കെ.എ. മാത്യു
കേരള കോൺഗ്രസ് നേതാവും അധ്യാപകനുമായിരുന്നു പ്രൊഫ. കെ.ഐ. മാത്യു. അഞ്ചാം കേരളനിയമസഭയിൽ 1979-ലെ സി.എച്ച്. മുഹമ്മദ്കോയയുടെ മന്ത്രിസഭയിൽ കുറച്ച്കാലം വനം, വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.
കെ.ഐ.മാത്യു | |
---|---|
വനം, വ്യവസായ വകുപ്പ് മന്ത്രി,കേരള നിയമസഭ | |
ഓഫീസിൽ 16 നവംബർ 1979 – 1 ഡിസംബർ 1979 | |
മുൻഗാമി | പി.എസ്. ശ്രീനിവാസൻ |
പിൻഗാമി | പി.സി. ചാക്കോ, ആര്യാടൻ മുഹമ്മദ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | റാന്നി കേരളം, ഇന്ത്യ | 28 ഫെബ്രുവരി 1934
മരണം | 28 ജനുവരി 1991 | (പ്രായം 56)
രാഷ്ട്രീയ കക്ഷി | കേരള കോൺഗ്രസ് |
പങ്കാളി | രാജമ്മ മാത്യു |
കുട്ടികൾ | 2 |
മാതാപിതാക്കൾ |
|
ജോലി | അദ്ധ്യാപകൻ, |
ജീവിതരേഖ
തിരുത്തുക1934 ഫെബ്രുവരി 28-ന് തിരുവല്ലക്ക് സമീപമുള്ള ഇരവിപേരൂരിൽ ജനിച്ചു. പിതാവ് കെ.ഐ. ഏബ്രഹം. ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം ദീർഘകാലം റാന്നി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച പ്രൊഫ. മാത്യു 1964-ൽ കേരള കോൺഗ്രസിന്റെ രൂപീകരണത്തോടെ ആ പാർട്ടിയിൽ ചേർന്നു പ്രവർത്തിച്ചു. 1977-ൽ റാന്നി നിയോജക മണ്ഡലത്തിൽ നിന്ന് അഞ്ചാം കേരളനിയമസഭയിലെ അംഗമായി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭയിൽ 16.11.1979 മുതൽ 1.12.1979 വരെ വ്യവസായ-വനം മന്ത്രിയായി ഇദ്ദേഹം പ്രവർത്തിച്ചു. 1980-ൽ കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽ നിന്ന് ആറാം കേരളനിയമസഭയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഇദ്ദേഹം 1969-ൽ കേരള യൂണിവേഴ്‌സിറ്റി സെനറ്റിൽ അംഗമായി സേവനമനുഷ്ഠിക്കുകയും 1970-ൽ യുഎസിലെ അറ്റ്‌ലാന്റ സിറ്റിയിൽ നടന്ന ലയൺസ് ഇന്റർനാഷണൽ കൺവെൻഷനിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സ്‌പോർട്‌സിനെ വളരെയധികം ഇഷ്ടപ്പെടുന്ന അദ്ദേഹം 1956-ൽ അലിഗഡ് യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു. 28.1.1991-ന് മാത്യു അന്തരിച്ചു.
കുടുംബം
തിരുത്തുകഭാര്യ: രാജമ്മ മാത്യു. മക്കൾ: ഒരു മകനും ഒരു മകളും.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1977 | റാന്നി | കെ.എ. മാത്യു | കേരള കോൺഗ്രസ്, എൽ.ഡി.എഫ്. | എഫ്. തോമസ് കുറ്റിക്കയം | കെ സി പി , യു.ഡി.എഫ്. |
1980 | ചങ്ങനാശ്ശേരി | കെ.എ. മാത്യു | കെ സി ജെ, എൽ.ഡി.എഫ്. | സി എ മാത്യു | കേരള കോൺഗ്രസ്, എൽ.ഡി.എഫ്. |
അവലംബങ്ങൾ
തിരുത്തുക- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.