ചിത്രശലഭങ്ങൾ ലെപിഡോപ്ടെറാ(Lepidoptera) എന്ന ഗോത്രത്തിൽ(order) പെടുന്നു. ഈ ഗോത്രത്തിൽ പെടുന്ന 1800 ഓളം വർഗം(species) ശലഭങ്ങളെ 128 കുടുംബങ്ങളിലായി(families) പെടുത്തിയിരിക്കുന്നു. 128 കുടുംബങ്ങളെ 47 തറവാടുകളിൽ(superfamilies) പെടുത്തിയിരിക്കുന്നു. ചിത്രശലഭങ്ങൾ റൊപലോസീറ(Rhopalocera)എന്ന ഉപഗോത്രത്തിൽ (suborder) പെടുന്നു. പ്രധാനപ്പെട്ട 5 ചിത്രശലഭകുടുംബങ്ങൾ താഴെ പറയുന്നവയാണ്.

  • കിളിവാലൻ ചിത്രശലഭങ്ങൾ (Papilionidae - Swallowtail Butterflies)
  • പീത-ശ്വേത ചിത്രശലഭങ്ങൾ (Pieridae - Yellow-White Butterflies)
  • രോമപാദ ചിത്രശലഭങ്ങൾ (Nymphalidae- Brush-Footed Butterflies)
  • നീലി ചിത്രശലഭങ്ങൾ (Lycaenidae- Blues, hairstreaks and Gossamer-Winged Butterflies)
  • തുള്ളൻ ചിത്രശലഭങ്ങൾ (Hesperiidae - Skipper Butterflies)
ചിത്രശലഭങ്ങൾ
Cairns Birdwing, the largest butterfly in Australia (Melbourne Zoo).
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
(unranked):
Rhopalocera
Subgroups

കിളിവാലൻ ചിത്രശലഭങ്ങൾ

തിരുത്തുക

വലിയ വർണ്ണാഭമായ ചിത്രശലഭങ്ങൾ അടങ്ങിയ പാപ്പിലിയോണിഡേ എന്ന ചിത്രശലഭകുടുംബം.മീവൽ പക്ഷിയുടേത് പോലുള്ള ചെറ്യ വാൽ ഈ ശലഭങ്ങളുടെ പ്രത്യേകതയാണ്.ഇവ കിളിവാലൻ ശലഭങ്ങൾ എന്നറിയപ്പെടാൻ കാരണം ഈ വാലാണ്.ലോകത്തിൽ ആകെ 700 ഓളം ഇനം കിളിവാലൻ ശലഭങ്ങളുണ്ട്.[1]. ഭാരതത്തിൽ 107 ഇനം കിളിവാലൻ ശലഭങ്ങളുള്ളപ്പോൾ കേരളത്തിൽ 19 ഇനം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.ശലഭ മുട്ടകൾ ഗോളാകൃതിയിലാണ്[2].ലാർവകൾക്ക് ശരീരത്തിന്റെ മുകൾ ഭാഗത്ത് മുള്ളുകളോ മുഴകളോ ഉണ്ടായിരിക്കും.കിളിവാലൻ ശലഭങ്ങളുടെ മറ്റൊരു തിരിച്ചറിയൽ പ്രത്യേകത അവയുടെ ശലഭപ്പുഴുക്കളിൽ കാണുന്ന ഓസ്മെറ്റീരിയംഎന്ന ഭാഗമാണ്[3].തലയ്ക്കും ഉരസ്സിന്റെ ആദ്യഖണ്ഡത്തിനും ഇടയിൽ കാണുന്ന വെളുത്ത നിറത്തിൽ കാണുന്ന കൊമ്പ് പോലുള്ള ഭാഗമാണ് ഓസ്മെറ്റീരിയം.ശലഭപ്പുഴുവിന്റെ ശരീരം ആപത്ഘട്ടങ്ങളിൽ രണ്ടായി പിളരുന്നതുപോലെ തോന്നിക്കാൻ ഇതു സഹായിക്കുന്നു.പ്യൂപ്പകൾതല മേൽപ്പോട്ടായി തൂങ്ങിക്കിടക്കുന്നവയാണ്.തേൻ കുടിക്കാൻ ഇഷ്ടപ്പെടുന്നവയാണ് ഈ ശലഭകുടുംബാംഗങ്ങളെല്ലാം. ഭാരതത്തിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം, വലിപ്പത്തിൽ രണ്ടാമനായ കൃഷ്ണശലഭം ,ചക്കര ശലഭം,നീലക്കുടുക്ക,വിറവാലൻ,നാരക ശലഭം,പുള്ളിവാലൻ എന്നിവയെക്കെ കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിലാണ് പെടുന്നത്.അരിശ്റ്റൊലോക്കിയെസിയേ,റൂട്ടേസീ,അനോനേസീ,ലോറേസീ,മഗ്നോലിയേസീ എന്നീ സസ്യകുടുംബങ്ങളിൽപ്പെട്ട ചെടികളിലാണ് കിളിവാലൻ ചിത്രശലഭങ്ങളുടെ ലാർവകൾ വളരുന്നത്.[4]

