കെ. രാജഗോപാൽ (ചിത്ര സംയോജകൻ)
കെ. രാജഗോപാൽ എന്ന പേരിലുള്ള മറ്റുള്ളവരെക്കുറിച്ചറിയാൻ ദയവായി കെ. രാജഗോപാൽ (വിവക്ഷകൾ) കാണുക.
കെ. രാജഗോപാൽ | |
---|---|
തൊഴിൽ | ചിത്ര സംയോജനം, ഫിലിം എഡിറ്റിംഗ് (Film Editor) |
ദേശീയത | ഇന്ത്യ |
പങ്കാളി | ലിൻഡ ജെനെറ്റ് |
മലയാള സിനിമയിലെ ചിത്രസംയോജകരിൽ ഒരാളാണ് കെ. രാജഗോപാൽ.[1]
ജീവിതരേഖ
തിരുത്തുകമാതക്കോട് വീട്ടിൽ കൃഷ്ണൻ കുട്ടി പണിക്കരുടെയും, കുന്നംപള്ളി വീട്ടിൽ പത്മാവതിയുടെയും ഇളയ പുത്രനായി പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, പനങ്ങാട്ടിരി ദേശത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പനങ്ങാട്ടിരി യു പി സ്കൂളിലും, കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിലുമായി നിർവ്വഹിച്ചു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രാജഗോപാൽ വിവാഹിതനാണ്. ഭാര്യ ലിൻഡ ജെനെറ്റ് അദ്ധ്യാപികയാണ്. പ്രഭാകരൻ, ചെന്താമരാക്ഷൻ, ജയരാമൻ, വേശു, സരോജിനി, പ്രസന്ന എന്നിവർ സഹോദരീ സഹോദരന്മാരാണ്. സഹോദരീ പുത്രൻ, ശ്രീഹരി, രാജഗോപാലിൻറെ അസോസിയേറ്റാണ്. [2]
ചലച്ചിത്രരംഗത്ത്
തിരുത്തുക1971 –ൽ മദ്രാസിൽ പ്രശസ്ത ഫിലിം എഡിറ്റർ ജി. വെങ്കിട്ടരാമൻറെ ശിക്ഷണത്തിൽ പരിശീലനം ആരംഭിച്ചു. ജ്യേഷ്ഠ സഹോദരൻ പ്രഭാകരനും, പനങ്ങാട്ടിരി സ്വദേശിയും, തമിൾ-മലയാളം സിനിമാ രംഗത്തെ പ്രഗല്ഭ ഛായാഗ്രാഹകനും സംവിധായകനുമായ പി എൻ സുന്ദരവുമായിരുന്നു മാർഗ ദർശികൾ. തുടർന്ന് ജി വെങ്കിട്ടരാമൻറെ മുഖ്യ സഹായിയായി ഏകദേശം ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു.
ആദ്യ ചിത്രം, ക്ഷേത്രം (1976) എന്ന ബ്ലാക്ക് & വൈറ്റ് ചിത്രമായിരുന്നു. ഈ ചിത്രം റിലീസ് ചെയ്യപ്പെടാതെ പോയി. പിന്നീട് കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിലെ സഹപാഠിയും, പ്രശസ്ത സംവിധായകനുമായ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത "തീരെ പ്രതീക്ഷിക്കാതെ" എന്ന ചിത്രമാണ് ആദ്യമായി റിലീസ് ചെയ്യപ്പെട്ടത്.
