ജിതിൻ പുത്തഞ്ചേരി
മലയാള ചലച്ചിത്ര അഭിനേതാവും സഹസംവിധായകനുമാണ് ജിതിൻ പുത്തഞ്ചേരി (ജനനം: ഓഗസ്റ്റ് 24, 1989).[1] ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണ്[2].സുധീർ അമ്പലപ്പാടിന്റെ ബ്രേക്കിങ് ന്യൂസ് ലൈവ് എന്ന സിനിമയിൽ സംവിധാന സഹായി ആയിട്ടാണ് മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്
ജിതിൻ പുത്തഞ്ചേരി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | അഭിനേതാവ് ,സഹാസംവിധായകൻ |
സജീവ കാലം | 2012 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | ദിവ്യ മോഹനൻ (m. 2020) |
മാതാപിതാക്ക(ൾ) | ഗിരീഷ് പുത്തഞ്ചേരി , ബീന ഗിരീഷ് |
ബന്ധുക്കൾ | ദിൻനാഥ് പുത്തഞ്ചേരി (സഹോദരൻ) |
ജീവിതരേഖ
തിരുത്തുകമലയാളത്തിലെ പ്രമുഖ ഗാനരചയിതാവായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടേയും ബീനയുടെയും രണ്ട് മക്കളിൽ മൂത്തമകനായി 1989 ആഗസ്റ്റ് 24ന് ജനനം[3]. സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂൾ കാലിക്കറ്റ്, ബംഗളൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ ജിതിൻ പരസ്യ ചിത്രസംവിധായകനായ സുധീർ അമ്പലപ്പാടിന്റെ ബ്രേക്കിംഗ് ന്യൂസ് ലൈവ് എന്ന സിനിമയിൽ സംവിധാന സഹായി ആയിട്ടാണ് മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്[4]. തുടർന്ന് മാറ്റിനി, കൂതറ, മണിരത്നം എന്നീ സിനിമകളിലും സംവിധാന സഹായിയായി പ്രവർത്തിച്ചു. 2016ൽ ഫർഹാൻ അക്തർ- റിതേഷ് സിദ്വാനി ടീമിന്റെ എക്സൽ എന്റർടെന്റിമെന്റ് എന്ന മുംബൈ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയിൽ ജോയിൻ ചെയ്യുകയും തുടർന്ന് ഫർഹാന്റെ തന്നെ റോക്ക്-ഓൺ 2 എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിക്കുകയും ചെയ്തു[5].
അഭിനയരംഗത്തെ താല്പര്യാർത്ഥം സുഹൃത്തായ ഡൊമിനിക് അരുണിന്റെ "മൃത്യുഞ്ജയമെന്ന" ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് ഡൊമിനിക്കിന്റെ തന്നെ ടോവിനോ നായകനായ തരംഗമെന്ന സിനിമയിൽ ചെറുവേഷത്തിലും പ്രത്യക്ഷപ്പെട്ടു. തരംഗത്തിൽ സഹഎഴുത്തുകാരനായും സിനിമയിൽ സംവിധാന സഹായിയായും പ്രവർത്തിച്ചു. തുടർന്ന് ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന ക്യാമ്പസ്/സ്കൂൾ ചിത്രത്തിലേക്ക് ഒഡീഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട് അതിലെ ഗിരിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി. തുടർന്ന് കമലിന്റെ പ്രണയമീനുകളുടെ കടൽ, ടോവിനോയുടെ എടക്കാട് ബറ്റാലിയൻ, മോഹലാൽ-പ്രിയദർശൻ ടീമിന്റെ മരയ്കാർ അറബിക്കടലിന്റെ സിംഹമെന്ന സിനിമകളിലുമൊക്കെ വേഷമിട്ടു. സമാന്തര സിനിമകളിലൂടെ പ്രശസ്തനായ ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യമെന്ന സിനിമയിൽ നായകകഥാപാത്രത്തെ അവതരിപ്പിച്ച് നിരൂപണ പ്രശംസയും നേടിയ ജിതിൻ അഭിനയരംഗത്ത് തുടരുന്നു[6].
സോഫ്റ്റെയർ എഞ്ചിനീയറായ ദിവ്യാ മോഹനനാണ് ഭാര്യ. സഹോദരൻ ദിൻനാഥ് ഗാനരചയിതാവും സഹസംവിധായകനുമാണ്
സിനിമകൾ
തിരുത്തുകYear | Movie | Ass Direction | Role | Director | Notes |
---|---|---|---|---|---|
2012 | മാറ്റിനീ | അനീഷ് ഉപാസന | |||
2013 | ബ്രേക്കിംഗ് ന്യൂസ് | സുധീർ അമ്പലപ്പാട് | |||
2014 | കൂതറ | ശ്രീനാഥ് രാജേന്ദ്രൻ | |||
മണി രത്നം | സന്തോഷ് നായർ | ||||
2016 | റോക്ക് ഓൺ ടു | ഷുജാത് സൌധാകർ | |||
2017 | തരംഗം | പാചകക്കാരൻ | അരുൺ ഡൊമിനിക് | സഹ
എഴുത്തുകാരൻ | |
2019 | പ്രണയ മീനുകളുടെ | കോയ മോൻ | കമൽ | ||
പതിനെട്ടാം പടി | ഗിരി | ശങ്കർ രാമകൃഷ്ണൻ | |||
എടക്കാട് | ബറ്റാലിയൻ
ബോയ് |
സ്വപനേഷ് കെ,നായർ | |||
2021 | ദി പ്രീസ്റ്റ് | മനു | ജോഫിൻ ടി ചാക്കോ | ||
സന്തോഷത്തിൻറെ | ജിതിൻ | ഡോൺ പാലത്തറ | |||
മരക്കാർ | അച്ചുതൻ | പ്രിയദർശൻ |
അവലംബം
തിരുത്തുക- ↑ "Jithin Puthenchery". www.malayalachalachithram.com. Retrieved 2021-05-24.
- ↑ "Jithin Puthenchery movies, filmography, biography and songs - Cinestaan.com". Cinestaan. Archived from the original on 2021-05-22. Retrieved 2021-05-22.
- ↑ "18-ാം പടിയിൽ കലിപ്പ് കാട്ടി കയ്യടി നേടി കലിപ്പൻ ഗിരി; ആരാണെന്നറിയാമോ?". Asianet News Network Pvt Ltd. Retrieved 2021-05-21.
- ↑ "Jithin Puthenchery makes switch to acting". The New Indian Express. Retrieved 2021-05-21.
- ↑ Praveen, S. r (2021-02-15). "'Santhoshathinte Onnam Rahasyam' movie review: An experiment in 'captive' conversation". The Hindu (in Indian English). ISSN 0971-751X. Retrieved 2021-05-22.
- ↑ "Jitin Puthenchery makes a mark with Rima Kallingal in IFFK-film, Santhoshathinte Onnam Rahasyam - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-05-22.