കരൺ ജോഹർ
ബോളിവുഡ് ചലച്ചിത്രസംവിധായകനും, നിർമ്മാതാവും, ടെലിവിഷൻ അവതാരകനുമാണ് കരൺ ജോഹർ (ഹിന്ദി: करण जौहर,( ജനനം: മേയ് 25, 1972). മുൻ ബോളിവുഡ് സംവിധായകനായ യാശ് ജോഹറിന്റേയും ഹിരൂ ജോഹറിന്റേയും പുത്രനാണ് കരൺ.[3][4] ബോളിവുഡിലെ മികച്ച സംവിധായകന്മാരിലൊരാളായി കരൺ ജോഹർ കണക്കാക്കപ്പെടുന്നു.[5][6]
കരൺ ജോഹർ | |
---|---|
ജനനം | Rahul Kumar Johar[1] 25 മേയ് 1972 Bombay, Maharashtra, India |
തൊഴിൽ | Actor, director, producer, screenwriter, costume designer, television host |
സജീവ കാലം | 1998–present |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | Yash Johar Hiroo Johar |
ബന്ധുക്കൾ | Yash Chopra and Baldev Raj Chopra (maternal uncles) |
പുരസ്കാരങ്ങൾ | Full list |
Honours |
|
ഒപ്പ് | |
ജീവിതരേഖ
തിരുത്തുകതന്റെ പിതാവ് സ്ഥാപിച്ച ധർമ്മ പ്രൊഡക്ഷൻസ് എന്നതാണ് കരൺ ജോഹറിന്റെ ചലച്ചിത്രനിർമ്മാണ കമ്പനി. തന്റെ ചെറുപ്പകാലത്ത് അന്നത്തെ നായകന്മാരായിരുന്ന രാജ് കപൂർ, യാശ് ചോപ്ര എന്നിവരിൽ നിന്ന് കരൺ പ്രചോദനം ഉൾക്കൊണ്ടിരുന്നു.[4][7]
തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത് 1995 ൽ ഒരു അഭിനേതാവായി ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ദിൽവാലെ ദുൽഹനിയ ലേ ജായെംഗേ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ്. ഈ ചിത്രത്തിൽ സംവിധായകനായ ആദിത്യ ചോപ്രയുടെ സഹസംവിധായകനുമായിരുന്നു. കൂടാതെ ഈ ചിത്രത്തിന്റെ തിരക്കഥയിലും കരൺ സാരമായ സംഭാവന നൽകി.[4] പിന്നീട് ഷാരൂഖ് ഖാനിനൊപ്പം ധാരാളം ചിത്രങ്ങൾ ചെയ്തു.[4]
1998 ൽ ആദ്യ ചിത്രം കുച്ച് കുച്ച് ഹോതാ ഹേ സംവിധാനം ചെയ്തു. ഈ ചിത്രം ആ വർഷത്തെ 8 ഫിലിംഫെയർ പുരസ്കാരങ്ങൾ നേടി.[4][8] പിന്നീട് കുടുംബ ചിത്രമായ കഭി ഖുശി കഭി ഘം എന്ന ചിത്രം സംവിധാനം ചെയ്തു. 2001 ൽ പുറത്തിറങ്ങിയ ഈ ചിത്രം അഞ്ച് ഫിലിംഫെയർ പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഈ ചിത്രം ഒരു വിജയ ചിത്രമായിരുന്നു.[9] പിന്നീട് 2003 ൽ കൽ ഹോ ന ഹോ ,[10] 2005 ൽ കാൽ [11] എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. പിന്നീട് 2005 ൽ വീണ്ടും കഭി അൽവിദ ന കഹ്ന എന്ന ചിത്രം സംവിധാനം ചെയ്തു.[11][12]
ടെലിവിഷൻ
തിരുത്തുകടെലിവിഷനിൽ സ്റ്റാർ വേൾഡ് ചാനലിൽ കോഫി വിത് കരൺ എന്ന താര അഭിമുഖ പരിപാടിയുടെ അവതാരകൻ കൂടിയാണ് കരൺ.[13] ഇതിന്റെ ആദ്യ സീസൺ 2004 ൽ തുടങ്ങി 2006 ൽ അവസാനിച്ചു. രണ്ടാം സീസൺ 2007 ഫെബ്രുവരിയിൽ തുടങ്ങി ആഗസ്തിൽ അവസാനിച്ചു.[13]
ചലച്ചിത്രങ്ങൾ
തിരുത്തുകനിർമ്മാതാവ്
തിരുത്തുക- സ്റ്റെപ് മോം (2010)
- മൈ നെയിം ഈസ് ഖാൻ (2010)
- കുർബാൻ (2009)
- വേക്ക് അപ് സിഡ് (2009)
- ദോസ്താന (2008)
- കാൽ (2005)
- കൽ ഹോ ന ഹോ (2003)
- ഡൂപ്ലിക്കേറ്റ് (1998) - സഹനിർമ്മാതാവ്
തിരക്കഥ
തിരുത്തുക- സ്റ്റെപ് മോം (2010) - തിരക്കഥ
- മൈ നെയിം ഈസ് ഖാൻ (2010) - കഥ
- കുർബാൻ (2009) - കഥ
- കഭി അൽവിദ നാ കെഹ്ന (2006) - സ്ക്രീൻ പ്ലേ, കഥ
- കൽ ഹോ ന ഹോ (2003) - സ്ക്രീൻ പ്ലേ, കഥ
- കഭി ഖുഷി കഭി ഗം (2001) - കഥ
- കുച്ച് കുച്ച് ഹോതാ ഹെ (1998) - സംഭാഷണം, സ്ക്രീൻ പ്ലേ, കഥ