പീത-ശ്വേത ചിത്രശലഭങ്ങൾ

തിരുത്തുക

പീറിഡേ എന്ന് ആംഗലഭാഷയിൽ അറിയപ്പെടുന്ന ഈ ശലഭകുടുംബത്തിൽ പൊതുവെ വെള്ളയോ മഞ്ഞയോ നിറത്തിലുള്ള ചിത്രശലഭങ്ങളാണ് കാണപ്പെടുന്നത്.ആയിരത്തിൽപ്പരം ഇനം പീറിഡെ ശലഭങ്ങൾ ലോകത്താകെയുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.ഇവ 76ജനുസ്സുകളിലെ ആയിരത്തിഒരനൂറ് സ്പീഷിസുകളിലായി വ്യാപിച്ചുകിടക്കുന്നു[5].ഭാരതത്തിൽ കാണപ്പെടുന്ന 109 ഇനങ്ങളിൽ 34 എണ്ണം കേരളത്തിൽ കാണപ്പെടുന്നു. ശലഭങ്ങളുടെ മഞ്ഞയോ വെള്ളയോ നിറത്തിനു കാരണം അവയുടെശരീരത്തിൽ നിർമ്മിക്കപ്പെടുന്ന വിസർജ്യവസ്തുക്കളിലെ വർണ്ണകങ്ങളാണ്[6] .പീറിഡേ കുടുംബത്തിൽപ്പട്ട വെണ്ണയുടെ നിറത്തിൽ പറക്കുന്ന ബ്രിംസ്റ്റോൺശലഭങ്ങളിൽനിന്നുമാണ് ചിത്രശലഭങ്ങൾക്ക് ഇംഗ്ളീഷ് ഭാഷയിൽ ബട്ടർഫ്ളൈ എന്നു പേരു വന്നത്.[6] വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയിൽ ആൽബട്രോസ് ശലഭങ്ങളെപ്പോലുള്ളവ ദേശാടനം നടത്തുന്നതിൽ പ്രസിദ്ധരാണ്.പൂക്കളോടും നനഞ്ഞപ്രദേശങ്ങളോടും പ്രത്യേക താൽപര്യം കാണിക്കുന്നവയാണ് ഈ ശലഭങ്ങൾ.മുട്ടകൾക്ക് നെന്മണിയുടെ ആകൃതി.ലാർവകൾക്ക് പച്ചയോ തവിട്ടോ നിറം,കുഴലാകൃതി. ആൺ-പെൺ ശലഭങ്ങൾ ചിറകിലെ പൊട്ടുകളുടെ എണ്ണത്തിലോ നിറങ്ങളുടെ ആകൃതിയിലോ ക്രമത്തിലോ വ്യത്യാസം കാണിക്കുന്നു.

രോമപാദ ചിത്രശലഭങ്ങൾ

തിരുത്തുക

നിംഫാലിഡേ എന്ന ചിത്രശലഭക്കുടുംബത്തിംലെ എല്ലാ അംഗങ്ങളുടെയും മുൻകാലുകൾ വളരെ ചെറുതും നാരുകൾപ്പോലുള്ള രോമങ്ങളാൽ മൂടപ്പെട്ടതാണ്.ഈ കാലുകൾ സ്പർശിനികളായി ഉപയോഗിക്കുന്നു.തേൻചെടികളുടെ സ്ഥാനം കണ്ടെത്താനും ശലഭപ്പുഴുവിന്റെ ഭക്ഷണസസ്യം കണ്ടെത്തി മുട്ടകൾ നിക്ഷേപിക്കാനും മണം പിടിച്ചെടുക്കാനും ഈ രോമക്കാലുകൾ ഉപയോഗിക്കുന്നു.[7] രോമക്കാലൻ ശലഭങ്ങളുടെ മുട്ടകൾ ഉരുണ്ടതും വെളുപ്പ്നിറമുള്ളതും ആണ്.നീണ്ടുരുണ്ട ശലഭപ്പുഴുവിന്റെ പുറത്ത് നീണ്ട മുള്ളുകൾ പോലുള്ള രോമങ്ങൾ കാണുന്നു.പുൽവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിലാണ് പൊതുവെ ശലഭപ്പുഴുക്കൾ വളരുന്നത്. ഈ വലിയ കുടുംബത്തെ എട്ട് ഉപകുടുംബങ്ങളായി തിരിച്ചിട്ടുണ്ട്.വളരെ വൈവിധ്യം നിറഞ്ഞ ഈ ചിത്രശലഭകുടുംബത്തിൽ 6000 ഇനം ശലഭങ്ങളുണ്ട്.ഇവയിൽ അഞ്ഞൂറോളം ഇനങ്ങൾ ഭാരതത്തിൽ കാണപ്പെടുമ്പോൾ കേരളത്തിൽ നൂറോളം ഇനങ്ങളാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്.

