ചന്ദാമാമ
മലയാള ചലച്ചിത്രം
(ചന്ദാമാമ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുരളീകൃഷ്ണന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ജഗതി ശ്രീകുമാർ, സുധീഷ്, സുലേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ചന്ദാമാമ. സുവർണ്ണരേഖ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമൻ, സാബു ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഷോഗൺ ഫിലിം റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ മുരളീകൃഷ്ണന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.
ചന്ദാമാമ | |
---|---|
സംവിധാനം | മുരളീകൃഷ്ണൻ |
നിർമ്മാണം | പ്രേമൻ സാബു ചെറിയാൻ |
കഥ | മുരളീകൃഷ്ണൻ |
തിരക്കഥ | രാജൻ കിരിയത്ത് |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ജഗതി ശ്രീകുമാർ സുധീഷ് സുലേഖ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | ടി.ആർ. ശേഖർ കെ.ആർ. ഗൌരീശങ്കർ |
സ്റ്റുഡിയോ | സുവർണ്ണരേഖ ക്രിയേഷൻസ് |
വിതരണം | ഷോഗൺ ഫിലിം റിലീസ് |
റിലീസിങ് തീയതി | 1999 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
കുഞ്ചാക്കോ ബോബൻ | ഉണ്ണി |
ജഗതി ശ്രീകുമാർ | ഈപ്പച്ചൻ |
സുധീഷ് | ദാസൻ |
ഹരിശ്രീ അശോകൻ | പാർത്ഥൻ |
ഒടുവിൽ ഉണ്ണികൃഷ്ണൻ | ഫാദർ |
കലാഭവൻ നവാസ് | മോനായി |
ജനാർദ്ദനൻ | തമ്പി |
കൊച്ചിൻ ഹനീഫ | നട്‌വർ ലാൽ |
സിദ്ദിഖ് | മാത്യു വശിപറമ്പൻ |
എൻ.എഫ്. വർഗ്ഗീസ് | മാമ്പുള്ളി |
സി.ഐ. പോൾ | വക്കച്ചൻ |
സുലേഖ | ഗേളി |
മയൂരി | ആനി |
കൽപ്പന | കാർത്ത്യായനി |
പൊന്നമ്മ ബാബു | ത്രേസ്യ |
മമത കുൽക്കർണ്ണി |
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്.
- ഗാനങ്ങൾ
- ചന്ദാമാമാ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- ചിരിയൂഞ്ഞാൽ – കെ.ജെ. യേശുദാസ്
- റോജാപ്പൂ കവിളത്ത് – ഉണ്ണിമേനോൻ
- ഒരു കുമ്പിൾ പൊന്നും പൂവും – കെ.ജെ. യേശുദാസ്
- ആകാശക്കോട്ടയിലെ – മലേഷ്യാ വാസുദേവ്, ഔസേപ്പച്ചൻ
- ഒരു കുമ്പിൾ പൊന്നും – എം.ജി. ശ്രീകുമാർ, കോറസ്
- ചിരിയൂഞ്ഞാൽ – കെ.എസ്. ചിത്ര
- റോജാപ്പൂ കവിളത്ത് – സുജാത മോഹൻ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | ടി.ആർ. ശേഖർ, കെ.ആർ. ഗൌരീശങ്കർ |
കല | വത്സൻ |
ചമയം | പി.എൻ. മണി |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
നൃത്തം | കല |
സംഘട്ടനം | മലേഷ്യ ഭാസ്കർ |
നിർമ്മാണ നിയന്ത്രണം | പീറ്റർ ഞാറയ്ക്കൽ |
നിർമ്മാണ നിർവ്വഹണം | രാജു ഞാറയ്ക്കൽ, ക്ലിന്റൺ പെരേര |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചന്ദാമാമ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചന്ദാമാമ – മലയാളസംഗീതം.ഇൻഫോ