രോമപാദ ചിത്രശലഭങ്ങൾ

(Brush-footed butterfly എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിംഫാലിഡേ എന്ന ചിത്രശലഭക്കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും മുൻകാലുകൾ വളരെ ചെറുതും നാരുകൾപ്പോലുള്ള രോമങ്ങളാൽ മൂടപ്പെട്ടതാണ്.ഈ കാലുകൾ സ്പർശിനികളായി ഉപയോഗിക്കുന്നു.തേൻചെടികളുടെ സ്ഥാനം കണ്ടെത്താനും ശലഭപ്പുഴുവിന്റെ ഭക്ഷണസസ്യം കണ്ടെത്തി മുട്ടകൾ നിക്ഷേപിക്കാനും മണം പിടിച്ചെടുക്കാനും ഈ രോമക്കാലുകൾ ഉപയോഗിക്കുന്നു.[1] രോമക്കാലൻ ശലഭങ്ങളുടെ മുട്ടകൾ ഉരുണ്ടതും വെളുപ്പ് നിറമുള്ളതും ആണ്.നീണ്ടുരുണ്ട ശലഭപ്പുഴുവിന്റെ പുറത്ത് നീണ്ട മുള്ളുകൾ പോലുള്ള രോമങ്ങൾ കാണുന്നു.പുൽവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിലാണ് പൊതുവെ ശലഭപ്പുഴുക്കൾ വളരുന്നത്. ഈ വലിയ കുടുംബത്തെ എട്ട് ഉപകുടുംബങ്ങളായി തിരിച്ചിട്ടുണ്ട്.വളരെ വൈവിധ്യം നിറഞ്ഞ ഈ ചിത്രശലഭകുടുംബത്തിൽ ലോകത്താകമാനം 6000 ഇനം ശലഭങ്ങളുണ്ട്. ഇവയിൽ 520 ഇനങ്ങൾ ഭാരതത്തിൽ കാണപ്പെടുമ്പോൾ കേരളത്തിൽ 97 ഇനങ്ങളാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്.

രോമപാദ ചിത്രശലഭങ്ങൾ
(Nymphalidae)
Dryadula phaetusa
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Superfamily:
Family:
Nymphalidae

Subfamilies

and see article text

Diversity
Over 600 genera
About 5,700 species

അവലംബം തിരുത്തുക

  1. Charles Thomas Bingham (1905). Butterflies, Volume 1. The Fauna of British India, Including Ceylon and Burma. London: Taylor and Francis.
"https://ml.wikipedia.org/w/index.php?title=രോമപാദ_ചിത്രശലഭങ്ങൾ&oldid=3093174" എന്ന താളിൽനിന്ന് ശേഖരിച്ചത്