എം.ആർ. രാഘവവാരിയർ
കേരളീയനായ ചരിത്ര പണ്ഡിതനും അദ്ധ്യാപകനുമാണ് എം.ആർ.രാഘവവാരിയർ. ഇടയ്ക്കൽഗുഹപഠനങ്ങളിലെ ഒരു വിദഗ്ദ്ധനാണിദ്ദേഹം.
എം.ആർ. രാഘവവാരിയർ | |
---|---|
ജനനം | 1936 കൊയിലാണ്ടി, കോഴിക്കോട്, കേരളം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചരിത്ര പണ്ഡിതൻ, അദ്ധ്യാപകൻ |
ജീവിതപങ്കാളി(കൾ) | കെ.വി.ശാരദ |
കുട്ടികൾ | ഡോ. രാജീവൻ ചിത്ര |
ജീവിതരേഖ
തിരുത്തുകജനനവും വിദ്യാഭ്യാസവും
തിരുത്തുകപഴയ കുറുമ്പ്രനാട്ടിൽ, കൊയിലാണ്ടിക്കടുത്ത് ചേലിയയിലെ മണലിൽ തൃക്കോവിൽ വാരിയത്ത് വീട്ടിൽ 1936-ലാണ് എം.ആർ.രാഘവ വാരിയരുടെ
ജനനം. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽനിന്ന് ചരിത്രത്തിൽ എം.ഫിൽ ഗവേഷണബിരുദവും കോഴിക്കോട്
സർവ്വകലാശാലയിൽനിന്ന് സാഹിത്യത്തിൽ പി.എച്ച്.ഡി.ബിരുദവും നേടി.[1]
അദ്ധ്യാപക ജീവിതം
തിരുത്തുക1959 മുതൽ 1972 വരെ ഹൈസ്കൂൾ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം ഹൈസ്കൂൾ അദ്ധ്യാപകനായിരിക്കെ കാലിക്കറ്റ്
സർവ്വകലാശാല ചരിത്രവകുപ്പിൽ അദ്ധ്യാപകനായി പ്രവർത്തനം ആരംഭിച്ചു . ലിപി വിജ്‌ഞ്ഞാനീയം,കേരളചരിത്രം, പ്രാചീനഭാരതചരിത്രം
എന്നിവയാണ് വാരിയരുടെ പ്രധാന പഠനവിഷയങ്ങൾ. അനേകം എം.ഫിൽ, പി.എച്ച്.ഡി. വിദ്യാർത്ഥികളുടെ ഗവേഷണങ്ങൾക്ക്
മേൽനോട്ടം അദ്ദേഹം വഹിച്ചിട്ടുണ്ട്. തുടർന്ന് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്‌ക്കൂൾ ഓഫ് സോഷ്യൽ സയൻസിൽ
വിസിറ്റിങ്ങ് പ്രൊഫസറായി അദ്ദേഹം പ്രവർത്തനം അനുഷ്ഠിച്ചു.[2]
സംഭാവനകൾ
തിരുത്തുകജപ്പാനീസ് ചരിത്രകാരനായ നെബ്രോ കരാഷിമയോടൊപ്പം രാഘവ വാരിയർ പന്തലായനി കൊല്ലം തുറമുഖത്തുനിന്നും അനേകം ചൈനീസ്
ഉപകരണങ്ങൾ കണ്ടെടുത്തു. പന്തലായനിയിൽ കച്ചവടത്തിനെത്തിയ ചൈനീസ് മുസ്‌ലീങ്ങൾ ഉപയോഗിച്ചിരുന്നവയാണെന്ന് കരുതുന്നു.[3]
ഇടയ്ക്കൽ ഗുഹകളെപ്പട്ടിയുള്ള പഠനം നടത്തുന്നവരിൽ പ്രധാനിയാണ് രാഘവ വാരിയർ .[4]
കുടുംബം
തിരുത്തുകപത്നി കെ.വി.ശാരദയും മകൻ ഡോ.രാജീവനും മകൾ ചിത്രയുമടങ്ങുന്നതാണ് രാഘവവാരിയരുടെ കുടുംബം.
കൃതികൾ
തിരുത്തുക- അശോകന്റെ ധർമ്മശാസനങ്ങൾ (ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് 1974)
- വടക്കൻ പാട്ടുകളുടെ പണിയാല (വളളത്തോൾ വിദ്യാപീഠം 1983)
- കേരളീയത ചരിത്രമാനങ്ങൾ (വളളത്തോൾ വിദ്യാപീഠം 1991. രാജൻഗുരുക്കളോടൊപ്പം)
- മധ്യകാലകേരളംഃ സമ്പത്ത്, സമൂഹം, സംസ്‌കാരം (ചിന്തപബ്ലിഷേഴ്‌സ് 1997).
- വായനയുടെ വഴികൾ
പുരസ്കാരങ്ങൾ
തിരുത്തുകമലയാളകവിത : ആധുനികതയും പാരമ്പര്യവും എന്ന കൃതിക്ക് 2013-ലെ ഇടശ്ശേരി മെമോറിയൽ അവാർഡ് രാഘവവാരിയർക്കു ലഭിച്ചു.[5]
അവലംബം
തിരുത്തുക- ↑ "എം.ആർ.രാഘവവാരിയർ". http://www.puzha.com/. Archived from the original on 2016-02-14. Retrieved 2015-02-08.
{{cite web}}
: External link in
(help)|website=
- ↑ "എം.ആർ.രാഘവവാരിയർ". http://www.puzha.com/. Archived from the original on 2016-02-14. Retrieved 2015-02-08.
{{cite web}}
: External link in
(help)|website=
- ↑ "Trade Contracts between China and Kerala" (PDF). Kerala Calling. 26 (5): 26.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Historians contest antiquity of Edakkal inscriptions". ഗായത്രി ശശിഭൂഷൻ. ടൈംസ് ഓഫ് ഇന്ത്യ. 10 ജൂലൈ 2012.
{{cite news}}
:|access-date=
requires|url=
(help) - ↑ "ഇടശ്ശേരി അവാർഡ്". http://www.edasseri.org.
{{cite web}}
: External link in
(help)|website=