ഹേമു അധികാരി

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(കേണൽ ഹേമചന്ദ്ര രാമചന്ദ്ര അധികാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേണൽ ഹേമചന്ദ്ര രാമചന്ദ്ര അധികാരി (ഹേമു അധികാരി) മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും കോച്ചും ആയിരുന്നു. 1919 ജുലൈ 31നു മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഇദ്ദേഹം കരസേനയിലെ സേവനം മൂലം കളിക്കളത്തിൽ നിന്നു വിട്ടു നിൽക്കേണ്ടി വന്നു. 1947-ൽ ഇരുപത്തിയെട്ടാം വയസ്സിൽ ഓസ്ട്രേലിയക്കെതിരെ പ്രഥമ മൽസരം കളിച്ച ഹേമു അധികാരി മുപ്പത്തൊമ്പതാം വയസ്സിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഒരു ടെസ്റ്റ് മൽസരത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ 41.74 ശരാശരിയിൽ എണ്ണായിരത്തിലേറെ റൺസും 49 വിക്കറ്റും നേടിയ ഇദ്ദേഹം വിരമിച്ചതിനു ശേഷം കോച്ചിങ്ങ് ഏറ്റെടുത്തു. 1971-ൽ ഇംഗ്ലണ്ടിലെ ആദ്യമായി വിജയിച്ച ടീമിന്റെ മാനേജറായിരുന്ന ഇദ്ദേഹം സുനിൽ ഗാവസ്കർ, കപിൽ ദേവ്, രവി ശാസ്ത്രി തുടങ്ങിയ പ്രതിഭകളുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചു. 2003 ഒക്ടോബർ 25-നു മുംബൈയിൽ വെച്ച് അന്തരിച്ചു.

ഇന്ത്യൻ Flag
ഇന്ത്യൻ Flag
ഹേമു അധികാരി
ഇന്ത്യ (IND)
ഹേമു അധികാരി
ബാറ്റിങ്ങ് ശൈലി വലം കൈ ബാറ്റ്സ്മാൻ
ബൗളിങ്ങ് ശൈലി വലം കൈ ലെഗ് സ്പിൻ
ടെസ്റ്റുകൾ ഫസ്റ്റ് ക്ലാസ്
മൽസരങ്ങൾ 21 152
റൺസ് 872 8683
ബാറ്റിങ്ങ് ശരാശരി 31.14 41.74
100s/50s 1/4 17/45
ഉയർന്ന സ്കോർ 114* 230*
ബോളുകൾ 170 4000
വിക്കറ്റുകൾ 3 49
ബോളിങ് ശരാശരി 27.33 37.93
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം 0 0
10 വിക്കറ്റ് പ്രകടനം 0 0
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം 3/68 3/2
ക്യാച്ചുകൾ/സ്റ്റുമ്പിങ് 8c 97c

Test debut: 28 November, 1947
Last Test: 11 February, 1959
Source: [1]



"https://ml.wikipedia.org/w/index.php?title=ഹേമു_അധികാരി&oldid=1767657" എന്ന താളിൽനിന്ന് ശേഖരിച്ചത്