നീലി ചിത്രശലഭങ്ങൾ

തിരുത്തുക
പ്രധാന ലേഖനം: നീലി ചിത്രശലഭങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രശലഭകുടുംബം.[8]ലോകത്താകെ ആറായിരത്തിൽപ്പരം നീലിശലഭങ്ങളുണ്ട്.കേരളത്തിൽ ഈ ഇനത്തിൽപ്പെട്ട നൂറോളം പൂമ്പാറ്റകളുണ്ട്.[9]വളരെ ചെറുതും തറയോട് ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ഇവ.മുട്ടയ്ക്ക് മത്തങ്ങയുടെ ആകൃതിയാണ്.ലോകത്തിലെ ഏറ്റവും ചെറിയ ചിത്രശലഭമെന്നു വിശേഷിപ്പിക്കപ്പെടുന്ന രത്നനീലി ലൈക്കനിഡേ ശലഭകുടുംബത്തിൽപ്പെടുന്നു.ഇക്കൂട്ടത്തിൽപ്പെട്ട മിക്ക ശലഭങ്ങളുടെയും ലാർവകൾമധുരമുള്ള ദ്രാവകങ്ങൾ സ്രവിക്കുന്നു.

തുള്ളൻ ചിത്രശലഭങ്ങൾ

തിരുത്തുക

ഈ ഇനത്തിൽപെട്ട ചിത്രശലഭങ്ങൾ പൊതുവെ വേഗത്തിൽ തുള്ളിച്ചാടി നടക്കുന്നവയാണ്.തവിട്ട്,കറുപ്പ്,ചുവപ്പുകലർന്ന തവിട്ട് എന്നീനിറങ്ങളിൽ ഇവ പ്രധാനമായും കാണപ്പെടുന്നു.ഭൂമിയിൽ ആകെ 35000 ഇനങ്ങളും ഭാരതത്തിൽ ഏതാണ്ട് 320 ഇനങ്ങളും കാണപ്പെടുന്നു.[10]

  1. Häuser, Christoph L. (28 July 2005). "Papilionidae – revised GloBIS/GART species checklist (2nd draft)". Archived from the original on 2020-02-27. Retrieved 8 November 2010. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Bingham, C.T. (1905). The Fauna of British India including Ceylon and Burma – Butterflies (Vol 1). London: Taylor and Francis. p. 519. Retrieved 7 November 2010. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. name="Papilionidae on tolweb.org"/>
  4. von Euw, J.; Reichstein, T.; Rothschild, M. (1968), "Aristolochic acid in the swallowtail butterfly Pachlioptera aristolochiae", Isr. J. Chem., 6: 659–670 {{citation}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help).
  5. DeVries P. J. in Levin S.A. (ed) 2001 The Encyclopaedia of Biodiversity. Academic Press.
  6. 6.0 6.1 Carter, David, Butterflies and Moths (2000)
  7. Charles Thomas Bingham (1905). Butterflies, Volume 1. The Fauna of British India, Including Ceylon and Burma. London: Taylor and Francis.
  8. കേരളത്തിലെ സാധാരണ ചിത്രശലഭങ്ങൾ,സുശാന്ത് സി
  9. കേരളത്തിലെ ചിത്രശലഭങ്ങൾ,ജാഫർ പാലോട്ട്,ബാലകൃഷ്ണൻ വി സി,ബാബു കാമ്പ്രത്ത്
  10. The book of Indian Butterflies, Isaac Kehimkar(2008),Bombay Natural History Society

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിത്രശലഭ_കുടുംബങ്ങൾ&oldid=3631210" എന്ന താളിൽനിന്ന് ശേഖരിച്ചത്