1662 മുതൽ 1685 വരെ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, അയർലന്റ് എന്നീ രാജ്യങ്ങൾ ഭരച്ചിരുന്ന രാജ്ഞിയാണ് ബ്രാഗൻസായിലെ കാതറീൻ. ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമനെ വിവാഹം ചെയ്തതോടെയാണ് ഇവർ രാജ്ഞിയായത്. ഈ വിവാഹത്തോടനുബന്ധിച്ച് സ്ത്രീധനമായാണ് ബോംബേ (ഇന്നത്തെ മുംബൈ നഗരം) പോർച്ചുഗൽ ഇംഗ്ലണ്ടിന് കൈമാറിയത്. ഇതോടൊപ്പം മൊറോക്കോയിലെ ടാൻജിയർ നഗരവും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. തന്റെ സഹോദരന്റെ അസാന്നിദ്ധ്യത്തിൽ 1701 മുതൽ 1704-05 വർഷങ്ങൾ വരെ പോർച്ചുഗൽ റീജന്റ് ആയും അധികാരത്തിലിരുന്നു. 1638-ൽ പോർച്ചുഗലിലെ കുലീന കുടുംബമായ ബ്രാഗൻസായിലാണ് ഇവർ ജനിച്ചത്. 1640-ൽ കാതറീനിന്റെ പിതാവ് ജോൺ നാലാമൻ രാജാവായി അവരോധിക്കപ്പെട്ടതോടെയാണ് പോർച്ചുഗലിന്റെ അധികാരം ഈ കുടുംബത്തിലെത്തിയത്[1].

ബ്രാഗൻസായിലെ കാതറീൻ
പീറ്റർ ലിലി 1665-ൽ വരച്ച ഛായാചിത്രം
Queen consort of England, Scotland and Ireland
Tenure 23 ഏപ്രിൽ 1662 – 6 ഫെബ്രുവരി 1685
ജീവിതപങ്കാളി ചാൾസ് രണ്ടാമൻ
രാജവംശം ബ്രാഗൻസാ
പിതാവ് ജോൺ നാലാമൻ (പോർച്ചുഗൽ)
മാതാവ് ലൂയിസാ ഡെ ഗുസ്മാൻ
മതം റോമൻ കത്തോലിക്ക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബ്രാഗൻസായിലെ_കാതറീൻ&oldid=2819102" എന്ന താളിൽനിന്ന് ശേഖരിച്ചത്