കുളക്കട ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കുളക്കട ഗ്രാമപഞ്ചായത്ത്

കുളക്കട ഗ്രാമപഞ്ചായത്ത്
9°05′44″N 76°43′59″E / 9.095654°N 76.73295°E / 9.095654; 76.73295
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കൊട്ടാരക്കര
ലോകസഭാ മണ്ഡലം മാവേലിക്കര
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് അഡ്വ. പി. റ്റി. ഇന്ദുകുമാർ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 29.18ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 27783
ജനസാന്ദ്രത 1043/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691507
+91 474
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുളക്കട(ഇംഗ്ലീഷ്:Kulakkada Gramapanchayat). കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായ പെരുംകുളം സ്ഥിതി ചെയ്യുന്നത് ഈ പഞ്ചായത്തിലാണ്. ചെറിയ കുന്നുകളും താഴ്വരകളും വിശാലമായ നെൽപ്പാടങ്ങളും നദീതടവുമൊക്കെ ചേർന്ന ഒരു ഗ്രാമമാണ് കുളക്കട പഞ്ചായത്ത്.

അതിരുകൾ

തിരുത്തുക

കല്ലടയാറ് ഈ പഞ്ചായത്തിന്റെ വടക്കുകിഴക്ക്, വടക്ക് , വടക്കുപടിഞ്ഞാറായി ചുറ്റിക്കിടക്കുകയാണ്.
വടക്ക് - മൈലം, ഏഴംകുളം എന്നീ പഞ്ചായത്തുകൾ.
പടിഞ്ഞാറ് - കടമ്പനാട് പഞ്ചായത്ത്.
തെക്ക് - കുന്നത്തൂർ, പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ.
കിഴക്ക് - മൈലം പഞ്ചായത്ത്.

ചരിത്രപരമായ വിവരങ്ങൾ

തിരുത്തുക

വേലുത്തമ്പി ദളവ കുണ്ടറ വിളംബരത്തിനു ശേഷം പാലായനം ചെയ്ത് മണ്ണടിയിൽ എത്തിയത്, ഈ പഞ്ചായത്തിലെ പെരുങ്കുളം , തുരുത്തീലമ്പലം വഴിയാണെന്ന് ചരിത്രരേഖകളിൽ കാണാം. ഈ കൊട്ടാരക്കര-മണ്ണടി റോഡ് വേലുത്തമ്പി ദളവാസ്മാരകമായി അറിയപ്പെടുന്നു.

വയൽവാണിഭം

തിരുത്തുക

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെ ;ജന്മി, ഇടത്തരം കൃഷിക്കാർ, പാട്ടം കൃഷിക്കാർ, കുടികിടപ്പുകാർ എന്നിങ്ങനെ വിവിധ തരത്തിലുളള കൃഷിക്കാർ ഉണ്ടായിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ ജന്മികുടുംബമായിരുന്നു ഏറത്തു കുളക്കടയിലെ നമ്പിമഠം. നെൽപ്പാടങ്ങളിൽ അധികവും, കരഭൂമിയിൽ നല്ലപങ്കും ഈ ജന്മി കുടുംബത്തിന്റേതായിരുന്നു. കല്ലടയാറ്റിലെ വെളളപ്പൊക്കത്തിന്റെ കെടുതികൾ കൃഷിക്കാർക്ക് നഷ്ടം വരുത്തുകയും, പാട്ടം അളക്കാൻ നന്നേ പാടുപെടുകയും ചെയ്തിരുന്നു.
ഭൂപരിഷ്കരണ നിയമം നടപ്പായതോടെ നമ്പി മഠം ശിഥിലമായി ആറ്റുവാശ്ശേരിയിലെ വയൽവാണിഭം മദ്ധ്യതിരുവിതാംകുറിലെങ്ങും അറിയപ്പെട്ടിരുന്നു. കന്നുകാലികൾ, കാർഷികവിളകൾ, വെങ്കലപാത്രം എന്നിവയുടെ വൻ വിപണനകേന്ദ്രമായിരുന്നു ഈ വയൽവാണിഭം.