സത്യൻ അന്തിക്കാട്, കമൽ എന്നീ പ്രഗല്ഭ സംവിധായകരുടെ കൂടെ ധാരാളം സിനിമകളിൽ ചിത്രസംയോജകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇവരോടൊപ്പം എഡിറ്ററായി പ്രവർത്തിച്ച പ്രധാനപ്പെട്ട സിനിമകൾ "സന്മനസ്സുള്ളവർക്ക് സമാധാനം, സന്ദേശം, പട്ടണ പ്രവേശം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മഴവിൽക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, പാവം പാവം രാജകുമാരൻ, അർത്ഥം, കളിക്കളം, ഉള്ളടക്കം, സസ്നേഹം, തലയിണ മന്ത്രം, മഴയെത്തും മുൻപേ, അഴകിയ രാവണൻ, ഈ പുഴയും കടന്ന്, തൂവൽ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, നിറം, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഗദ്ദാമ, സെല്ലുലോയിഡ്, നടൻ, ഭാഗ്യദേവത, രസതന്ത്രം, സ്നേഹവീട്, ഒരു ഇന്ത്യൻ പ്രണയകഥ" എന്നിവയാണ്. കൂടാതെ ഏതാനും ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, അറബിക് ചിത്രങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.
എഡിറ്റ് ചെയ്ത സിനിമകൾ
തിരുത്തുകമലയാളം
തിരുത്തുക- തീരെ പ്രതീക്ഷിക്കാതെ(1984)
- ഉണ്ണി വന്ന ദിവസം(1984)
- ഉയരും ഞാൻ നാടാകെ(1985)
- അധ്യായം ഒന്ന് മുതൽ(1985)
- ശത്രു(1985)
- എന്റെ ശബ്ദം(1986)
- പിടികിട്ടാ പുള്ളി(1986)
- ഇത്രമാത്രം(1986)
- രേവതിക്കൊരു പാവക്കുട്ടി(1986)
- സന്മനസ്സുള്ളവർക്ക് സമാധാനം(1986)
- അമ്പാടിതന്നിലൊരുണ്ണി(1986)
- ധീരൻ(1987)
- മാനസ മൈനെ വരൂ(1987)
- മഞ്ഞമന്ദാരങ്ങൾ(1987)
- സ്വർഗ്ഗം(1987)
- കുറുക്കൻരാജാവായി(1987)
- പി സി 369(1987)
- ജംഗിൾബോയ്(1987)
- കുടുംബപുരാണം(1988)
- കാണാൻപോകുന പൂരം(1988)
- പട്ടണപ്രവേശം(1988)
- ആദ്യപാപം(1988)
- ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്സ്(1988)
- പൊന്മുട്ടയിടുന്ന താറാവ്(1988)
- കാനനസുന്ദരി(1988)
- പെരുവണ്ണാപുരത്തെ വിശേഷങ്ങൾ(1989)
- വരവേൽപ്പ്(1989)
- മഹാരാജാവ്(1989)
- അർത്ഥം(1989)
- തടവറയിലെ രാജാക്കന്മാർ(1989)
- ആഴിക്കൊരു മുത്ത്(1989)
- മഴവിൽക്കാവടി(1989)
- രതി ഭാവം(1989)
- കൽപ്പന ഹൗസ്(1989)
- ശുഭയാത്ര(1990)
- ശേഷം സ്ക്രീനിൽ(1990)
- താളം(1990)
- കേളികൊട്ട്(1990)
- കളിക്കളം(1990)
