മുംബൈ നഗരത്തിലെ ഒരു പ്രദേശമാണ് കൊളാബ. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ഭരണത്തിൻ കീഴിൽ കാൻഡിൽ എന്നറിയപ്പെട്ട ഒരു ദ്വീപായിരുന്നു ഇവിടം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനഭാഗത്ത് ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ കോളിയോ എന്ന പേരിൽ അറിയപ്പെട്ടു.[2]

കൊളാബ
neighbourhood
കൊളാബ is located in Mumbai
കൊളാബ
കൊളാബ
Coordinates: 18°55′N 72°49′E / 18.91°N 72.81°E / 18.91; 72.81
രാജ്യംഇന്ത്യ
സംസ്ഥാനംമഹാരാഷ്ട്ര
ജില്ലമുംബൈ സിറ്റി
Metroമുംബൈ
Zone1
WardA
ഉയരം
4 മീ(13 അടി)
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)
PIN
400005[1]
ഏരിയ കോഡ്022
വാഹന റെജിസ്ട്രേഷൻMH 01
ലോകസഭാ മണ്ഡലംമുംബൈ സൗത്ത്
നിയമസഭാ മണ്ഡലംകൊളാബ
Civic agencyബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ

ചരിത്രം തിരുത്തുക

 
മുംബൈയിലെ സപ്തദ്വീപുകൾ

പോർച്ചുഗീസ് ഭരണകാലത്തെ കൊളാബ എന്ന ദ്വീപും ലിറ്റിൽ കൊളാബ എന്ന ചെറുദ്വീപും ചേർന്ന പ്രദേശമാണ് ഇന്നത്തെ കൊളാബയായത്. തദ്ദേശീയരായ കോളികളുടെ ഭാഷയിലെ കോളാഭാത് എന്ന വാക്കിൽ നിന്നാണ് ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു.

സപ്തദ്വീപുകളുടെ ഭാഗമായ ഇവ 1534-ലെ ബാസ്സീൻ ഉടമ്പടിപ്രകാരം പോർച്ചുഗീസ് അധീനതയിലായ ഈ ദ്വീപുകൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ പോർചുഗലിലെ കാതറീൻ രാജകുമാരിയെ വിവാഹം ചെയ്തതിനെ തുടർന്ന് മുംബൈയിലെ മറ്റു ദ്വീപുകളോടൊപ്പം ഇംഗ്ലണ്ടിന് സ്ത്രീധനമായി നൽകപ്പെട്ടു. ഈ കൈമാറ്റം അംഗീകരിക്കുവാൻ പോർച്ചുഗീസ് ഉദ്യോഗസ്ഥർ കാണിച്ച വൈമനസ്യം ചാൾസ് രണ്ടാമനെ ക്ഷുഭിതനാക്കുകയും അദ്ദേഹം ഈ സ്ഥലം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പാട്ടത്തിന് നൽകുകയും ചെയ്തു.

ലിറ്റിൽ കൊളാബ 1762 വരെയും പോർച്ചുഗീസ് നിയന്ത്രണത്തിൽ തന്നെയായിരുന്നു. 1743-ൽ റിച്ചാർഡ് ബ്രോട്ടൺ എന്ന വ്യക്തി ഈ ദ്വീപുകൾ പാട്ടത്തിനെടുത്തിരുന്നു. 1796-ൽ ഇതൊരു സൈനികത്താവളം കൂടിയായി. 1826-ൽ കൊളാബ നിരീക്ഷണാലയം സ്ഥാപിക്കപ്പെട്ടു[3]. 1838-ൽ കൊളാബ കോസ്‌വേ പൂർത്തിയായതോടെ ഇരു ദ്വീപുകളും തമ്മിൽ ബന്ധിപ്പിക്കപ്പെട്ടു. കോട്ടൺ ഗ്രീൻ കേന്ദ്രീകരിച്ചുള്ള പരുത്തിവ്യാപാരത്തോടൊപ്പം കൊളാബ ഒരു വ്യാവസായിക-സാമ്പത്തിക മേഖലയായി വളർന്നു. അഫ്ഗാൻ ചർച്ച് എന്ന പേരിൽ പ്രശസ്തമായ ആംഗ്ലിക്കൻ ചർച്ച് 1858-ലാണ് പൂർത്തിയായത്. 1872-ൽ കൊളാബ ഒരു മുനിസിപ്പൽ വാർഡ് ആയിത്തീർന്നു. 1873-ൽ കുതിര വലിക്കുന്ന ട്രാമുകൾ ഓടിത്തുടങ്ങി. 1875-ൽ പണികഴിക്കപ്പെട്ട സസ്സൂൺ ഡോക്ക് ഈ മേഖലയുടെ വികസനത്തിന് ആക്കം കൂട്ടി[4].

പ്രധാന ആകർഷണങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Pin code : Colaba, Mumbai". pincode.org.in. Retrieved 9 February 2015.
  2. "Attractions in Mumbai, India". Lonelyplanet.com. Retrieved 18 August 2017.
  3. കൊളാബ-അലിബാഗ് ഒബ്സർവേറ്ററി, IIGM[പ്രവർത്തിക്കാത്ത കണ്ണി]
  4. കൊളാബയുടെ ചരിത്രം, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്
"https://ml.wikipedia.org/w/index.php?title=കൊളാബ&oldid=3910948" എന്ന താളിൽനിന്ന് ശേഖരിച്ചത്