സ്വാതന്ത്ര്യ സമരത്തിൽ

തിരുത്തുക

സി.പി.കൊച്ചുകുഞ്ഞുപിളളയുടെ നേതൃത്വത്തിൽ വെണ്ടാർ ഓറേത്ത് പള്ളിക്കൂടത്തിൽ 500-ഓളം വരുന്ന ചെറുപ്പക്കാർ സംഘടിക്കുകയും, സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ചർക്കയിൽ നൂൽ നൂറ്റുകൊണ്ട് ബ്രിട്ടീഷ് ഭരണത്തിന് എതിരായി ജാഥ നടത്തുകയും ചെയ്തിരുന്നു. ദേശീയ സമരത്തിന്റെ ഭാഗമായുണ്ടായ ഉണർവ്വ് കുളക്കട പഞ്ചായത്തിലും ഉണ്ടായിരുന്നു.

ഭൂപ്രകൃതി

തിരുത്തുക
 
കല്ലടയാറിന്റെ ദൃശ്യം

പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന കല്ലടയാറ് പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിലൂടെ ഒഴുകുന്നു. പഞ്ചായത്തിന്റെ പൊതുവായ ചെരിവ് തെക്കുനിന്നും വടക്കോട്ടാണ്. എന്നാൽ തെക്കുനിന്നും പടിഞ്ഞാറോട്ടും ചെരിവുളളതായി കാണാം. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ പെരുങ്കുളം, വെണ്ടാർ, കലയപുരം എന്നീ പ്രദേശങ്ങളാണ്. കൊടിതൂക്കുംമുകൾ ആണ് ഇവിടുത്തെ ഏറ്റവും ഉയരം കുടിയ പ്രദേശം.

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ പ്രധാനമായി 5 മേഖലകളായി തരം തിരിക്കാം.

  1. കുന്നിൻമുകൾ
  2. ചെരിവു കൂടിയ പ്രദേശങ്ങൾ
  3. ഇടത്തരം ചെരിവുളള പ്രദേശങ്ങൾ
  4. സമതലങ്ങൾ
  5. താഴ്വരകളും നദീതീരങ്ങളും

കുന്നിൻമുകൾ

തിരുത്തുക

പഞ്ചായത്തിന്റെ തെക്കുകിഴക്കൻ പ്രദേശങ്ങൾ കുന്നിൻമുകൾ വിഭാഗത്തിൽപ്പെടുന്നു. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 8% ഈ വിഭാഗത്തിൽപ്പെടുന്നു.

ചെരിവു കൂടിയ പ്രദേശങ്ങൾ

തിരുത്തുക

ചെരിവു കൂടിയ പ്രദേശങ്ങൾ എല്ലാം തന്നെ കുന്നിൻമുകളിനോടു ചേർന്നുകാണുന്ന പ്രദേശങ്ങളാണ്. ഇവ പഞ്ചായത്തിന്റെ വിസ്തൃതിയുടെ 14% ആണ്.

ഇടത്തരം ചെരിവുളള പ്രദേശങ്ങൾ

തിരുത്തുക

ഇടത്തരം ചെരിവുളള പ്രദേശങ്ങൾ ഏകദേശം 50 മുതൽ 100 വരെ ചെരിവുളള പ്രദേശങ്ങളാണ്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 30% വരുന്ന ഈ പ്രദേശങ്ങളെല്ലാം തന്ന ചെരിവു കൂടിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ടുകിടക്കുകയാണ്.

സമതലങ്ങൾ

തിരുത്തുക

സമതലങ്ങൾ താഴ്വരകളെ അപേക്ഷിച്ച് വളരെ ചെറിയ ഉയരക്കൂടുതൽ മാത്രമേ ഈ പ്രദേശങ്ങൾക്കുളളു. ഇവ താഴ്വരകളുമായി ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ്.പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 10% ആണ് സമതലങ്ങൾ.

താഴ്വരകളും നദീതീരങ്ങളും

തിരുത്തുക

കല്ലടയാറിന്റെ സമീപ പ്രദേശങ്ങളും, പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗങ്ങളും താഴ്വരകളും നദിതീരങ്ങളും എന്ന വിഭാഗത്തിൽപ്പെടുന്നു. ആകെ വിസ്തൃതിയുടെ 38% ഈ മേഖലയിലാണ്. ഈ പ്രദേശം ഫലഭൂയിഷ്ഠമായ നദീതീര എക്കൽ മണ്ണും, കളിമണ്ണും, പൂഴിയുമടങ്ങിയ മണ്ണുകൊണ്ടും സമ്പുഷ്ടമാണ്.