- തലയണമന്ത്രം(1990)
- പാവം പാവം രാജകുമാരൻ(1990)
- ചുവപ്പ് നാട(1990)
- സസ്നേഹം(1990)
- അവസാനത്തെ രാത്രി(1990)
- അതിരഥൻ(1991)
- കൺകെട്ട്(1991)
- ഗുഡ് ബൈ ടു മദ്രാസ്(1991)
- റെയ്ഡ്(1991)
- വിഷ്ണുലോകം(1991)
- പൂക്കാലം വരവായി(1991)
- കനൽക്കാറ്റ്(1991)
- ഉള്ളടക്കം(1991)
- സന്ദേശം(1991)
- ആദ്യമായി(1991)
- എന്നും നന്മകൾ(1991)
- ആയുഷ്ക്കാലം(1992)
- ചുവപ്പ് താളം(1992)
- മൈ ഡിയർമുത്തച്ഛൻ(1992)
- സ്നേഹസാഗരം(1992)
- എന്നോടിഷ്ടം കൂടാമോ(1992)
- ചമ്പക്കുളം തച്ചൻ(1992)
- ഭൂമിഗീതം(1993)
- ഗോളാന്തരവാർത്ത(1993)
- സമൂഹം(1993)
- ഗസൽ(1993)
- സന്താനഗോപാലം(1994)
- പിൻഗാമി(1994)
- നമ്പർവൺസ്നേഹതീരം, ബാംഗളൂർനോർത്ത്(1995)
- മഴയെത്തും മുൻപെ(1995)
- സർഗ്ഗവസന്തം(1995)
- ഈ പുഴയും കടന്ന്(1996)
- തൂവൽക്കൊട്ടാരം(1996)
- അഴകിയ രാവണൻ(1996)
- പള്ളി വാതിക്കൽ തൊമ്മിച്ചൻ(1996)
- ഡൊമനിക്ക് പ്രസന്റേഷൻ(1996)
- എക്സ്യൂസ് മി ഏതു കോളേജിലാ?(1996)
- ഇരട്ടക്കുട്ടികളുടെ അച്ഛൻ(1997)
- കൃഷ്ണഗുഡിയിൽഒരു പ്രണയകാലത്ത്(1997)
- അടിവാരം(1997)
- ഹിറ്റ്‌ലർബ്രദേഴ്സ്(1997)
- അർജുനൻ പിള്ളയും അഞ്ചു മക്കളും(1997)
- ഒരാൾമാത്രം(1997)
- പൂമരത്തണലിൽ(1997)
- കൈക്കുടന്ന നിലാവ്(1998)
- മന്ത്രിക്കൊച്ചമ്മ(1998)
- മായാജാലം(1998)
- കാറ്റത്തൊരു പെൺപൂവ്(1998)
- മീനാക്ഷികല്യാണം(1998)
- തട്ടകം(1998)
- മാട്ടുപ്പെട്ടി മച്ചാൻ(1998)
- അയാൾ കഥയെഴുതുകയാണു്(1998)
- അമ്മ അമ്മായിയമ്മ(1998)
- മൈ ഡിയർ കരടി(1999)
- ഭാര്യ വീട്ടിൽ പരമ സുഖം (1999)
- ഉദയപുരം സുൽത്താൻ(1999)
- വീണ്ടും ചില വീട്ടുകാര്യങ്ങൾ(1999)
- പേരിടാത്ത ചിത്രം (ടോക്ക്യോ നഗറിലെ വിശേഷങ്ങൾ)(1999)
- നിറം(1999)
- മധുരനൊമ്പരക്കാറ്റ്(2000)
- ഇവൾ ദ്രൗപദി(2000)
- കണ്ണാടിക്കടവത്ത്(2000)
- കൊച്ചു കൊച്ചു സന്തോഷങ്ങൾ(2000)
- ദി വാറണ്ട്(2000)
- വേടത്തി(2000)
- ഫോർട്ട് കൊച്ചി(2001)
- നരേന്ദ്രൻമകൻ ജയകാന്തൻവക(2001)
- യാത്രക്കാരുടെ ശ്രദ്ധക്ക്(2002)
- നമ്മൾ(2002)
- മനസ്സിനക്കരെ(2003)
- സ്വപ്നക്കൂട്(2003)
- വരും വരുന്നു വന്നു(2003)
- ഗ്രാമഫോൺ(2003)
- സൗദാമിനി(2003)
- സ്വന്തം മാളവിക(2003)
