ന്നാ താൻ കേസ് കൊട്

മലയാളം ഭാഷാ ചലച്ചിത്രം

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവ്വഹിച്ച് സന്തോഷ് ടി കുരുവിളയും, കുഞ്ചാക്കോ ബോബനും ഉദയാ പിക്ചേർസും ചേർന്ന് നിർമ്മിച്ച് 2022-ൽ പുറത്തിറങ്ങിയ ഒരു ആക്ഷേപഹാസ്യമലയാളചലച്ചിത്രമാണ് ന്നാ താൻ കേസ് കൊട്. കുഞ്ചാക്കോ ബോബൻ, ഗായത്രീ ശങ്കർ, ഷൂക്കൂർ വക്കീൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഡോൺ വിൻസെന്റ് ആണ്. കൊഴുമ്മൽ രാജീവൻ എന്ന പരിഷ്കൃത കള്ളന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 2022 ഓഗസ്റ്റ് 11-ന് തീയേറ്ററുകളിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി[2][3][4]. ഈ ചിത്രം തീയേറ്റുകളിൽ ഹിറ്റാവുകയും ചെയ്തു.[5]

ന്നാ താൻ കേസ് കൊട്
പ്രമാണം:Nna Thaan Case Kodu.jpg
Promotional poster
സംവിധാനംരതീഷ് ബാലകൃഷ്ണൻ പൊതുവാൾ
നിർമ്മാണംസന്തോഷ് ടി. കുരുവിള

Kunchacko Boban

Sheril Rachel Santhosh
രചനരതീഷ് ബാലകൃഷ്ണൻ പൊതുവാൾ
അഭിനേതാക്കൾ
സംഗീതംഡോൺ വിൻസെന്റ്
ഛായാഗ്രഹണംരാകേഷ് ഹരിദാസ്
ചിത്രസംയോജനംമനോജ് കന്നോത്ത്
സ്റ്റുഡിയോഎസ്ടികെ ഫ്രെയിംസ്

Kunchacko Boban Productions

Udaya Pictures
വിതരണംമാജിക് ഫ്രേംസ്
റിലീസിങ് തീയതി
  • 11 ഓഗസ്റ്റ് 2022 (2022-08-11)
രാജ്യംഇന്ത്യൻ
ഭാഷമലയാളം
ആകെ₹50 crore[1]

കഥ സംഗ്രഹം

തിരുത്തുക

സ്വയം പ്രതിരോധിക്കാനുള്ള ഒരു നിരപരാധിയായ പ്രവൃത്തി സമൂഹത്തിലെ ഉന്നതരും ശക്തരുമായി കലഹമുണ്ടാക്കുമ്പോൾ നീതിക്കുവേണ്ടി പോരാടുന്ന പരിഷ്കൃത കള്ളനാണ് കൊഴുമ്മൽ രാജീവൻ.

കഥാപാത്രങ്ങളും അഭിനേതാക്കളും

തിരുത്തുക

തിയേറ്ററുകളിൽ

തിരുത്തുക

എം.എൽ.എ വീട്ടിൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ കവർച്ചക്കാരന് നായയുടെ ആക്രമണത്തിൽ പരിക്കേറ്റതിനെക്കുറിച്ചുള്ള ഒരു പത്ര ലേഖനം ഉൾക്കൊള്ളുന്ന പോസ്റ്ററിലൂടെയാണ് റിലീസ് തീയതി വെളിപ്പെടുത്തിയത്. ചിത്രം 2022 ഓഗസ്റ്റ് 11-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.[6][7] [8]

ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സ്വന്തമാക്കി, തിരുവോണത്തോടനുബന്ധിച്ച് 2022 സെപ്റ്റംബർ 8 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു .[9]ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റിനാണ്.[10]

  1. "കുഴിയിൽ വീഴാതെ 'ന്നാ താൻ കേസ് കൊട്'; ചാക്കോച്ചൻ ചിത്രം ഇനി ഒടിടിയിൽ".
  2. "'Nna Thaan Case Kodu' teaser: Kunchacko Boban leaves the movie buffs stunned - Times of India". The Times of India. Retrieved 2022-07-06.
  3. "'Nna Thaan Case Kodu' review: Smartly written humour elevates this courtroom drama". The New Indian Express. Retrieved 2022-08-29.
  4. "'Nna Than Case Kodu' quick review: Director's craft is the protagonist in this Kunchacko satire". OnManorama. Retrieved 2022-08-29.
  5. "'ന്നാ താൻ കേസ് കൊട്' ജനപ്രിയചിത്രം, ഷാഹി കബീർ മികച്ച സംവിധായകൻ: ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുന്നു". Retrieved 2023-07-21.
  6. "Release date of Kunchacko Boban-starrer Nna, Thaan Case Kodu out". The New Indian Express. Retrieved 2022-07-14.
  7. nithya. "Nna Thaan Case Kodu : ഷട്ടിൽ കോർട്ടിലെ കൊലപാതകവുമായി ചാക്കോച്ചൻ; 'ന്നാ താൻ കേസ് കൊട്' ടീസർ". Asianet News Network Pvt Ltd. Retrieved 2022-07-14.
  8. nithya. "Nna Thaan Case Kodu : കുഞ്ചാക്കോയുടെ 'ഒന്നൊന്നര കേസ്' ഓഗസ്റ്റിൽ; 'ന്നാ താൻ കേസ് കൊട്' റിലീസ് പ്രഖ്യാപിച്ചു". Asianet News Network Pvt Ltd. Retrieved 2022-07-14.
  9. "കുഴിയിൽ വീഴാതെ 'ന്നാ താൻ കേസ് കൊട്'; ചാക്കോച്ചൻ ചിത്രം ഇനി ഒടിടിയിൽ".
  10. https://www.ottplay.com/news/nna-thaan-case-kodu-ott-release-date-when-and-where-to-watch-kunchacko-bobans-film-after-its-theatrical-run/33b8946f96470
"https://ml.wikipedia.org/w/index.php?title=ന്നാ_താൻ_കേസ്_കൊട്&oldid=3947299" എന്ന താളിൽനിന്ന് ശേഖരിച്ചത്