മന്നാൻ കൂത്ത്
ഒരു ആദിവാസി അനുഷ്ഠാനകലാരൂപമാണ് മന്നാൻകൂത്ത്. കേരളത്തിലെ ഇടുക്കി ജില്ലയിലെ വനമേഖലയിൽ ജീവിക്കുന്ന ആദിവാസി വിഭാഗമായ മന്നാന്മാരുടെ ഏറ്റവും വിശേഷപ്പെട്ട കലാരൂപമാണിത്. കോവിലന്റേയും കണ്ണകിയുടെയും കഥയെ അടിസ്ഥാനമാക്കിയാണ് കൂത്ത് നടത്തുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരമുള്ള നാടൻ കലാരൂപങ്ങളോടും കഥകളിയിലെ ചില അവതരണരീതിയോടും സാദൃശ്യമുള്ള ഒരു കലാരൂപമാണിത്.[1][2][3]
ഇലത്താളം പോലുള്ള ചാരല്, തുകൽ നിർമ്മിതമായ മത്താളം എന്നീ വാദ്യോപകരണങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്. കൂത്ത് ആരംഭിക്കുന്നതിന് മുമ്പേ, തെയ്യം, കഥകളി എന്നിവയിലേപ്പോലെ കേളികൊട്ടൽ നടത്തുന്നു. ദൈവവന്ദനത്തോടെ കൂത്ത് ആരംഭിക്കുന്നു.
കൂത്ത് ആടുന്നവർ എന്ന അർത്ഥത്തിൽ, കളിയിലെ വേഷക്കാരെ കൂത്താടികളെന്ന് വിശേഷിപ്പിക്കുന്നു. പെൺത്താടികളും ആൺത്താടികളും കളിയരങ്ങിലുണ്ടാവും. സ്ത്രീവേഷം കെട്ടുന്നതും ആണുങ്ങൾ തന്നെയാണ്. കൈയിൽ വളയും കാലിൽ ചിലങ്കയും അണിയുന്നു. ആണുങ്ങൾ മുണ്ട് തറ്റുടുത്ത് തോർത്ത് തലയിൽ കെട്ടും. അരിപ്പൊടി വെളിച്ചെണ്ണയിൽ ചാലിച്ചെടുത്ത് മുഖത്തെഴുത്ത് നടത്തുന്നു. കഥാപാത്രങ്ങളുടെ രംഗപ്രവേശത്തിന് മുന്നോടിയായി തിരശ്ശീല ഉയർത്തിപ്പിടിച്ച് കുലദേവതകളെ സ്മരിച്ചു കൊണ്ടുള്ള ആചാരപ്പാട്ട് പാടുന്നു. കോവിലൻപാട്ട് പാടി കളി തുടങ്ങുന്നു.[4]
അനുഷ്ഠാനനിഷ്ഠയോടുകൂടിയുള്ള കൂത്തിനിടയിൽ 'കന്നിയാട്ടം' നടത്തുന്നു. സവിശേഷമായ ഒരു നൃത്തമാണിത് . കണ്ണകിയുടെ കഥ ആവേശകരമായ മുഹൂർത്തങ്ങളിലെത്തുന്ന സന്ദർഭങ്ങളിലാണ് കന്നിയാട്ടക്കാർ രംഗത്തുവരുന്നത്. ഇ സമയത്ത് വാദ്യം മുറുകുകയും പാട്ടും തുള്ളലും ദ്രുതഗതിയിലാകുകയും ചെയ്യുന്നു.
പൊറാട്ടുവേഷങ്ങൾക്ക് സമാനമായ ഒരു 'കോമാളി' മന്നാൻ കൂത്തിനിടയിൽ രംഗത്തെത്താറുണ്ട്. കഥാപാത്രത്തിന് ചേർന്ന സാധാരണവേഷത്തിലാണ് കോമാളി വേദിയിലെത്തുന്നത്. മുഖംമൂടിയും ഉപയോഗിക്കും.
ചിത്രശാലതിരുത്തുക
അവലംബംതിരുത്തുക
- ↑ ., . "Mannankoothu". http://www.keralaculture.org. keralaculture.org. ശേഖരിച്ചത് 2 ജനുവരി 2021.
{{cite web}}
: External link in
(help)CS1 maint: numeric names: authors list (link)|website=
- ↑ ., . "മന്നാൻ കൂത്ത് കലാകാരൻമാർ". www.twentyfournews.com. twentyfournews. ശേഖരിച്ചത് 2 ജനുവരി 2021.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ ., . "Oral Epics of Mannan Tribe, Kerala". http://indianfolklore.org. Indianfolklore.org. മൂലതാളിൽ നിന്നും 2022-05-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ജനുവരി 2021.
{{cite web}}
: External link in
(help)CS1 maint: numeric names: authors list (link)|website=
- ↑ "മന്നാൻ കൂത്ത്". http://www.keralaculture.org. keralaculture.org. ശേഖരിച്ചത് 2 ജനുവരി 2021.
{{cite web}}
: External link in
(help)|website=