കാലാവസ്ഥ

തിരുത്തുക

തെക്കൻ ഇടനാട് കാർഷികകാലാവസ്ഥാ മേഖലയിലാണ് കുളക്കട പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പ്രാദേശികമായി വലിയ വ്യത്യാസങ്ങൾ കാലാവസ്ഥയിൽ ഇവിടെ അനുഭവപ്പെടുന്നില്ല.
പഞ്ചായത്തിൽ ജൂലൈ മാസത്തിലാണ് സാധാരണയായി കൂടുതൽ മഴ ലഭിക്കുന്നത്. കുറവ് ജനുവരി മാസത്തിലാണ്.

വിദ്യാഭ്യാസം

തിരുത്തുക
 
കുളക്കട ഗവ. ഹയർ സെക്ക, സ്കൂൾ

കേരളത്തിലാകമാനം മലയാളം പളളിക്കൂടങ്ങളും ഇംഗ്ളീഷ് സ്ക്കൂളുകളും പ്രചുരമായി പ്രചരിച്ചിരുന്നപ്പോൾതന്ന കുളക്കട പഞ്ചായത്തിലും ഇത്തരം സ്ക്കൂളുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. കുളക്കടയിൽ ബ്രാഹ്മണർക്ക് ഓത്ത് പഠിക്കുവാൻ (വേദം ചൊല്ലി പഠിക്കുവാൻ) വേണ്ടി നമ്പി മഠത്തിന്റെ അധീനതയിൽ ഒരു ഓത്തുപളളിക്കൂടം ഉണ്ടായിരുന്നു. അതാണ് ബ്രാഹ്മണർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന സ്പെഷ്യൽ ഇംഗ്ളീഷ് സ്ക്കൂളായിത്തീർന്നത്.അതിന് കിഴക്ക് ഭാഗത്തായി നാനാ ജാതി മതസ്ഥർക്ക് വേണ്ടി ഒരു മലയാളം സ്ക്കൂളും ഉണ്ടായിരുന്നു. പക്ഷേ ഇവിടെ അവർണർ പഠിക്കാനെത്തുക പതിവില്ലായിരുന്നു. ഇതേ സമയത്ത് തന്നെയാണ് പുത്തൂർ ആൺപളളിക്കൂടവും പെൺപളളിക്കൂടവും നിലവിൽ വന്നത്. സംസ്കൃതമുൻഷിമാരുടെ ഒരു പാരമ്പര്യമായിരുന്നു. ഇവിടുത്തെ ഉന്നതവിദ്യാഭ്യാസരംഗത്തിന് അതുവരെ അവകാശപ്പെടാനുണ്ടായിരുന്നത്. ഇക്കാലത്ത് പൂവററൂർ കിഴക്ക് കേന്ദ്രീകരിച്ച് ഒരു സംസ്കൃതവിദ്യാലയം പ്രവർത്തിച്ചിരുന്നു. വർണ്ണം നോക്കി വരമൊഴി നൽകുന്ന സംസ്കൃത പാരമ്പര്യത്തെ പിൻതളളിക്കൊണ്ട് ജാതിഭേദം കൂടാതെ എല്ലാവർക്കുമായി അവിടെ പ്രവേശനം നൽകിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി പഞ്ചായത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമായിത്തീർന്നു. അക്കാലത്താണ് ബ്രാഹ്മണർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന കുളക്കട സ്പെഷ്യൽസ്ക്കൂൾ നാനാജാതി മതസ്ഥർക്കായി തുറന്നുകൊടുത്തത്. 1910-ൽ നമ്പിമഠത്തിന്റെ വകയായി ഏറത്തുകുളക്കടയിൽ രണ്ട് സ്കൂളുകൾ സ്ഥാപിതമായി. ഇതിൽ 1-7 വരെ ക്ളാസുകളുളള മലയാളം പളളിക്കൂടം പൊതുപളളിക്കൂടമായും. മറെറാന്ന് ബ്രാഹ്മണർക്കുവേണ്ടിയുളള സ്പെഷ്യൽ സ്കൂളുമായിരുന്നു. ഈ സ്കൂളിന്റെ സ്ഥാപകൻ ഭാനുപണ്ഡാരത്തിൽ ആയിരുന്നു. 1951-ൽ ഈ സ്കൂളിന്റെ 6 ഏക്കർ സ്ഥലവും കെട്ടിടവും സർക്കാരിന് സൗജന്യമായി വിട്ടുകൊടുത്തു[1]. ഈ പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ, 1890 ല് കലയപുരത്ത് മിഷനറിമാർ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ്. പിന്നീട് പുത്തൂരിൽ സ്ഥാപിതമായി. 1 മുതൽ 7 വരെ ക്ളാസുകളുളള മലയാളം പളളിക്കൂടം. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ആർ. ശങ്കർ പ്രാഥമികവിദ്യാഭ്യാസം നടത്തിയത് ഇവിടെയാണ്. ഇന്ന് പുത്തൂർ എച്ച്.എസ് എന്നറിയപ്പെടുന്നു.

