കബനീനദി ചുവന്നപ്പോൾ
പി.എ. ബക്കർ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് കബനീനദി ചുവന്നപ്പോൾ. 1976-ൽ ആണ് ഈ സിനിമ പുറത്തിറങ്ങിയത്.
കബനീനദി ചുവന്നപ്പോൾ | |
---|---|
![]() | |
സംവിധാനം | പി.എ. ബക്കർ |
നിർമ്മാണം | പവിത്രൻ |
അഭിനേതാക്കൾ | ടി.വി. ചന്ദ്രൻ ചിന്ത രവി സലാം കാരശ്ശേരി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | കല്യാണസുന്ദരം |
റിലീസിങ് തീയതി | 1975 (ചലച്ചിത്രമേള) ജൂലൈ 16, 1976 (കേരളം) |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രമേയംതിരുത്തുക
നായകനായ ഗോപി ഒരു വിപ്ലവകാരിയാണ്. പൊലീസ് വേട്ടയാടുന്ന അയാൾ നാടുവിട്ട് നഗരത്തിലെത്തി തന്റെ പൂർവ്വകാമുകിയുടെ അടുത്ത് അഭയം തേടുന്നു. ഗോപിയും കാമുകിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് സിനിമയുടെ രാഷ്ട്രീയം സംവാദാത്മകമാവുന്നത്. ഒടുവിൽ പൊലീസിനെ ഭയന്ന് കാമുകിയുടെ വീട്ടിൽനിന്നും രക്ഷപ്പെടുന്ന നായകൻ പൊലീസിന്റെ വെടിയേറ്റു മരിക്കുന്നു[1]. നിലനില്ക്കുന്ന വ്യവസ്ഥകളോടു പോരാടുന്ന കഥാപാത്രമാണ് ഗോപി. പ്രണയവും വിമോചനസ്വപ്‌നങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ സംഘർഷത്തിലാകുന്ന വ്യക്തിജീവിതത്തിന്റെ സവിശേഷമായൊരന്തരീക്ഷം ഈ ചിത്രത്തിലുണ്ട്. അടിയന്തരാവസ്ഥക്കാലത്താണ് കബനീനദി ചുവന്നപ്പോൾ പുറത്തു വരുന്നത്. ഇടതുപക്ഷ തീവ്രവാദമായിരുന്നു കബനീനദിയുടെ ആസന്നപ്രേരണ.[2] കബനിയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയശേഷം മദ്രാസ്സിൽ എഡിറ്റിങ് നടത്തിക്കൊണ്ടിരുന്ന സന്ദർഭത്തിൽ നിർമാമാതാവ് പവിത്രനെയും ബക്കറിനെയും അറസ്റ്റ് ചെയ്തു. മദ്രാസ്സിൽനിന്നും തിരിച്ചെത്തി കേരളത്തിൽ ചിത്രീകരണം തുടങ്ങിയ വേളയിൽ കോഴിക്കോട് വെച്ച് പവിത്രനെയും ബക്കറിനെയും വീണ്ടും പൊലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് ലോക്കപ്പിൽ വെക്കുകയുണ്ടായി[3] വിപിൻദാസ് ക്യാമറയും ദേവരാജൻ മാസ്ററുർ സംഗീതവും നിർവ്വഹിച്ചു. കല്യാണസുന്ദരമായിരുന്നു എഡിറ്റർ. ടി.വി. ചന്ദ്രൻ,സലാം കാരശ്ശേരി, ചിന്ത രവി.[4]
പുരസ്കാരങ്ങൾതിരുത്തുക
1976-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് കബനീനദി ചുവന്നപ്പോൾ കരസ്ഥമാക്കി. ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് പി.എ. ബക്കറിനും ലഭിച്ചു.
അവലംബംതിരുത്തുക
- ↑ "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 753. 2012 ജൂലൈ 30. ശേഖരിച്ചത് 2013 മെയ് 11.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-01-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-15.
- ↑ .http://www.mathrubhumi.com/books/story.php?id=1329&cat_id=503
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-09-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-15.