കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2008

കേരള സർക്കാറിന്റെ 2008-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2009 ജൂൺ 3-ന്‌ പ്രഖ്യാപിച്ചു[1]. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്‌ത ഒരു പെണ്ണും രണ്ടാണും മികച്ച ചലച്ചിത്രമായി തെരഞ്ഞെടുത്തു[1]. അടൂർ തന്നെയാണ്‌ മികച്ച സംവിധായകനും തിരക്കഥാകൃത്തും.തലപ്പാവ് എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ലാലിന്‌ മികച്ച നടനുള്ള അവാർഡും, വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ പ്രിയങ്കക്ക്‌ മികച്ച നടിക്കുള്ള അവാർഡും ലഭിച്ചു. ഏറ്റവും മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ഏർപ്പെടുത്തിയത് 2008-ലാണ്‌[1]. ആദ്യവർഷത്തെ അവാർഡ് ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മാമുക്കോയ നേടി.

27 ഫീച്ചർ ചിത്രങ്ങളും രണ്ടു ബാലചിത്രങ്ങളും രണ്ടു ഹ്രസ്വചിത്രങ്ങളും ഒരു ഡോക്കുമെന്ററിയുമാണ് അവാർഡിനായി മൽസര രംഗത്തുണ്ടായിരുന്നത്[2]. സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബിയും അവാർഡ് കമ്മറ്റി ചെയർമാൻ ഗിരീഷ് കാസറവള്ളി,മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്നാണ്‌ അവാർഡ് വിവരം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്[2].അടൂർ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടാണും, ടിവി ചന്ദ്രന്റെ വിലാപങ്ങൾക്കപ്പുറം, ഭൂമി മലയാളം എന്നീ ചിത്രങ്ങളും രാജീവ് നാഥിന്റെ പകൽ നക്ഷത്രങ്ങൾ, രഞ്ജിത്തിന്റെ തിരക്കഥ, മധുപാലിന്റെ തലപ്പാവ് എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിൽ എത്തിയത്[3].

കുട്ടികളുടെ മികച്ച ചിത്രം, ഡോക്യുമെന്ററി, ഷോട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിൽ ചലച്ചിത്ര അവാർഡ് ജൂറി അവാർഡുകൾ നൽകിയില്ല[4].

ജെ.സി. ഡാനിയേൽ പുരസ്കാരം തിരുത്തുക

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ തിരുത്തുക

പുരസ്കാരം ചലച്ചിത്രം
മികച്ച ചിത്രം ഒരുപെണ്ണും രണ്ടാണും
മികച്ച രണ്ടാമത്തെ ചിത്രം ഭൂമിമലയാളം
മികച്ച ജനപ്രിയ ചിത്രം ഇന്നത്തെ ചിന്താവിഷയം

വ്യക്തിഗത പുരസ്കാരങ്ങൾ തിരുത്തുക

പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം
മികച്ച സം‌വിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരു പെണ്ണും രണ്ടാണും
മികച്ച നടൻ ലാൽ തലപ്പാവ്
മികച്ച നടി പ്രിയങ്ക വിലാപങ്ങൾക്കപ്പുറം
മികച്ച തിരക്കഥാകൃത്ത് അടൂർ ഗോപാലകൃഷ്ണൻ ഒരു പെണ്ണും രണ്ടാണും
മികച്ച നവാഗതസംവിധായകൻ മധുപാൽ തലപ്പാവ്
മികച്ച രണ്ടാമത്തെ നടൻ അനൂപ് മേനോൻ തിരക്കഥ
മികച്ച രണ്ടാമത്തെ നടി പ്രവീണ ഒരുപെണ്ണും രണ്ടാണും
മികച്ച കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് വിലാപങ്ങൾക്കപ്പുറം
മികച്ച ഹാസ്യനടൻ മാമുക്കോയ ഇന്നത്തെ ചിന്താവിഷയം
മികച്ച ബാലതാരം നിവേദ തോമസ് വെറുതേ ഒരു ഭാര്യ
മികച്ച ഗാനസം‌വിധായകൻ എം. ജയചന്ദ്രൻ മാടമ്പി
മികച്ച ഗാനരചയിതാവ് ഒ.എൻ.വി. കുറുപ്പ് ഗുൽമോഹർ
മികച്ച ഗായകൻ ശങ്കർ മഹാദേവൻ മാടമ്പി
മികച്ച ഗായിക മഞ്ജരി വിലാപങ്ങൾക്കപ്പുറം
മികച്ച പശ്ചാത്തലസംഗീതം ചന്ദ്രൻ വായാട്ടുമ്മൽ ബയോസ്കോപ്പ്
മികച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ‍‍ ബയോസ്കോപ്പ്
മികച്ച നൃത്ത സം‌വിധാനം വൃന്ദ വിനോദ്‍‍‍ കൽക്കട്ട ന്യൂസ്
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ ശ്രീജ‍‍‍ മിന്നാമിന്നിക്കൂട്ടം
മികച്ച വസ്‌ത്രാലങ്കാരം കുമാർ എടപ്പാൾ വിലാപങ്ങൾക്കപ്പുറം
മികച്ച മേക്കപ്പ്‌ രഞ്ജിത്ത്‌ അമ്പാടി‍‍‍ തിരക്കഥ
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ ചിത്രാഞ്ജലി സ്റ്റുഡിയോ ബയോസ്കോപ്പ്
മികച്ച ശബ്ദലേഖനം ടി. കൃഷ്ണനുണ്ണി‍‍‍, ഹരികുമാർ ഒരുപെണ്ണും രണ്ടാണും
മികച്ച കലാസംവിധാനം മധു ജഗത്‌‍‍‍ കൽക്കട്ട ന്യൂസ്
മികച്ച ചിത്രസംയോജനം ബീന പോൾ വേണുഗോപാൽ ബയോസ്കോപ്പ്

ചലച്ചിത്രസംബന്ധിയായ ഗ്രന്ഥങ്ങൾ തിരുത്തുക

പുരസ്കാരം നേടിയ വ്യക്തി ലേഖനം/ഗ്രന്ഥം
മികച്ച ചലച്ചിത്ര ലേഖനം പി.എസ്‌. രാധാകൃ‍ഷ്ണൻ വടക്കൻപാട്ട്‌ സിനിമകൾ
മികച്ച ചലച്ചിത്ര ഗ്രന്ഥം എ. ചന്ദ്രശേഖർ ബോധതീരങ്ങളിൽ കാലം മിടിക്കുമ്പോൾ.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "അടൂരിനും ലാലിനും പ്രിയങ്കയ്‌ക്കും അവാർഡ്‌". മാതൃഭൂമി. 2009-06-03. Archived from the original on 2009-06-11. Retrieved 2009-06-03.
  2. 2.0 2.1 ""ലാൽ മികച്ച നടൻ; പ്രിയങ്ക നടി"". മലയാള മനോരമ. 2009 ജൂൺ 3. Archived from the original on 2009-06-06. Retrieved 2009 ജൂൺ 3. {{cite web}}: Check date values in: |accessdate= and |date= (help)
  3. "ലാൽ നടൻ, പ്രിയങ്ക നടി". മലയാള മനോരമ. Archived from the original on 2009-06-06. Retrieved 2009 ജൂൺ 3. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)CS1 maint: numeric names: authors list (link)
  4. "കുട്ടികളുടെ ചിത്രത്തിനും ഡോക്യുമെന്ററിക്കും അവാർഡ് ഇല്ല". മാതൃഭൂമി. 2009 ജൂൺ 3. Retrieved 2009 ജൂൺ 4. {{cite web}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]