ബ്രാഞ്ച് പോസ്റ്റ്‌ ഓഫീസ് മാത്രമുണ്ടായിരുന്ന ഇവിടെ പിന്നീട് സബ് പോസ്റ്റ്‌ ഓഫീസും കമ്പിത്തപാൽ ഓഫീസും പബ്ലിക്‌ കാൾ ഓഫീസും സ്ഥാപിക്കപ്പെട്ടു. ടെലിഫോൺ ഉപഭോക്താക്കളുടെ വർദ്ധനവിനെത്തുടർന്ന് ചിറ്റാട്ടുകര പോസ്റ്റ്‌ ഓഫീസ് ബിൽ കളക്ഷൻ സെന്റർ ആയും ഉയർത്തിയിട്ടുണ്ട്.

വിദ്യാഭ്യാസം

തിരുത്തുക

ബാസൽ മിഷൻ എൽ.പി. സ്കൂൾ, 1904ൽ ആരംഭിച്ച സെന്റ്‌. സെബാസ്റ്റ്യൻ ബോയ്സ് സ്കൂൾ, 1908ൽ ആരംഭിച്ച സെന്റ്‌ തെരേസാസ്‌ ഗേൾസ് എലമെന്ററി സ്കൂൾ എന്നിവയാണ് ചിറ്റാട്ടുകരയിലെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങൾ. 1942ൽ ബോയ്സ് സ്കൂളും ഗേൾസ് സ്കൂളും ഒന്നാക്കപ്പെട്ടു. പിന്നീട് 1979ൽ ഇത് ചിറ്റാട്ടുകര സെന്റ്‌ സെബാസ്റ്റ്യൻ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.[അവലംബം ആവശ്യമാണ്]

ഉപജീവനം

തിരുത്തുക

കൃഷി, വ്യാപാരം, വാണിജ്യം എന്നിവയാണ് ഇവിടത്തെ പ്രധാന ഉപജീവനമാർഗ്ഗം. ബാങ്കിംഗ് മേഖലയും ഉണർന്നുപ്രവർത്തിക്കുന്നു. ചിറ്റാട്ടുകരയിലെ വിവിധ ജനവിഭാഗങ്ങൾ നിശ്ചിത തുക ഓഹരി എടുത്തു ഉടമസ്ഥത നേടിയിട്ടുള്ള ചിറ്റാട്ടുകര സർവീസ് സഹകര ബാങ്കും കാത്തലിക്‌ സിറിയൻ ബാങ്കിന്റെ ചിറ്റാട്ടുകര ശാഖയും ഇവിടത്തെ ധനത്തിന്റെ പ്രധാന ചാലകശക്തിയാണ്.

"https://ml.wikipedia.org/w/index.php?title=ചിറ്റാട്ടുകര,_തൃശ്ശൂർ&oldid=3344959" എന്ന താളിൽനിന്ന് ശേഖരിച്ചത്