കുളക്കട പഞ്ചായത്തിൽ 12 എൽ പി. സ്കൂളുകളും 5 യൂ.പി. എസ്സുകളും 4 ഹൈസ്ക്കൂളുകളും ഉൾപ്പെടെ 21 സ്കൂളുകളുണ്ട്. ഇതിനു പുറമേ മൂന്നിലധികം പ്രീ-പ്രൈമറിസ്കൂളുകളും വി.എച്ച്.എസ്.എസും ഒരു ബിഎഡ് സെന്ററും ഒരു ഐ. റ്റി. സി. യും അനേകം അംഗൻവാടികളും നിരവധി ട്യൂട്ടോറിയൽ കോളേജുകളും ഇവിടുത്തെ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നു.

 
റബ്ബറിന്‌ ഇടവിളയായി പൈനാപ്പിൾ കൃഷി
 
വാഴക്കുല

റബ്ബറാണ് ഏറ്റവും കൂടുതൽ പ്രദേശത്ത് കൃഷിചെയ്യുന്ന ഒറ്റവിള. ഇത് ആകെ ഭൂവിസ്തൃതിയുടെ 28% ആണ്. താഴ്വരകളിൽ ഒഴികെ ഏതാണ്ട് എല്ലാഭാഗങ്ങളിലും റബ്ബർ കൃഷി ചെയ്ത് വരുന്നു. കൂടുതലും ചരിവു പ്രദേശങ്ങളിലാണ് കാണുന്നത്. തെങ്ങ്, വാഴ, മരച്ചീനി, മുരിങ്ങ, ചേന, ചേമ്പ്, കൈതച്ചക്ക‍, പയർവർഗ്ഗങ്ങൾ, ഇഞ്ചി തുടങ്ങി വീടുകളോടനുബന്ധിച്ച് സാധാരണ കാണുന്ന മിശ്രിത രീതിയിലുളള വിളകളാണ്‌. ഇത് പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം 31% വരുന്നു. നെൽകൃഷിക്ക് അനുയോജ്യമായ മണ്ണ് ധാരാളം കാണുന്നതിനാൽ മറ്റ് സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ഉല്പാദനം കൂടുതലാണ്. എന്നാൽ കല്ലടയാറിൽ വെള്ളം കര കവിയുമ്പോൾ പാടശേഖരങ്ങളിലെ കൃഷി നശിക്കുന്നു. ആകെ വിസ്തൃതിയുടെ 14% നെൽകൃഷിയാണ്. തെങ്ങ് നദീതീരങ്ങളിൽ കൂടാതെ സമതലങ്ങളിലും ചെരിവുപ്രദേശങ്ങളിലും തെങ്ങുകൃഷി ചെയ്തുവരുന്നു. ആകെ വിസ്തൃതിയുടെ 5% തെങ്ങു കൃഷിയാണിവിടുളളത്. ഇവ കൂടാതെ ധാന്യങ്ങൾ, വാഴ, മരച്ചീനി, കുരുമുളക്, കശുമാവ്, മാവ്, തേക്ക് എന്നിവയും കൃഷി ചെയ്തുവരുന്നുണ്ട്.

