ഇന്ത്യൻ ഇന്റർനാഷണൽ ക്രിക്കറ്റിലെ ഓൾറൗണ്ടർ ആയ ഹാർദിക് ഹിമാൻഷു പാണ്ട്യ 1993 ഒക്ടോബർ 11 ന് ഗുജറാത്തിലെ സൂററ്റിൽ ജനിച്ചു .ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി കളിക്കളത്തിലിറങ്ങുന്ന ഹാർദിക് പാണ്ട്യ ഒരു റൈറ്റ് ഹാൻഡഡ്‌ ബാറ്റ്‌സ്മാനും റൈറ്റ് ആം മീഡിയം ഫാസ്റ്റ് ബൗളറും കൂടെയാണ്.

ആദ്യ വർഷങ്ങൾ തിരുത്തുക

തന്റെ മകന് ക്രിക്കറ്റിനോടുള്ള പ്രണയം തിരിച്ചറിഞ്ഞു സൂററ്റിലെ തന്റെ ചെറിയ കാർ ഫിനാൻസ് ബിസിനസ്സ് വഡോദരയിലേക്ക് മാറ്റുകയായിരുന്നു അദ്ദേഹത്തിന്റെ പിതാവ് ഹിമാൻഷു പാണ്ട്യ .അന്ന് ഹാർദിക് പാണ്ട്യക് 5 വയസ്സ് മാത്രമായിരുന്നു പ്രായം. വഡോദരയിലെ മെച്ചപ്പെട്ട ക്രിക്കറ്റ്‌ സംവിധാനങ്ങളും സൗകര്യങ്ങളും ഹാർദിക് പാണ്ട്യയെ നല്ല ഒരു ക്രിക്കറ്റ്‌ർ ആക്കിത്തന്നെ വളർത്തിയെടുത്തു.സഹോദരൻ കൃണാൽ പാണ്ട്യയും അദ്ദേഹത്തിനോടൊപ്പം വഡോദരയിലെ കിരൺ മോർസ് ക്രിക്കറ്റ്‌ അക്കാദമിയിൽ ചേർന്നിരുന്നു.

സ്വഭാവരീതി തിരുത്തുക

താൻ സംസ്ഥാന ഗ്രൂപ്പ്‌ ടീമിൽ നിന്നും തന്റെ സ്വഭാവപരമായ പ്രശ്നങ്ങളാൽ പുറന്തള്ളപ്പെട്ടിട്ടുണ്ടായിരുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസ്സ്‌ ന് കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു അതോടൊപ്പം തന്നെ താൻ തന്റെ മനോവികാരങ്ങൾ മൂടിവെക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരാളല്ല എന്നും ഹാർദിക് കൂട്ടിച്ചേർത്തു.

ഡൊമസ്റ്റിക് കരിയർ തിരുത്തുക

2013 വരെ ബറോഡ ക്രിക്കറ്റ്‌ ടീമിൽ തന്റെ സാന്നിധ്യം അറിയിച്ച പാണ്ട്യ 2013-2014 ലെ സൈദ് മുസ്തഖ് അലി കിരീടം ബറോഡാക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു .2015 ലെ ഐ പി ൽ ൽ ചെന്നൈക്കെതിരായ മത്സരത്തിൽ 8 ബോളിൽ നിന്നും 21 റൺസ് എടുത്തതിനോടൊപ്പം നാഴികക്കലുകളായി മാറിയ 3 ക്യാച്ചുകൾ എടുക്കുകയും ചെയ്തു.ആ കളിയിൽ മുംബൈ വിജയത്തിലേക്ക്‌ കുതിച്ചപ്പോൾ വിജയശില്പിയായ പാണ്ട്യ മാൻ ഓഫ് ദി മാച്ച് അവാർഡിന് ഉടമയുമായി.

ഇന്റർനാഷണൽ കരിയർ തിരുത്തുക

2016 ജനുവരി 27 ന് ട്വന്റി20 ഇന്റർനാഷണൽ ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു .ഓസ്‌ട്രേലിയെക്കെതിരായുള്ള ആ മത്സരത്തിൽ 2 വിക്കറ്റ്സ് നേടുകയും ചെയ്തു ആ 22 കാരൻ .ആദ്യ വിക്കറ്റ് ക്രിസ് ലൈൻ ആയിരുന്നു .2016 ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ 18 ബോളുകളിൽ നിന്നും 31 റൺസ് എടുത്ത്‌ ഇന്ത്യയെ ഒരു മെച്ചപ്പെട്ട ടോട്ടലിലേക് എത്തിക്കാൻ ഹാർദിക്കിന് സാധിച്ചു .2016 മാർച്ച് 23 ന് ബംഗ്ലാദേശിനെതിരായുള്ള ICC വേൾഡ് ട്വന്റി20 മത്സരത്തിൽ അവസാന ഓവറിലെ അവസാന 3 ബോളുകളിൽനിന്നും നിർണായകമായ 2 വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു .ഒരു റണിനായിരുന്നു ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.2016 നവംബറിൽ ഇംഗ്ലണ്ടിനെതിരായുള്ള ടെസ്റ്റ്‌ പരമ്പരയിൽ അംഗമായ പാണ്ട്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച ഓൾറൗണ്ടർ തന്നെ ആണ് എന്നതിൽ സംശയമൊന്നുംതന്നെയില്ല .

"https://ml.wikipedia.org/w/index.php?title=ഹാർദിക്_പാണ്ട്യ&oldid=3950341" എന്ന താളിൽനിന്ന് ശേഖരിച്ചത്