സമഗ്ര സംഭാവനയ്‌ക്കുള്ള ഫോക്‌ലോർ അക്കാദമി പുരസ്‌കാരം ലഭിച്ച കലാകാരനാണ് കാഞ്ചിയാർ രാജൻ. നാടകരംഗത്തെ സമഗ്ര സംഭവനയ്ക്ക് പ്രഫ. രാമാനുജൻ പുരസ്ക്കാരവും നേടിയിട്ടുണ്ട്.

കാഞ്ചിയാർ രാജൻ
ജനനം
രാജൻ

ഇടുക്കി
ദേശീയതഇന്ത്യൻ
തൊഴിൽനാടൻ കലാ ഗവേഷകനും എഴുത്തുകാരനും
അറിയപ്പെടുന്നത്കൂത്തുപാട്ടുകൾ
അറിയപ്പെടുന്ന കൃതി
അതിജീവനത്തിന്റെ ഗോത്രപാഠങ്ങൾ

കഥ, കവിത, നാടകം, പഠനം, ചരിത്രം, ഗോത്രകലാ പഠനം എന്നീ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകി. സംഗീതനാടക അക്കാദമി അംഗം, ഫോക്‌ലോർ അക്കാദമി അംഗം, ഗ്രന്ഥശാലാസംഘം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.[1] പുരോഗമന കല സംഘം ജില്ലാ പ്രസിഡൻറായും പ്രവൃർത്തിച്ചിട്ടുണ്ട്.

നാടകകൃത്തായ കാഞ്ചിയാർ രാജന്  ആദിവാസി ജീവിതത്തിലേയ്ക്ക്  ഇറങ്ങിചെല്ലാനുള്ള നിമിത്തമായത് ജനകീയസൂത്രണമാണ്. ആസൂത്രണത്തിലാണ് നമ്മുടെ  നാട്ടുചരിതങ്ങൾ ഏറിയക്കൂറും സമാഹരിക്കപ്പെട്ടത്. അന്നു  രാജന് സാമൂഹ്യക്ഷേമ വകുപ്പിലായിരുന്നു ജോലി. കാഞ്ചിയാർ പഞ്ചായത്തിന്റെ കെ. ആർ. പി. ചുമതലയും  കിട്ടി.പ്രാദേശികചരിതങ്ങൾ തേടിപോയപ്പോഴാണ് കോവിൽമലയിലെ മന്നാൻ ആദിവാസി ഗോത്രത്തെക്കുറിച്ച് കൂടുതലായി   അറിയുന്നത്. മന്നാൻമാർ ഇടുക്കി ജില്ലയിലെ പ്രബലഗോത്രമാണ്. ആദ്യമായി അനുഷ്ടാനകലയായ  മന്നാൻക്കൂത്ത് സമാഹരിക്കപ്പെട്ടു.

കോവിൽ മലയിലേയ്ക്കുള്ള യാത്രകൾ തുടർന്നു.അവരെ നേരിൽ കണ്ടു. ഗോത്ര ജീവിതത്തെക്കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു. അവരുടെ കൂട്ടത്തിൽ നടന്ന് ജീവിത രീതികൾ പഠിച്ചു. ആ പഠനമാണ് ഭാഷ ഇൻസ്റ്റ്യൂട്ട് പ്രസിദ്ധികരിച്ച മന്നാൻ -.ജീവിതം ,കല, സംസ്കാരവും….മന്നാൻ ജീവിതത്തെ ഏറെക്കുറെ  അടയാളപ്പെടുത്തിയ പഠനഗ്രന്ഥം.

കാഞ്ചിയാർ ആൽഫ തിയ്യേറ്റേഴ്സ് രൂപികരിച്ചതോടെ സമീപദേശത്തെ നടൻമാരുമായി ചങ്ങാത്തമായി. ജോയി കട്ടപ്പനയും ജെയിംസ് കാരിയിലും  വന്നു. ഇപ്പോൾ അപ്പൻ സിനിമയിലൂടെ പ്രസിദ്ധനായ ചിലമ്പൻ അരങ്ങേറുന്നത്  രാജന്റെ ക്രാക്കത്തുവ എന്ന നാടകത്തിലൂടെയാണ്.6 നാടകങ്ങളും 15 ഏകാങ്ക നാടകങ്ങളും രചിച്ചിട്ടുണ്ട്.

ഇടുക്കിയുടെ ഭൂപ്രകൃതിയും കാലവസ്ഥയും മനുഷ്യ പ്രകൃതിയും രാജനെ ഏറെ ആകർഷിച്ചിരുന്നു. യാത്രകൾക്കിടയിൽ  ഹൈറേഞ്ചുജീവിതത്തിന്റെ  ചരിത്രവും സംസ്ക്കാരവും പ്രകൃതിയോടുള്ള പോരാട്ടവും  മാറിമറിയുന്ന കാലാവസ്ഥയും കണ്ടറിഞ്ഞു. അവയെ സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് നൂൽമഴ. പേരു സൂചിപ്പിക്കുന്നതു  പണ്ടത്തെ ഹൈറേഞ്ചിലെ ഒരു മഴയനുഭവമാണ്. കണ്ടോനെക്കുത്തി ,  ആനത്താര അടങ്ങിയ ഇടുക്കിയെക്കുറിച്ചു  പറഞ്ഞിരിക്കുന്നു. ജില്ലയെ മനസ്സിലാക്കാനുള്ള ആധാരിക പഠനരേഖയാണ്.

.


കലാ പ്രവർത്തനം

തിരുത്തുക

പ്രബല ഗോത്രവിഭാഗമായ മന്നാൻമാരുടെ തനതുകലാരൂപമായ മന്നാൻകൂത്തിലെ പാട്ടുകൾ ശേഖരിച്ച്‌ കൂത്തുപാട്ടുകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഏഴുദിവസം ആടിപ്പാടി നടത്തുന്ന മന്നാൻകൂത്തിന്റെ അവതരണരൂപമായ പാട്ടുകൾ, ചൊല്ലുകൾ, സംഭാഷണങ്ങൾ എന്നിവയെല്ലാം റിക്കാർഡ് ചെയ്ത് സൂക്ഷിക്കാനും നേതൃത്വപരമായ പങ്കുവഹിച്ചു. ഇടുക്കിയിലെ ഗോത്രകലകളും സംസ്കാരവും, "അതിജീവനത്തിന്റെ ഗോത്രപാഠങ്ങൾ' എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

  • കലാപം
  • ഭൂതായനം
  • വിശുദ്ധപശു(നാടകങ്ങൾ)
  • നൂൽമഴ(പ്രാദേശികചരിത്രം)
  • അട്ടകളുടെ തോട്ടം(ചലച്ചിത്രകഥ)
  • പെണ്ണമ്മനാടകം(കഥകൾ)

പുരസ്കാരങ്ങൾ

തിരുത്തുക
  • 2009ലെ അബുദാബി ശക്തി അവാർഡ്
  • സമഗ്രസംഭാവനയ്‌ക്കുള്ള ഫോക്‌ലോർ അക്കാദമി പുരസ്‌കാരം
  1. "കാഞ്ചിയാർ രാജന് ഫോക്‌ലോർ അക്കാദമി പുരസ്‌കാരം". ദേശാഭിമാനി. 30 December 2020. Archived from the original on 2021-01-01. Retrieved 1 January 2021.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കാഞ്ചിയാർ_രാജൻ&oldid=3970763" എന്ന താളിൽനിന്ന് ശേഖരിച്ചത്