പഞ്ചായത്തിൽ 18.72 കിലോമീറ്റർ കല്ലട ഇറിഗേഷൻ പദ്ധതികനാലും 25.5 കിലോമീറ്റർ മറ്റുതോടുകളും 12.44 കിലോമീറ്റർ നദിയും ഉണ്ട്.

ഇവിടുത്തെ ഉല്പന്നങ്ങൾ വിറ്റഴിക്കാനുള്ള പ്രധാന മാർഗ്ഗം ഇവിടെ തന്ന സ്ഥിതി ചെയ്യുന്ന കലയപുരം, പുത്തൂർ ചന്തകളാണ്. കലയപുരം മാർക്കറ്റ് ബുധൻ, ശനി എന്നിങ്ങനെയും പുത്തൂർ മാർക്കറ്റ് ചൊവ്വ, വെള്ളി എന്നിങ്ങനെയും ആഴ്ചയിൽ രണ്ടു ദിവസം വീതം പ്രവർത്തിക്കുന്നു. ഇതു കൂടാതെ തുരുത്തീലമ്പലത്തിൽ ആഴ്ചയിൽ ഒരു ദിവസവും മറെറല്ലാ ദിവസവും വൈകിട്ടു മാത്രവും പ്രവർത്തിക്കുന്നുണ്ട്. കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് ഇഞ്ചി, മരച്ചീനി, പച്ചക്കറികൾ, വാഴക്കുല, കുരുമുളക് മുതലായ ഉത്പന്നങ്ങൾ മൊത്തമായും വ്യാപാരം നടക്കാറുണ്ട്. കശുവണ്ടി, കുരുമുളക് ഇവയുടെ സീസണിൽ ചെറിയ കച്ചവടക്കാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉല്പന്നങ്ങൾ വാങ്ങുന്നുണ്ട്. റബ്ബർ വിപണനത്തിനായി ഈ പഞ്ചായത്തിൽ 15 ഓളം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പാല്‍, ക്ഷീരോൽപ്പാദക സഹകരണ സംഘങ്ങളിലൂടെ വിറ്റഴിക്കുന്നു.

വ്യവസായം

തിരുത്തുക

വ്യാവസായികമായി വളരെ പിന്നാക്കം നിൽക്കുന്ന ഒരു പഞ്ചായത്താണ് കുളക്കട ഗ്രാമപഞ്ചായത്ത്. ഇവിടെ സഹകരണ മേഖലയിലോ പൊതു മേഖലയിലോ പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ ഒന്നുംതന്ന ഇല്ല. ഈ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുളള 36 വ്യവസായസ്ഥാപനങ്ങളിൽ മൊത്തം 5000-ത്തിലധികം ആളുകൾ പണിയെടുക്കുന്നുണ്ട്. ഇതിൽ 91% പേരും പരമ്പരാഗതവ്യവസായമായ കശുവണ്ടിമേഖലയിൽ ജോലി ചെയ്യുന്നവരാണ്. ഇവിടെ ആകെ 10 കശുവണ്ടി ഫാക്ടറികളുണ്ട്. എല്ലാം സ്വകാര്യമേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇവയിൽ പണിയെടുക്കുന്നതിൽ 97% സ്ത്രീകളാണ്. മറെറാരു പ്രധാന മേഖല ഇഷ്ടികവ്യവസായമാണ്. പഞ്ചായത്തിലുളള 20 ഇഷ്ടികച്ചൂളകളുണ്ട്. രണ്ടു കൊപ്രാസംസ്ക്കരണ യൂണിറ്റുകളും രണ്ടു തടിവ്യവസായകേന്ദ്രങ്ങളും ഒരു റോളിംഗ്ഷട്ടർ നിർമ്മാണകേന്ദ്രവും ഒരു ഹോളോബ്രിക്സും മറ്റു ചില ചെറുകിട വ്യവസായ യൂണിറ്റുകളുമാണ് ഈ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മറ്റു വ്യവസായ സ്ഥാപനങ്ങൾ. ചില കേന്ദ്രങ്ങളിൽ പനമ്പുനെയ്ത്ത്, ഈറ്റതൊഴിൽ വ്യവസായം, പർപ്പടനിർമ്മാണം, ഫർണീച്ചർ, ഇരുമ്പുപണി, സ്വർണ്ണപ്പണി, മൺപാത്രനിർമ്മാണം, തഴപ്പായ് നിർമ്മാണം, കര കൌശല വസ്തുക്കൾ നിർമ്മിക്കൽ തുടങ്ങിയവ നടത്തുന്നുണ്ട്. തടിമില്ലുകൾ, ബേക്കറി, കരിങ്കൽ, അച്ചടി, റെഡിമെയ്ഡ് ഗാർമെന്റ്സ്, ഭക്ഷ്യസംസ്കരണം (മിൽക്ക്, ധാന്യങ്ങൾ പൊടിക്കൽ, തുളസീതീർത്ഥം തുടങ്ങിയവ) തുടങ്ങിയവയാണ് മറ്റു വ്യവസായങ്ങൾ.

