പാലയൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ ഒരു പ്രമുഖ ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രമാണ്‌ പാലയൂർ പള്ളി. AD 52 ൽ ക്രിസ്തു ശിഷ്യനായ മാർതോമാശ്ലീഹാ ഇവിടെ വന്നു എന്നും കൊടുങ്ങല്ലൂരിൽ കപ്പൽ മാർഗ്ഗം വന്ന അദ്ദേഹം പാലയൂരിൽ വന്നു ആദ്യത്തെ പള്ളി സ്ഥാപിക്കുകയായിരുന്നു എന്നുമാണ് വിശ്വാസം. (അന്നു് അതൊരു കുരിശ് മാത്രമായിരുന്നു). ഇതിനുശേഷം കേരളത്തിൽതന്നെ ഏഴു പള്ളികൾ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.ആദ്യത്തെ പള്ളി പാലയൂർ പള്ളിയാണ് .അതുകൊണ്ട് തന്നെ ഏഷ്യയിലെ ആദ്യത്തെ ക്രിസ്തീയ ദൈവാലയവും പാലയൂർ തന്നെ .ഏഷ്യയിലെ തന്നെ ക്രിസ്ത്യാനികളുടെ ചരിത്ര മ്യൂസിയം ഇവിടെയാണ്‌ ഉള്ളത് . ഇത് ക്രിസ്ത്യാനികളുടെ ഒരു തീർഥാടന കേന്ദ്രമാണ് .തോമസ് ശ്ലീഹ സ്ഥാപിച്ച എഴരപ്പള്ളികളിൽ ഒന്നാണ് പാലയൂർ പള്ളി മാർ തോമാശ്ലീഹാ സ്ഥാപിച്ച കൽക്കുരിശ്, ചരിത്ര പ്രസിദ്ധമായ ബോട്ട് കുളo, ലോകത്തിലെ ഏറ്റവും വലിയ തോമാശ്ലീഹായുടെ പ്രതിമ ഇവിടെ സ്ഥിതിചെയ്യുന്നു. പൂർവ്വികർക്ക് മാമ്മോദീസാ നല്കിയ പുണ്യമായ തളിയകുളം. ഈ തളിയകുളത്തിൽ എല്ലാമാസവും സമൂഹ മാമ്മോദീസ നടത്തുന്നു. കേളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ വന്ന് കുഞ്ഞുങ്ങൾക്ക് മാമ്മോദീസ നൽകുന്നു. പാലയൂർ പള്ളിയിൽ എല്ലാ ചൊവാഴ്ചകളിലും ചൊവ്ഴച്ച ആചരണം നടത്തുന്നു. മാസത്തിലെ പത്താം തിയ്യതി കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച മുപ്പിട്ടു ഞായർ ആയി ആഘോഷിക്കുന്നു ഈ ദിവസങ്ങളിൽ കുഞ്ഞുങ്ങൾക്ക് ഉള്ള ആദ്യ ചോറൂണ്ണ് നടത്തുതുന്നു. വലിയ നൊയമ്പിലെ ഓശാന ഞായറിനു മുമ്പുള്ള ഞായറാഴ്ച്ച തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ പാലയൂർ മഹാതീർത്ഥാടനം ഇവിടെ നടത്തുന്നു. ചാവക്കാട് ബസ്സ് സ്റ്റാൻഡിൽ നിന്ന് ഒരു കിലോമീറ്ററും, ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ, നെടുമ്പാശ്ശേരി വിമാനതാവളത്തിൽ നിന്ന് 85 കിലോമീറ്റർ. ആണ് യാത്രാമാർഗ്ഗങ്ങൾ. ബന്ധപ്പെടേണ്ട ഫോൺ 0487 2556978.

പാലയൂർ പള്ളി


"https://ml.wikipedia.org/w/index.php?title=പാലയൂർ&oldid=3345010" എന്ന താളിൽനിന്ന് ശേഖരിച്ചത്