- പെരുമഴക്കാലം(2004)
- ഹൃദയത്തിൽ സൂക്ഷിക്കാൻ (2004)
- മഞ്ഞുപോലൊരു പെൺകുട്ടി(2004)
- പരിണാമം(2004)
- പ്രിയം പ്രിയങ്കരം(2004)
- യൂത്ത് ഫെസ്റ്റിവൽ(2004)
- അച്ചുവിന്റെ അമ്മ(2005)
- പൊന്മുടിപ്പുഴയോരത്ത്(2005)
- രാപ്പകൽ(2005)
- ഹായ്(2005)
- കിലുക്കം കിലുകിലുക്കം(2006)
- ചിരട്ടക്കളിപ്പാട്ടങ്ങൾ(2006)
- രസതന്ത്രം(2006)
- പച്ചക്കുതിര(2006)
- കറുത്ത പക്ഷികൾ (2006)
- ജയം(2006)
- വിനോദ യാത്ര(2007)
- ഗോൾ(2007)
- ഭരതൻ എഫക്റ്റ്(2007)
- ഇന്നത്തെ ചിന്താവിഷയം(2008)
- മിന്നാമിന്നിക്കൂട്ടം(2008)
- ചങ്ങാതിക്കൂട്ടം(2009)
- ഭാഗ്യദേവത(2009)
- കഥ തുടരുന്നു(2010)
- ഹോളിഡേയ്സ്(2010)
- ഗദ്ദാമ(2011)
- മഹാരാജ ടാക്കീസ്(2011)
- സ്നേഹവീട്(2011)
- സ്വപ്ന സഞ്ചാരി(2011)
- പുതിയ തീരങ്ങൾ(2012)
- അച്ഛൻറെ ആണ്മക്കൾ(2012)
- സെല്ലുലോയ്ഡ്(2013)
- നടൻ(2013)
- ഒരു ഇന്ത്യൻ പ്രണയകഥ(2013)
- ആലീസ് എ ട്രൂ സ്റ്റോറി (2014)
- എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ (2015)
- എന്നും എപ്പോഴും (2015)
- ഉട്ടോപ്യയിലെ രാജാവ് (2015)
- ഇതിനുമപ്പുറം (2015)
- സഹപാഠി 1975 (2016)
- ജോമോന്റെ സുവിശേഷങ്ങള് (2017)
- ചക്കരമാവിൻ കൊമ്പത്ത് (2017)
- ഞാൻ പ്രകാശൻ (2018)
തമിഴ്
തിരുത്തുക- പിരിയാത വരം വേണ്ടും (2001)
- കണ്ണാ ഉന്നൈ തേടുകിറേൻ (2002)
- ഉനക്കാഗ എൻ കാതൽ (2010)
- Nenjirukkum varai ninaivirukkum(2011)
- Palakadu Madhavan(2015)
ഹിന്ദി
തിരുത്തുക- Khuli khidki(1989)
- Zameer(2005)
ഇംഗ്ലീഷ്
തിരുത്തുക- Pirate’s blood (2008)
അറബിക്
തിരുത്തുക- Al-boom
ജി വെങ്കിട്ടരാമൻറെ കൂടെ
തിരുത്തുക- സഹായിയായി
- ആഭിജാത്യം(1971)
- സിന്ദൂര ചെപ്പ്(1971)
- പുത്തൻ വീട്(1971)
- ഗന്ധർവ്വ ക്ഷേത്രം(1972)
- മനുഷ്യബന്ധങ്ങൾ(1972)
- നഖങ്ങൾ(1973)
- മാധവികുട്ടി(1973)
- അച്ചാണി(1973)
- ചെണ്ട(1973)
- ധർമ്മയുദ്ധം(1973)
- തെക്കൻ കാറ്റ്(1973)
- തീർത്ഥയാത്ര(1972)
- തീക്കനൽ(1976)
- രാജഹംസം(1974)
- ലേഡീസ് ഹോസ്റ്റൽ(1973)
- കോളേജ് ഗേൾ(1974)
- ലൌവ് ലെറ്റർ(1975)
- ചന്ദന ചോല(1975)
- ഏണിപ്പടികൾ(1973)
- നീല കണ്ണുകൾ(1974)
- ചക്രവാകം(1974)
- മുച്ചീട്ടുകളിക്കാരന്റെ മകൾ(1975)
