അഫ്ഗാൻ ചർച്ച്
മുംബൈയിലെ ഒരു ആംഗ്ലിക്കൻ ചർച്ച് ആണ് അഫ്ഗാൻ ചർച്ച് എന്നറിയപ്പെടുന്ന സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് ചർച്ച്. ദക്ഷിണ മുംബൈയിലെ കൊളാബ എന്ന സ്ഥലത്തെ നേവി നഗറിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ഒന്നാം അഫ്ഗാൻ യുദ്ധത്തിൽ മരണപ്പെട്ടവരുടെ ഓർമ്മയ്ക്കായി ബ്രിട്ടീഷുകാർ നിർമിച്ചതാണ് ഈ പള്ളി. ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങളിൽ നിന്നുള്ള സ്മാരകങ്ങൾ ഈ പള്ളിയുടെ പിൻഭാഗത്ത് പ്രദർശിപ്പിച്ച് സൂക്ഷിച്ചിട്ടുണ്ട്.
ചരിത്രം
തിരുത്തുകനേവി നഗറിലെ ആദ്യത്തെ ആംഗ്ലിക്കൻ ചർച്ച് ഒരു ചെറിയ ചാപ്പലായാണ് തുടങ്ങിയത്. അന്ന് അവിടെ കസേരകളുണ്ടായിരുന്നില്ല. ആരാധിക്കാൻ വരുന്നവർ സ്വന്തമായി കസേരകൾ കൊണ്ടുവരേണ്ടിയിരുന്നു. പിന്നീട് പള്ളി രൂപീകരിക്കാനായി ഒരു പുതിയ സ്ഥലം സർക്കാർ സർക്കാർ അനുവദിച്ചു. പള്ളിയുടെ ഗോപുരം തുറമുഖത്തെ കപ്പലുകളിലെ നാവികർക്ക് സ്ഥലം തിരിച്ചറിയാനും ഉപകരിക്കും എന്ന പ്രതീക്ഷയോടെയാണ് പള്ളി ഇവിടെ പണിതത്.
1840 ൽ ഒരു പുതിയ പള്ളി പുതുക്കി പണിയാൻ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി റവ. ജോർജ്ജ് പിഗോട്ട് മുന്നിട്ടിറങ്ങി. 1843 മാർച്ചിൽ, ഓക്സ്ഫോർഡ് സൊസൈറ്റി ഫോർ പ്രമോട്ട് ദി സ്റ്റഡി ഓഫ് ഗോഥിക് ആർക്കിടെക്ചർ (പിന്നീട് ഓക്സ്ഫോർഡ് ആർക്കിടെക്ചറൽ ആന്റ് ഹിസ്റ്റോറിയൽ സൊസൈറ്റി എന്ന സ്ഥാപനത്തോട് റവ. പിഗോട്ട് പുതിയ പള്ളിയുടെ രൂപകൽപ്പന ചെയ്യാൻ ആവശ്യപ്പെട്ടു. അതേ വർഷം തന്നെ ഇംഗ്ലീഷ് വാസ്തുശില്പി ജോൺ മക്ഡഫ് ഡെറിക്ക് സൊസൈറ്റിയിൽ ഡിസൈൻ അവതരിപ്പിച്ചു. ഈ ഡിസൈൻ നവംബറിൽ സൊസൈറ്റി അംഗീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, 1845 ജൂണിൽ ഈ ഡിസൈൻ ചെലവ് വളരെ കൂടിയതും ആവശ്യത്തിനുതകാത്തതും ആയിരിക്കുമെന്ന അഭിപ്രായത്തോടെ ഇന്ത്യയിൽ തിരസ്ക്കരിക്കപ്പെട്ടു[1]. പിന്നീട് 1847 ൽ ബോംബേയിൽ തന്നെയുള്ള എഞ്ചിനീയർ ഹെൻറി കോണിബെയർ ആണ് ഈ പള്ളി നിർമ്മിച്ചത്.
1847 ഡിസംബർ 4-നാണ് ഗവർണർ സർ ജോർജ് റസ്സൽ ക്ലാർക്ക് പള്ളിക്ക് തറക്കല്ലിട്ടത്. 1850 ൽ കോണിബെയർ ടൗൺ എൻജിനീയർ ആയിരുന്നപ്പോൾ, റോയൽ എൻജിനീയർമാരുടെ ക്യാപ്റ്റൻ സി.ഡബ്ല്യുമേൻമെറേഴ്സ്, സൂയിസൈൻ ആർക്കിടെക്റ്റായി അംഗീകരിക്കപ്പെട്ട രൂപകൽപ്പനയുടെ ചില വശങ്ങൾ പരിഷ്കരിച്ചു. ടവർ ഗോപുരത്തിന്റെ ഉയരം കുറച്ചുകൊണ്ട് സർ ജംഷേട്ജി ജീജിബോയ് സ്കൂൾ ഓഫ് ആർട്ട് വിദ്യാർത്ഥികൾക്കൊപ്പം വാസ്തുശില്പി വില്യം ബട്ടർഫീൽഡ് അലങ്കാര ടൈൽ റെരെഡോസ് രൂപകല്പന ചെയ്തു [2]. അഫ്ഗാൻ വാർ മെമ്മോറിയൽ ഫലകങ്ങൾ, തറയിലെ ടൈലുകൾ, ക്വയർ സ്റ്റാളുകൾ മുതലായവ ബട്ടർഫീൽഡിന്റെരൂപകൽപ്പനയിൽ നിർമ്മിക്കപ്പെട്ടു. ബോംബെയിലെ ബിഷപ്പ് ജോൺ ഹാർഡിംഗ് 1858 ജനുവരി ഏഴിനാണ് ഈ പള്ളി പണിത് സമർപ്പിച്ചത്. പള്ളിയുടെ ഗോപുരം 5,65,000 രൂപ ചിലവിൽ 1865 ജൂൺ 10 ന് പൂർത്തിയായി. നിർമ്മാണം പൂർത്തിയാക്കാൻ സർ കൊവാസ്ജി ജഹാംഗിർ 7,500 രൂപ സംഭാവന ചെയ്തു.
അവലംബം
തിരുത്തുക- ↑ "John Macduff Derick (c. 1805/6 - 1859) by Phil Mottram, 2004" (PDF). p. 41. Archived from the original (PDF) on September 28, 2011. Retrieved March 17, 2011.
- ↑ Paul Thompson: "William Butterfield", Routledge & Kegan Paul, London, 1971, p.450 ISBN 0-7100-6930-8