ഗായത്രി ശങ്കർ
തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചുവരുന്ന ഒരു ഇന്ത്യൻ നടിയാണ് ഗായത്രി ശങ്കർ (ജനനം 2 മെയ് 1993). 2012-ൽ 18 വയസു എന്ന ചിത്രത്തിലൂടെയായിരുന്നു അവരുടെ തമിഴ് സിനിമാ അരങ്ങേറ്റം, നടുവുല കൊഞ്ചം പാക്കാതെ കാണോം (2012) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് (2022) എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തിലൂടെയാണ് അവർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഗായത്രി ശങ്കർ | |
---|---|
ജനനം | ഗായത്രി ശങ്കർ 2 മേയ് 1993[1] |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2012 – മുതൽ |
മുൻകാലജീവിതം
തിരുത്തുകതമിഴ്നാട്ടിലെ ട്രിച്ചി സ്വദേശിയായ ഗായത്രി ജനിച്ചതും വളർന്നതും ബാംഗ്ലൂരിലാണ്. [2]
കരിയർ
തിരുത്തുകനടിയുടെ ആദ്യം റിലീസ് ചെയ്ത സിനിമ സൈക്കോളജിക്കൽ ത്രില്ലർ 18 വയസായിരുന്നു, പക്ഷേ വിജയ് സേതുപതിയ്‌ക്കൊപ്പം നടുവുല കൊഞ്ചം പാക്കാത കാണോം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവർ പ്രശസ്തയാകുന്നത്. 2013-ൽ പൊന്മാളൈ പൊഴുത്, മത്തപ്പൂ എന്നീ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു. അതിനുശേഷം 1980കളിലെ കോളേജ് പ്രണയകഥയായ റമ്മിയിൽ ഇനിഗോ പ്രഭാകരനൊപ്പം അഭിനയിച്ചു.[3]
മൾട്ടി-സ്റ്റാർ ചിത്രമായ ഉല,[4] ചിത്തിരം പേശുതുടി 2 എന്ന് പുനർനാമകരണം ചെയ്യുകയും 2019-ൽ റിലീസ് ചെയ്യുകയും ചെയ്തു. മുരൻ ഫെയിം രാജൻ മാധവ് സംവിധാനം ചെയ്ത ചിത്രത്തിൽ രാധിക ആപ്‌തെ, പ്രിയ ബാനർജി, വിധാർത്ഥ്, ഡ്വെയ്ൻ ബ്രാവോ എന്നിവരും ഗായത്രിക്കൊപ്പം അഭിനയിക്കുന്നു. വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്ത പുരിയാത്ത പുതിർ 2017ൽ പുറത്തിറങ്ങി.[2][5][6] വിജയ് സേതുപതി, ഗൗതം കാർത്തിക്, നിഹാരിക കൊണിഡേല എന്നിവർ അഭിനയിച്ച ഒരു ഡാർക്ക് കോമഡി ചിത്രമായിരുന്നു നവാഗതനായ അറുമുഖകുമാർ സംവിധാനം ചെയ്ത ഒരു നല്ല നാൾ പാത്തു സോൾരെൻ. 2018 ഫെബ്രുവരി 2 ന് ചിത്രം റിലീസ് ചെയ്തു. 2018 ഡിസംബർ 20-ന് സീതാകത്തി പുറത്തിറങ്ങി. ബാലാജി തരണീധരൻ സംവിധാനം ചെയ്ത സീതാകത്തിയിൽ സഹസംവിധായകയായും അവർ പ്രവർത്തിച്ചു. സീതാകത്തിയിൽ ഒരു അതിഥി വേഷത്തിലും അവർ അഭിനയിച്ചു. 2018-ൽ അവർ വെബ് സീരീസുകളിലേക്കും ചുവടുവെച്ചു. ആമസോൺ പ്രൈം എക്‌സ്‌ക്ലൂസീവ് സീരീസായ വെല്ല രാജയിൽ അവർ ആധിരയായി അഭിനയിച്ചു.
വിജയ് സേതുപതി, സാമന്ത അക്കിനേനി, ഫഹദ് ഫാസിൽ, രമ്യാ കൃഷ്ണൻ, മിഷ്‌കിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്ത സൂപ്പർ ഡീലക്‌സ് 2019-ൽ പുറത്തിറങ്ങി.
2022-ൽ, ലോകേഷ് കനകരാജിന്റെ വിക്രം എന്ന സിനിമയിൽ അവർ അമറിന്റെ ഭാര്യയായി അഭിനയിച്ചു. സൂപ്പർ ഡീലക്‌സിന് ശേഷം ഫാസിലുമൊത്തുള്ള രണ്ടാമത്തെ കൂട്ടുകെട്ടും വിജയ് സേതുപതിയുമായുള്ള എട്ടാമത്തെ കൂട്ടുകെട്ടും ആയിരുന്നു ഈ ചിത്രം. വിജയ് സേതുപതിക്കൊപ്പം സീനു രാമസാമി സംവിധാനം ചെയ്‌ത ചിത്രം മാമനിതൻ അതേ വർഷം പുറത്തിറങ്ങി. ആദ്യ മലയാള ചിത്രം ന്നാ താൻ കേസ് കൊട് ഉം 2022 ൽ പുറത്തിറങ്ങി.
ഇനിയും പുറത്തിറങ്ങാത്ത സിനിമകളായ ടൈറ്റാനിക്, ഹൊറർ ത്രില്ലർ പേച്ചി എന്നിവയിലും അവർ അഭിനയിച്ചിട്ടുണ്ട്.