- മാന്യശ്രീ വിശ്വാമിത്രന്(1974)
- സതി(1972)
- മുഖ്യ സഹായിയായി
- റാഗിംഗ്(1973)
- മാസപ്പടി മാതു പിള്ള (1973)
- പാതിരാവും പകൽ വെളിച്ചവും (1974)
- അയോധ്യ (1975)
- ആയിരം ജന്മങ്ങൾ (1976)
- അപരാധി (1977
- വിളക്കും വെളിച്ചവും (1978)
- അശ്വരഥം (1980)
- ആരണ്യ കാണ്ഠം(1975)
- അഭിമാനം (1975)
- അമ്രിതവാഹിനി(1976)
- അപരാജിത (1977
- ക്ഷേത്രം(1978)
- അനുഭൂതികളുടെ നിമിഷം (1978)
- അഗ്നി വ്യൂഹം (1979)
- അധികാരം (1980)
- അരങ്ങും അണിയറയും (1980)
- അവതാരം (1981)
- കാവൽ മാടം (1980)
- തടവറ (1981)
- എയർ ഹോസ്റ്റസ് (1980)
- ആദിപാപം (1979)
- അഗ്നി
- കനലാട്ടം(1979)
- പുഷ്യരാഗം (1979)
- പാദസരം (1978)
- സ്വരങ്ങൾ സ്വപ്‌നങ്ങൾ (1981)
- ആദ്യത്തെ അനുരാഗം (1983)
- പതിനാലാം രാവ്(1979)
- പ്രതിഷ്ഠ (1980)
- സ്വിമ്മിംഗ് പൂൾ (1976)
- മാനവ ധർമ്മം (1979)
- പ്രകടനം (1980)
- ദീപം (1980)
- തീരം തേടുന്നവർ (1980)
- ദന്ത ഗോപുരം (1981)
- ആരതി (1981)
- സുറുമയിട്ട കണ്ണുകൾ (1983)
- അഗ്നി പർവ്വതം (1979)
- ആന (1983)
- പിച്ചിപ്പൂ (1978)
- ബന്ധനം (1978)
- വിൽക്കാനുണ്ട് സ്വപ്നങ്ങൾ(1980)
- വാരിക്കുഴി (1982)
- കുറുക്കൻറെ കല്യാണം (1982)
- കിന്നാരം (1983)
- മണ്ടന്മാർ ലണ്ടനിൽ (1983)
- വെറുതെ ഒരു പിണക്കം (1984)
- അപ്പുണ്ണി (1984)
- കളിയിൽ അൽപ്പം കാര്യം (1984)
- മുത്ത് (1976)
- സംഭവം (1981)
പുരസ്‌കാരങ്ങൾ
തിരുത്തുക- 2012 - ഏറ്റവും നല്ല ചിത്ര സംയോജകൻ : പി.എ ബക്കർ ഫൗണ്ടേഷൻ പുരസ്കാരം- ചിത്രം : സെല്ലുലോയിഡ്.[3]
- 2013 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, മികച്ച ചിത്രസംയോജകൻ (ഒരു ഇന്ത്യൻ പ്രണയകഥ) [4]
- 2014 ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുരസ്ക്കാരം,മികച്ച ചിത്രസംയോജകൻ(സെല്ലുലോയിഡ്) [5]
അവലംബങ്ങൾ
തിരുത്തുക- ↑ "K. Rajagopal". nettv4u.
- ↑ "കെ രാജഗോപാൽ". msidb.
- ↑ "Ranjith gets P A Backer award". Archived from the original on 2014-08-01. Retrieved 2014-08-01.
- ↑ http://www.m3db.com/film/32881
- ↑ http://www.deshabhimani.com/news-kerala-all-latest_news-389380.html