മുംബൈ നഗരത്തിലെ ഡോക്കുകളിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ് സസ്സൂൺ ഡോക്ക്[1]. ദക്ഷിണ മുംബൈയിൽ കഫേ പരേഡ് എന്ന സ്ഥലത്തിനടുത്താണിത്. മത്സ്യബന്ധനബോട്ടുകളും ചെറുകപ്പലുകളും ഇവിടെ അടുക്കുന്നു. പൊതുജനങ്ങൾക്ക് പ്രവേശനമുള്ള അപൂർവ്വം ഡോക്കുകളിൽ ഒന്നാണിത്[2]. വലിയ ഒരു മത്സ്യച്ചന്തയും ഇതിനരികിലായി പ്രവർത്തിക്കുന്നു[3].

സസ്സൂൺ ഡോക്ക്
സസ്സൂൺ ഡോക്കിന്റെ ആകാശദൃശ്യം

ചരിത്രം

തിരുത്തുക

1875-ൽ ഡേവിഡ് സസ്സൂൺ ആന്റ് കമ്പനി ആണ് ഈ ഡോക്കുകൾ നിർമ്മിച്ചത്[4]. ഡേവിഡ് സസ്സൂണിന്റെ മകനായ ആൽബർട്ട് അബ്ദുള്ള ഡേവിഡ് സസ്സൂണിനായിരുന്നു ഇതിന്റെ ഉടമസ്ഥാവകാശം. മുംബൈ കേന്ദ്രമാക്കിയുള്ള പരുത്തി വ്യാപാരത്തിന്റെ ഉയർച്ചക്ക് ഡേവിഡ് സസ്സൂൺ ആന്റ് കമ്പനിയും സസ്സൂൺ ഡോക്കും വലിയൊരു പങ്ക് വഹിച്ചു.

  1. ആർക്കിടെക്ചറൽ ഡൈജെസ്റ്റ്.ഇൻ
  2. വിക്കിമാപ്പിയ
  3. "മസ്റ്റ് സീ ഇന്ത്യ.കോം". Archived from the original on 2008-12-07. Retrieved 2017-12-30.
  4. കൊളാബയുടെ ചരിത്രം, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സസ്സൂൺ_ഡോക്ക്&oldid=3704436" എന്ന താളിൽനിന്ന് ശേഖരിച്ചത്