കെ.ബി. ശ്രീദേവി
ഇന്ത്യൻ എഴുത്തുകാരി
(കെ ബി ശ്രീദേവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളത്തിലെ ഒരു എഴുത്തുകാരിയായിരുന്നു കെ.ബി. ശ്രീദേവി.
ജീവിതം
തിരുത്തുക- ജനനം- 1940-ൽ മലപ്പുറം ജില്ലയിൽ വാണിയമ്പലത്ത് പ്രശസ്ത വൈദികകുടുംബമായ വെള്ളക്കാട്ട് മനയിൽ.
- പിതാവ് വി.എം.സി. നാരായണൻഭട്ടതിരിപ്പാട്(പഴയ സാമൂഹികപ്രവർത്തകനും വേദപണ്ഡിതനും ആയിരുന്നു. വണ്ടൂർ ഗവ. വി എം സി ഹൈസ്കൂൾ സ്ഥാപിച്ചത് ഇദ്ദേഹമാണ്).
- അമ്മ കൂടല്ലൂർ മനയിൽ ഗൗരി അന്തർജ്ജനം.
- ഭർത്താവ് കെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്.
- മൂന്നു മക്കൾ - ഉണ്ണി, നാരായണൻ, ലത.
- അവസാനകാലട്ഠ് എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ താമസിച്ചിരുന്നു. 2024 ജനുവരി 16-ന് അവിടെ വച്ച് അന്തരിച്ചു.
കൃതികൾ
തിരുത്തുകആദ്യമായി കഥ എഴുതിയത് പതിമൂന്നാം വയസ്സിലാണ്. ആ കഥ പക്ഷിയുടെ മരണത്തേക്കുറിച്ചുള്ളതായിരുന്നു.[1]
നോവൽ
തിരുത്തുകകുങ്കുമം അവാർഡ് ലഭിച്ച കൃതി. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന ഭ്രഷ്ട് എന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട കൃതി. അന്നത്തെ നമ്പൂതിരി ജീവിതത്തിന്റെ ചിത്രം ലഭിക്കുന്നു.
ചെറുകഥ
തിരുത്തുക- കുട്ടിത്തിരുമേനി
- കോമണ്വെൽത്ത്
- കൃഷ്ണാവതാരം
- പടുമുള
- ചിരജീവി
പ്രബന്ധങ്ങൾ
തിരുത്തുക- ഭാഗവതപര്യടനം [2]
- ജ്ഞാനപ്പാന വ്യാഖ്യാനം
- പ്രാചീന ഗുരുകുലങ്ങൾ
പലവക
തിരുത്തുക- കൂറൂരമ്മ (നാടകം)
- പിന്നെയും പാടുന്ന കിളി(ബാലസാഹിത്യം)
- നിറമാല (തിരക്കഥ)
പുരസ്കാരങ്ങൾ
തിരുത്തുക- യജ്ഞം എന്ന നോവലിന് കുങ്കുമം അവാർഡ് (1974) ലഭിച്ചു [3]
- കൃഷ്ണാവതാരം എന്ന കൃതിക്ക് കൃഷ്ണാഷ്ടമി പുരസ്കാരം
- നിറമാല എന്ന ചലച്ചിത്രത്തിന്റെ കഥാസംഭാഷണത്തിന് സംസ്ഥാന ഫിലിം അവാർഡ് (1975) [3]
- റോട്ടറി അവാർഡ് (1982) [3]
- 2011ലെ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാപുരസ്കാരം[4]
- മികച്ച കഥയ്ക്കുള്ള 1975 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - ചിത്രം: നിറമാല
- 2018-ലെ അമൃത കീർത്തി പുരസ്കാരം.
- 2019-ൽ ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം
അവലംബം
തിരുത്തുക- ↑ മലയാളത്തിൽ വന്ന രചന ശാന്തം ഈ സാഹിത്യജീവിതം എന്നതിൽ
- ↑ "ഇന്ദുലേഖ.കോം". Archived from the original on 2011-10-04. Retrieved 2011-11-22.
- ↑ 3.0 3.1 3.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-10. Retrieved 2011-11-22.
- ↑ http://www.mathrubhumi.com/story.php?id=286203[പ്രവർത്തിക്കാത്ത കണ്ണി]