ഫിലിമോഗ്രഫി
തിരുത്തുകസിനിമകൾ
തിരുത്തുക- ഭാഷ പ്രത്യേകം പരാമർശിച്ചിട്ടില്ലാത്ത എല്ലാ സിനിമകളും തമിഴിലാണ്.
വർഷം | ചിത്രം | വേഷം | കുറിപ്പുകൾ | അവലംബം |
---|---|---|---|---|
2012 | 18 വയസ്സു | ഗായത്രി | ||
നടുവുല കൊഞ്ചം പാക്കാത കാണോം | ധന ലക്ഷ്മി (ധന) | |||
2013 | പൊന്മാളൈ പൊഴുത്ത് | ദിവ്യ | ||
മത്തപ്പൂ | പൂജ | |||
2014 | റമ്മി | മീനാക്ഷി | ||
2017 | പുരിയാധ പുധിർ | മീര | [7] | |
2018 | ഒരു നല്ല നാൾ പാത്തു സൊല്രെൻ | ഗോദാവരി | ||
സീതകാത്തി | അവരായി തന്നെ | |||
2019 | ചിത്തിരം പേശുതടി 2 | പ്രിയ | ||
സൂപ്പർ ഡീലക്സ് | ജോതി | |||
കെ- 13 | പവിത്ര | [8] | ||
ഒത്ത സെരുപ്പ് | ഉഷ | വോയ്സ് ഓവർ മാത്രം | ||
2021 | തുഗ്ലക്ക് ദർബാർ | അവരായി തന്നെ | "അരസിയൽ കേടി" എന്ന ഗാനത്തിലെ അതിഥി വേഷം | |
2022 | വിക്രം | ഗായത്രി അമർ | ||
മാമനിതൻ | സാവിത്രി രാധാകൃഷ്ണൻ | [9] | ||
ന്നാ താൻ കേസ് കൊട് | ദേവി | മലയാളം ചലച്ചിത്രം | [10][11] | |
ഉടൻപാൽ | കൺമണി | |||
2023 | ബഗീര | പല്ലവി | [12] | |
കൊറോണ പേപ്പേഴ്സ് | വീണ | മലയാളം ചലച്ചിത്രം | [13] |
വെബ് സീരീസ്
തിരുത്തുകവർഷം | പരമ്പര | പങ്ക് | കുറിപ്പുകൾ |
---|---|---|---|
2018 | വെള്ള രാജ | ആധിര | ആമസോൺ പ്രൈം |
2019 | ഫിങ്കർ ടിപ്പ് | സന്ധ്യ | സീ5 |
2021 | ഐ ഹേറ്റ് യു ഐ ലവ് യു | മാഡ്ബോയ്സ് ഒറിജിനൽ യൂട്യൂബ് ചാനൽ | |
2022 | ശ്രീകാന്തോ | ഋതു | കാമിയോ അപ്പിയറൻസ്, ബംഗാളി വെബ് സീരീസ് (ഹോയ്ചോയ്) |
അവലംബം
തിരുത്തുക- ↑ "Gayathrie Shankar - Movies, Biography, News, Age & Photos | BookMyShow". Archived from the original on 7 January 2019. Retrieved 6 January 2019.
- ↑ 2.0 2.1 "Gayathrie Shankar – Interview". Archived from the original on 2 March 2014. Retrieved 28 February 2014.
- ↑ Anupama, Subramanian (18 May 2013). "Rummy is a 1980s film". Deccan Chronicle. Archived from the original on 13 October 2013. Retrieved 18 September 2013.
- ↑ Gupta, Rinku (1 October 2013). "I came as a blank slate: Gayathrie". The New Indian Express. Archived from the original on 26 November 2013. Retrieved 12 December 2013.
- ↑ balachandran, logesh (2013-12-24). "Gayathrie on a signing spree". Deccan Chronicle (in ഇംഗ്ലീഷ്). Retrieved 2019-08-21.
- ↑ "Vijay Sethupathi and Gayathrie pair up again for Mellisai — Tamil News". IndiaGlitz.com. 2013-12-28. Retrieved 2019-08-21.
- ↑ "Puriyatha Puthir movie review: Vijay Sethupathi shines in this decent thriller". The Indian Express (in ഇംഗ്ലീഷ്). 2017-09-01. Retrieved 2021-05-29.
- ↑ "K13 movie review: An interesting premise that should have yielded a better result". The Indian Express (in ഇംഗ്ലീഷ്). 2019-05-03. Retrieved 2021-05-27.
- ↑ "Gayathrie teams up with Vijay Sethupathi again for Maamanithan". Cinema Express (in ഇംഗ്ലീഷ്). Archived from the original on 27 May 2021. Retrieved 27 May 2021.
- ↑ "மலையாளத்தில் அறிமுகமாகும் காயத்ரி". Hindu Tamil Thisai (in തമിഴ്). Archived from the original on 27 May 2021. Retrieved 27 May 2021.
- ↑ "Release date of Kunchacko Boban-starrer Nna, Thaan Case Kodu out". Cinema Express (in ഇംഗ്ലീഷ്). Archived from the original on 12 July 2022. Retrieved 12 July 2022.
- ↑ "Gayathrie roped in for important role in 'Bagheera'". The News Minute (in ഇംഗ്ലീഷ്). 31 March 2020. Archived from the original on 27 May 2021. Retrieved 27 May 2021.
- ↑ "Shane Nigam, Shine Tom Chacko team up for Priyadarshan's 'Corona Papers'". OnManorama. Archived from the original on 30 March 2023. Retrieved 30 March 2023.