പള്ളുരുത്തി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

കൊച്ചി നഗരത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പള്ളുരുത്തി. വടക്ക് തോപ്പുംപടി, തെക്ക് പെരുമ്പടപ്പ്, കിഴക്ക് വെല്ലിങ്ടൺ ദ്വിപ് എന്നിവയാണ് പള്ളുരുത്തിയുടെ സമീപപ്രദേശങ്ങൾ. തോപ്പുംപടി പാലം പള്ളുരുത്തിയെ വെല്ലിങ്ടൺ ദ്വീപുമായും തുടർന്ന് പ്രധാന കരയുമായും യോജിപ്പിക്കുന്നു.

പള്ളുരുത്തി മുൻപ് പള്ളുരുത്തി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ഏറ്റവും പഴയ പഞ്ചായത്തുകളീൽ ഒന്നായിരുന്നു പള്ളുരുത്തി. [അവലംബം ആവശ്യമാണ്] ഇപ്പോളിത് കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്‌. കന്യകുമാരി - സേലം ദേശീയപാത 47 മുൻപ് ഇതിലൂടെയാണ് കടന്നു പോയിരുന്നത്.

പള്ളുരുത്തിയിലെ പ്രധാന ആരാധനാലയങ്ങൾ ആണ് ശ്രീ ഭവാനീശ്വര മഹാക്ഷേത്രം ,അഴകിയകാവ് ഭഗവതി ക്ഷേത്രം , വെങ്കിടാചലപതി ക്ഷേത്രം തുടങ്ങിയവ.

ശ്രീ ധർമ പരിപാലന യോഗം

പള്ളുരുത്തിയുടെ വികസന ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു സംഘടനയാണ് ശ്രീധർമ പരിപാലന യോഗം. 1904ൽ അന്നത്തെ പള്ളുരുത്ത്തി നിവാസികൾ സ്വന്തമായി ഒരു ക്ഷേത്രം നിർമ്മിക്കണമെന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ശ്രീധർമ പരിപാലന യോഗം. ശ്രീനാരായണ ഗുരുവാണ് യോഗത്തിന്റെ സ്ഥാപകൻ. ഇന്ന് യോഗത്തിന്റെ കീഴിലുള്ള വിദ്യാലയമാണ് പശ്ചിമ കൊച്ചിയിലെ ഏറ്റവും വലിയ സ്കൂൾ സമൂചയം.

ശ്രീഭവാണീശ്വര മഹാക്ഷേത്രം ശ്രീധർമ്പരിപാലനയോഗത്തിന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രവർത്തനഫലമാണ്

പേരിനു പിന്നിൽ

തിരുത്തുക

"പല്ലുർറ്റ്" എന്ന പോർച്ചുഗീസ് പദത്തിൽ നിന്നാണ് ഈ സ്ഥലനാമം ഉണ്ടായത് എന്ന് പറയപ്പെടുന്നു, "പുള്ളുവ തുരുത്ത്" എന്ന വാക്കിൽ നിന്നാണെന്നും ഒരു വാദമുണ്ട്.[അവലംബം ആവശ്യമാണ്]

എ.ഡി 1405 ൽ കൊടുങ്ങല്ലൂർ തുറമുഖം ഉപേക്ഷിച്ച് കൊച്ചിയിലേക്ക് കുടിയേറിയ പെരുമ്പടപ്പു സ്വരൂപത്തിന് അഞ്ച് താവഴിക്കാരുണ്ടായിരുന്നു. അതിലൊന്നായിരുന്നു പള്ളിവിരുത്തി താവഴി.ഇവർ കൊച്ചിക്ക് തെക്കുഭാഗത്തു ഇന്നത്തെ തോപ്പുംപടിക്കു തെക്ക് താമസമാക്കി.അങ്ങനെ ആ ഭാഗത്തിന് പള്ളുരുത്തിയെന്ന സ്ഥലപ്പേരുണ്ടായി എന്നും പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്]


"https://ml.wikipedia.org/w/index.php?title=പള്ളുരുത്തി&oldid=4121315" എന്ന താളിൽനിന്ന് ശേഖരിച്ചത്