കേരള സാഹിത്യ അക്കാദമി പുരസ്കാരം 2023
2023-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2024 ജൂലൈ 25-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ ഹരിത സാവിത്രിയുടെ സിൻ (Zîn) എന്ന നോവലും, മികച്ച ചെറുകഥയ്ക്ക് എൻ. രാജന്റെ ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് എന്ന ചെറുകഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് കൽപ്പറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകൾ എന്ന കാവ്യ സമാഹാരവും അർഹമായി[1][2]. ചരിത്രകാരൻ എം.ആർ. രാഘവവാരിയർ, നാടകകൃത്ത് സി.എൽ. ജോസ് എന്നിവർക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു[1][2] 2022-ലെ വിലാസിനി പുരസ്കാരത്തിനു അർഹമായ ഒരു കൃതി ഇല്ലെന്നു അക്കാദമി അറിയിച്ചു[3].
സമഗ്രസംഭാവനാ പുരസ്കാരം
തിരുത്തുകസമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപയും സാക്ഷ്യപത്രവും, പൊന്നാടയും ഫലകവും) കെ.വി. കുമാരൻ, പ്രേമ ജയകുമാർ, പി.കെ. ഗോപി, ബക്കളം ദാമോദരൻ, രാജൻ തിരുവോത്ത് എന്നിവർക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം എന്നിവർ അർഹരായി[1][2].
പുരസ്കാരങ്ങൾ
തിരുത്തുക- നോവൽ - സിൻ (Zîn) - ഹരിത സാവിത്രി
- കവിത - തെരഞ്ഞെടുത്ത കവിതകൾ - കല്പറ്റ നാരായണൻ
- നാടകം – ഇ ഫോർ ഈഡിപ്പസ് - ഗിരീഷ് പി.സി. പാലം
- ചെറുകഥ - ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് - എൻ. രാജൻ
- സാഹിത്യവിമർശനം- ഭൂപടം തലതിരിക്കുമ്പോൾ - പി. പവിത്രൻ
- വൈജ്ഞാനിക സാഹിത്യം – ഇന്ത്യയെ വീണ്ടെടുക്കൽ - ബി. രാജീവൻ
- ജീവചരിത്രം/ആത്മകഥ - ഒരന്വേഷണത്തിന്റെ കഥ -കെ. വേണു
- യാത്രാവിവരണം – ആംചൊ ബസ്തർ - നന്ദിനി മേനോൻ
- വിവർത്തനം – കഥാകദികെ - എ.എം. ശ്രീധരൻ
- ബാലസാഹിത്യം - പെൺകുട്ടിയും കൂട്ടരും - ഗ്രേസി
- ഹാസസാഹിത്യം – വരനാടൻ കഥകൾ - സുനീഷ് വരനാട്
എൻഡോവ്മെന്റുകൾ
തിരുത്തുക- ഐ.സി. ചാക്കോ അവാർഡ് - ഭാഷാശാസ്ത്രം, വ്യാകരണം, സാഹിത്യപഠനം - പ്രഖ്യാപിച്ചിട്ടില്ല
- സി.ബി.കുമാർ അവാർഡ് - ഉപന്യാസം- മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും - കെ.സി. നാരായണൻ
- കെ.ആർ.നമ്പൂതിരി അവാർഡ് - വൈദികസാഹിത്യം- തഥാഗതൻ - കെ. എൻ. ഗണേശ്
- ജി.എൻ. പിള്ള അവാർഡ് - വൈജ്ഞാനികസാഹിത്യം- ഇസ്ലാമിക ഫെമിനിസം - ഉമ്മുൽ ഫായിസ
- പ്രൊഫ. എം അച്യുതൻ എൻഡോവ്മെന്റ് അവാർഡ് - അനുഭവങ്ങൾ അടയാളങ്ങൾ - ഒ.കെ. സന്തോഷ്
- കനകശ്രീ അവാർഡ് - കവിത- പ്രഖ്യാപിച്ചിട്ടില്ല
- ഗീതാ ഹിരണ്യൻ അവാർഡ് - കഥ- ഇന്ത്യൻ പൂച്ച - എ വി സുനു
- തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - സീത- എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും - കെ.ടി. പ്രവീൺ
- യുവകവിതാ അവാർഡ് - പെണ്ണപ്പൻ - ആദി[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "കേരള സാഹിത്യ അക്കാദമി പുരസ്കാര നിറവിൽ കൽപറ്റ നാരായണനും ഹരിത സാവിത്രിയും". മലയാള മനോരമ. Archived from the original on 27 ജൂലൈ 2024. Retrieved 27 ജൂലൈ 2024.
- ↑ 2.0 2.1 2.2 "കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". deshabhimani. ദേശാഭിമാനി. Archived from the original on 27 ജൂലൈ 2024. Retrieved 27 ജൂലൈ 2024.
- ↑ 3.0 3.1 "കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". Retrieved 27 ജൂലൈ 2024.