കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1975

കെ ജി ജോർജ് സംവിധാനം ചെയ്ത സ്വപ്നാടനം ആയിരുന്നു 1975 ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. കബനീനദി ചുവന്നപ്പോൾ എന്ന ചിത്രം സംവിധാനം ചെയ്ത പി എ ബക്കർ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. സത്യത്തിന്റെ നിഴൽ എന്ന ചിത്രത്തിലെ മികവിന് സുധീർ മികച്ച നടനായും സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിനു റാണി ചന്ദ്ര മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു[2].

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 1975
വിഭാഗം അവാർഡ് ജേതാവ് വിവരണം
മികച്ച ചിത്രം സ്വപ്നാടനം സംവിധാനം: കെ.ജി. ജോർജ്ജ്
മികച്ച രണ്ടാമത്തെ ചിത്രം കബനീനദി ചുവന്നപ്പോൾ സംവിധാനം: പി.എ. ബക്കർ
മികച്ച സംവിധായകൻ പി.എ. ബക്കർ ചിത്രം: കബനീനദി ചുവന്നപ്പോൾ
മികച്ച നടൻ സുധീർ ചിത്രം: സത്യത്തിന്റെ നിഴൽ
മികച്ച നടി റാണി ചന്ദ്ര ചിത്രം:സ്വപ്നാടനം
മികച്ച രണ്ടാമത്തെ നടൻ എം ജി സോമൻ ചിത്രം : സ്വപ്നാടനം
മികച്ച രണ്ടാമത്തെ നടി കെപിഎസി ലളിത, മല്ലിക ചിത്രങ്ങൾ:
സൃഷ്ടി, നീലപ്പൊന്മാൻ (കെപിഎസി ലളിത)
സ്വപ്നാടനം (മല്ലിക)
മികച്ച ബാലനടൻ മാസ്റ്റർ രഘു ചിത്രം: പ്രയാണം
മികച്ച ഛായാഗ്രാഹകർ ബാലു മഹേന്ദ്ര, മസ്താൻ ചിത്രങ്ങൾ: ചുവന്ന സന്ധ്യകൾ (ബാലു മഹേന്ദ്ര)
സ്വാമി അയ്യപ്പൻ (മസ്താൻ)
മികച്ച കഥാകൃത്ത് കെ ബി ശ്രീദേവി ചിത്രം: നിറമാല (സംവിധാനം)- പി. രാമദാസ്
മികച്ച തിരക്കഥാകൃത്ത് പമ്മൻ, കെ ജി ജോർജ്ജ് ചിത്രം: സ്വപ്നാടനം
മികച്ച ഗാനരചയിതാവ് വയലാർ ചിത്രം: ചുവന്ന സന്ധ്യകൾ
മികച്ച സംഗീതസംവിധായകൻ ഭാസ്ക്കർ ചന്ദ്രവർക്കർ ചിത്രം: സ്വപ്നാടനം
മികച്ച ഗായകൻ യേശുദാസ് ചിത്രം: ചുവന്ന സന്ധ്യകൾ
മികച്ച ഗായിക പി. സുശീല ചിത്രം: ചുവന്ന സന്ധ്യകൾ
മികച്ച ചിത്രസംയോജകൻ സുരേഷ്ബാബു ചിത്രം: ഏകാകിനി
മികച്ച കലാസംവിധായകൻ ഭരതൻ ചിത്രം: പ്രയാണം
ജനപ്രീതി നേടിയ ചിത്രം സ്വാമി അയ്യപ്പൻ നിർമ്മാണം: പി. സുബ്രഹ്മണ്യം
കേരളത്തിൽ നിർമിച്ച
ചിത്രത്തിനുള്ള അവാർഡ്
ഏകാകിനി സംവിധാനം:ജി. എസ്. പണിക്കർ
  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-03.
  2. "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". Archived from the original on 2013-06-27. Retrieved 2013-05-03.