രാമചന്ദ്ര പുലവർ
പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനാണ് കെ.കെ. രാമചന്ദ്ര പുലവർ[2] (20 മേയ് 1960). ഫോക്‌ലോർ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ പാവക്കൂത്ത് അവതരിപ്പിച്ചു. ക്ഷേത്രകലയായി ഒതുങ്ങി നിന്നിരുന്ന പാവക്കൂത്തിന്റെ സാധ്യതകൾ നാടകവേദികളിലും ബോധവൽക്കരണ പരിപാടികളിലും ഉപയോഗപ്പെടുത്തി.[3]. കലാരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1]
രാമചന്ദ്ര പുലവർ | |
രാമചന്ദ്ര പുലവർ | |
ജനനം | 1960 മേയ് 20 പാലക്കാട്, കേരളം |
പൗരത്വം | ഭാരതീയൻ |
രംഗം | തോൽപ്പാവക്കൂത്ത് |
പരിശീലനം | കൃഷ്‌ണൻകുട്ടി പുലവർ |
പുരസ്കാരങ്ങൾ | കേരള ഫോക്ക്‌ലോർ അക്കാദമി അവാർഡ് പത്മശ്രീ പുരസ്കാരം 2021[1] |
ജീവിതരേഖ
തിരുത്തുകപാലക്കാട് കൂനന്തറയിൽ ജനിച്ചു. എട്ടാം വയസിൽ പിതാവ് കൃഷ്‌ണൻകുട്ടി പുലവരിൽനിന്നാണു പാവക്കൂത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. ഗോമതി അമ്മാളാണു അമ്മ. പത്താം വയസിൽ കവളപ്പാറ ആര്യങ്കാവ് ഭഗവതിക്ഷേത്രത്തിൽ പാവക്കൂത്തിന്റെ അരങ്ങേറ്റം കുറിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജി പഠിച്ചു. 1979 ൽ അച്ഛനൊപ്പം റഷ്യയിൽ പാവക്കൂത്ത് അവതരിപ്പിച്ചു. 1982 മുതൽ അഞ്ചുവർഷം മഹാരാഷ്‌ട്രയിലെ സാവാന്തവാടിയിൽ പാവക്കൂത്ത് പരിശീലിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ കേരള സംസ്‌കാരം വളർത്തി എടുക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ സാംസ്‌കാരിക വകുപ്പുമായി സഹകരിച്ച് തോൽപ്പാവകളെ ഉപയോഗിച്ചുളള പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. [4]
കേന്ദ്ര സംഗീതനാടക അക്കാദമിയിൽ നാടൻകലകളും പാവകളിയും എന്ന വിഷയത്തിൽ റിസോഴ്‌സ് പേഴ്‌സനാണ്.
കൃഷ്ണൻ കുട്ടി പുലവർ സ്മാരക തോൽപാവക്കൂത്ത് പാവകളി കേന്ദ്രം
തിരുത്തുകഗുരു കെ.എൽ. കൃഷ്ണൻകുട്ടി പുലവരുടെ സ്മരണയ്ക്കായി രൂപീകരിച്ചതാണ് ഈ കേന്ദ്രം. പാവ നിർമ്മാണവും പരിശീലനവും അവതരണവും ഇവിടെ നടക്കുന്നു.
പ്രധാന അവതരണങ്ങൾ
തിരുത്തുക- 1968-ൽ ലോകമലയാളസമ്മേളനത്തിൽ പാവക്കൂത്ത് അവതരിപ്പിച്ചു.
- 1979-ൽ റഷ്യയിലേക്കുളള പര്യടനം.
- മാലിന്യ മുക്‌ത കേരളം, ജലദൗർലഭ്യം, മതമൗത്രി, ഗാന്ധിചരിത്രം തുടങ്ങിയ തുടങ്ങിയ സംഭവങ്ങളെല്ലാം പാവക്കൂത്ത് രൂപത്തിൽ അവതരിപ്പിച്ചു. യേശുവിന്റെ കഥയെ ആസ്‌പദമാക്കി മിശിഹാ ചരിത്രം കൂത്ത് രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
[[File:Padmasree RamachandraPulavar arranging koothu madam fora show.jpg|thumb|]കൂത്തു മാടത്തിൽ വിളക്ക് തെളിക്കുന്ന രാമചന്ദ്ര പുലവർ]
കൃതികൾ
തിരുത്തുക- തോൽപ്പാവക്കൂത്ത്
പുരസ്കാരങ്ങൾ
തിരുത്തുക- 1998, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ്
- 2005, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്
- മദ്രാസ് ക്രാഫ്‌റ്റ് ഫൗണ്ടേഷന്റെ ദക്ഷിണചിത്രാ അവാർഡ്
- കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, 2012
- ചുമ്മാർ ചൂണ്ടൽ ഫോക്‌ലോർ അവാർഡ്
- 2021-ൽ പത്മശ്രീ പുരസ്ക്കാരം[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Press Release -Ministry of Home Affaris
- ↑ The tradition of Tholpavakoothu or shadow puppetry is vanishing in Kerala because of the paucity of well-trained artistes, say brothers K. Viswanatha Pulavar and K. Lakshmana Pulavar., ആതിര എം. "Fading away into the shadows". ദി ഹിന്ദു. Archived from the original on 2015-03-03. Retrieved 3 മാർച്ച് 2015.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ എ.വി, മുകേഷ് (2019-06-18). "പാവക്കൂത്ത്, നിലനിൽപ്പിനായി ക്ഷേത്രം വിട്ടിറങ്ങിയ ദൈവകല, അതിജീവനം 03". mathrubhumi.com. Archived from the original on 2019-06-18. Retrieved 2019-06-18.
{{cite news}}
: Cite has empty unknown parameter:|coauthors=
(help) - ↑ സി.കെ. ശശി പച്ചാട്ടിരി. "അംഗീകാരത്തിളക്കം". മംഗളം. Retrieved 2013 ജൂലൈ 31.
{{cite news}}
: Check date values in:|accessdate=
(help)
-
കുറിപ്പ്1