സംവിധാനം
തിരുത്തുക- ലസ്റ്റ് സ്റ്റോറീസ് (2018)
- ഏ ദിൽ ഹെ മുഷ്ഖിൽ(2016)
- ബോംബെ ടാക്കീസ്(2013)
- സ്റ്റുഡൻറ് ഓഫ് ദി ഇയർ(2012)
- മൈ നേം ഈസ് ഖാൻ (2010)
- കഭി അൽവിദ നാ കെഹ്ന (2006)
- കഭി ഖുഷി കഭി ഗം (2001)
- കുച്ച് കുച്ച് ഹോതാ ഹെ (1998)
അഭിനേതാവ്
തിരുത്തുക- ദിൽവാലേ ദുൽഹനിയാ ലേ ജായേൻഗേ (1995)
വസ്ത്രാലങ്കാരം
തിരുത്തുക- ഓം ശാന്തി ഓം (2007)
- മൊഹബത്തേൻ (2000)
അവലംബം
തിരുത്തുക- ↑ Basu, Nilanjana (16 December 2018). "Koffee With Karan 6: Ayushmann Khurrana, Vicky Kaushal Discover Karan Johar Was Originally Named As..." NDTV. NDTV Convergence Limited. Retrieved 16 December 2018.
- ↑ "Padma Awards 2020". Ministry of Home Affairs (Govt. of India). Retrieved 27 April 2020.
- ↑ Firdaus Ashraf, Syed (March 23, 2006). "Karan Johar's next to release in August". Rediff.com. Retrieved 2008-11-16.
- ↑ 4.0 4.1 4.2 4.3 4.4 Nandy, Pritish (December 9, 1998). "'All the women I meet keep telling me how much they cried in the film! That's what made it a hit, I guess.'". Rediff.Com. Retrieved 2008-03-06.
{{cite web}}
: Check date values in:|date=
(help) - ↑ Pillai, Speedhar (August 11, 2006). "Man with the Midas touch". The Hindu. Archived from the original on 2006-08-21. Retrieved 2008-11-16.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Pillai, Speedhar (November 5, 2004). "The heady Yash mixture". The Hindu. Archived from the original on 2011-04-04. Retrieved 2008-11-16.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ V S Srinivasan (October 15, 1998). "'I'm a little scared'". Rediff.Com. Retrieved 2008-03-06.
{{cite web}}
: Check date values in:|date=
(help) - ↑ "Box Office 1998". BoxOfficeIndia.Com. Archived from the original on 2012-06-30. Retrieved 2007-01-10.
- ↑ "Box Office 2001". BoxOfficeIndia.Com. Archived from the original on 2012-06-29. Retrieved 2007-01-10.
- ↑ "Box Office 2003". BoxOfficeIndia.Com. Archived from the original on 2012-05-25. Retrieved 2007-01-10.
- ↑ 11.0 11.1 K Jha, Subhash (May 3, 2005). "'I've got Veer-Zaara and Bunty-Babli in my film'". Rediff.Com. Retrieved 2008-03-06.
{{cite web}}
: Check date values in:|date=
(help) - ↑ "Box Office 2006". BoxOfficeIndia.Com. Archived from the original on 2012-05-25. Retrieved 2007-01-10.
- ↑ 13.0 13.1 "Star World's Koffee With Karan". Archived from the original on 2005-03-06. Retrieved 2009-08-17.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- My Name Is Karan - Karan Johar's Official Blog Archived 2012-03-17 at the Wayback Machine.
- Dharma Productions Official Website Archived 2019-03-30 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കരൺ ജോഹർ