കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങൾ 2019

കേരള ഫോക്‌ലോർ അക്കാദമിയുടെ 2019 വർഷത്തെ പുരസ്കാരങ്ങൾ ഡിസംബ‍ 2020 ന് പ്രഖ്യാപിച്ചു. ഗോത്രകലാകാരൻമാർക്ക് പ്രത്യേക പരിഗണന നല്കി ഇത്തവണ 111 അവാർഡുകളാണ് നൽകിയത്. ഫെലോഷിപ്പ് (11), ഗുരുപൂജ അവാർഡ് (ഏഴ്), അവാർഡുകൾ (74), യുവപ്രതിഭാ പുരസ്കാരം (ഒൻപത്), ഗ്രന്ഥരചന (രണ്ട്), ഡോക്യുമെന്ററി (മൂന്ന്), സമഗ്രസംഭാവനാ വിശിഷ്ടപുരസ്കാരം, സമഗ്രസംഭാവനാ പ്രത്യേക പുരസ്കാരം, മാധ്യമ റിപ്പോർട്ടിങ്, സിനിമ, ഫോ‌ക്‌ലോർ എം.എ.റാങ്ക് ജേതാവ് (ഒന്നുവീതം) എന്നീ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ.[1]

കേരള ഫോക്‌ലോർ അക്കാദമി സമഗ്രസംഭാവന പുരസ്കാരം 2019
കലാകാരൻ ഇനം ജില്ല പുരസ്കാരം
1 എം.ശങ്കർ റായി യക്ഷഗാനം കാസർകോട് സമഗ്രസംഭാവന വിശിഷ്ട പുരസ്കാരം
2 കാഞ്ചിയാർ രാജൻ മന്നാൻ കൂത്ത് ഇടുക്കി സമഗ്രസംഭാവന പ്രത്യേക പുരസ്കാരം
കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് 2019
കലാകാരൻ ഇനം ജില്ല പുരസ്കാരം
3 ദിനേശൻ തെക്കൻകൂറൻ പെരുവണ്ണാൻ തെയ്യം കണ്ണൂർ ഫെലോഷിപ്പ്
4 എം. കൃഷ്ണൻ പണിക്കർ തെയ്യം കാസർകോട് ഫെലോഷിപ്പ്
5 കെ. നാരായണൻ പണിക്കർ മറത്തുകളി കാസർകോട് ഫെലോഷിപ്പ്
6 വി.കെ. ബഷീർ ദഫ്മുട്ട്, അറബനമുട്ട് കോഴിക്കോട് ഫെലോഷിപ്പ്
7 പി.പി. നാരായണൻ ഗുരുക്കൾ കളരിപ്പയറ്റ് കണ്ണൂർ ഫെലോഷിപ്പ്
8 വെട്ടൂർ കെ. സുശീലൻ പാക്കനാർകളി

തിരുവനന്തപുരം

ഫെലോഷിപ്പ്
9 കെ.കെ. രാമചന്ദ്ര പുലവർ തോൽപ്പാവക്കൂത്ത് പാലക്കാട് ഫെലോഷിപ്പ്
10 ടി. ലക്ഷ്മീകാന്ത അഗ്ഗിത്തായ തിടമ്പ്‌ നൃത്തം കാസർകോട് ഫെലോഷിപ്പ്
11 സജികുമാർ ഓതറ പടയണി പത്തനംതിട്ട ഫെലോഷിപ്പ്
12 എ.വി. പ്രഭാകരൻ കോൽക്കളി കാസർകോട് ഫെലോഷിപ്പ്
13 ടി. രാമചന്ദ്രൻ പണിക്കർ തെയ്യം കണ്ണൂർ ഫെലോഷിപ്പ്
ഗുരുപൂജ പുരസ്കാരം
1 മുരളീധര മാരാർ മുടിയേറ്റ് എറണാകുളം
2 വി. അനന്തൻ ഗുരുക്കൾ കോൽക്കളി കണ്ണൂർ
3 എം.കെ. ശിവദാസൻ നായർ പടയണി പത്തനംതിട്ട
4 കെ. ഉമ്പിച്ചി മംഗലംകളി കാസർകോട്
5 കെ.കെ. വേലുക്കുട്ടി കളമെഴുത്തുപാട്ട് തൃശ്ശൂർ
6 സേതുരാമൻ പെരുമലയൻ തെയ്യം കാസർകോട്
7 സി. ശങ്കരനാരായണ മേനോൻ കളരിപ്പയറ്റ് തൃശ്ശൂർ
  1. "ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". ദേശാഭിമാനി. Archived from the original on 2021-01-01.{{cite web}}: CS1 maint: bot: original URL status unknown (link)