പഞ്ചായത്തിലുളളതും ഈ പഞ്ചായത്തിലുടെ കടന്നു പോകുന്നതുമായ റോഡുകൾ ഉൾപ്പെടെ മൊത്തം 157.167 കി:മി റോഡുണ്ട്. കേരളത്തിലെ പ്രധാന റോഡായ മെയിൻ സെൻട്രൽ റോഡ് (എം.സി. റോഡ്) കടന്നുപോകുന്നത് ഈ പഞ്ചായത്തിലൂടെയാണ്. കലയപുരം ചന്ത മുക്ക്,മിഷൻ ആശുപത്രി മുക്ക് , പുത്തൂർ മുക്ക് , കുളക്കട ഹൈ സ്കൂൾ മുക്ക് എന്നിവ ഈ റോഡിലെ കേന്ദ്രങ്ങൾ ആണ് പുത്തൂർ മുക്കിൽ നിന്നും പടിഞ്ഞാറോട്ടുള്ള സംസ്ഥാന പാത[അവലംബം ആവശ്യമാണ്] , പൂവറ്റൂർ , മാവടി, ആറ്റുവാശ്ശേരി വഴി പുത്തൂരിൽ വച്ച് , കൊട്ടാരക്കര - ശാസ്താംകോട്ട റോഡിൽ പ്രവേശിക്കുന്നു . പത്തനംതിട്ട ജില്ലയേയും, കൊല്ലം ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലടയാറിനു കുറുകെയുളള ഏനാത്ത് പാലം സ്ഥിതിചെയ്യുന്നതും എം.സി. റോഡിലാണ്.

സാംസ്കാരികരംഗം

തിരുത്തുക
 
പൂവറ്റൂർ ക്ഷേത്രത്തിലെ കളമെഴുത്ത്

എടുത്തു പറയത്തക്ക സാംസ്കാരിക പൈതൃകം അവകാശപ്പെടാൻ ഈ പഞ്ചായത്തിനില്ല.
രാഷ്ട്രീയമായും മതപരമായും ഉത്പതിഷ്ണുകളായ ജനങ്ങൾ പൊതുവേസമാധാന പ്രിയരാണ് ധാരാളം ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് എടുത്തുപറയത്തക്ക അനുഷ്ഠാനകലകളില്ല. ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ വെണ്ടാർ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ കഥകളി പരിപോഷണാർത്ഥം വർഷങ്ങളായി പ്രസിദ്ധരായ കഥകളി ആചാര്യൻമാർ പങ്കെടുക്കുന്ന കഥകളി നടക്കാറുണ്ട്. ഉൽസവങ്ങളുമായി ബന്ധപ്പെട്ട്, വിശേഷപ്പെട്ട് സൂചിപ്പിക്കുവാനുളളത് എടുപ്പുകുതിരകളാണ്. പുത്തൂർ കണിയാപൊയ്ക ക്ഷേത്രത്തിലെ കുതിരയെടുപ്പും എടുപ്പുകുതിരയും പ്രസിദ്ധമാണ്. അടിസ്ഥാനവർഗ്ഗ ജനവിഭാഗങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രാചീന കലകൾ ഈവിടെ നിലവിലുണ്ടായിരുന്നു. ഇവയിൽ പ്രത്യേകം പരാമർശിക്കപ്പെടേണ്ടവ കാക്കാരിശ്ശി നാടകം, കബഡികളി, കുറവർകളി, പടയണി, സീതകളി, പാക്കനാർകളി, കോലംതുളളൽ, പൂപ്പട, കളമെഴുത്തും പാട്ട്‌, ഞാറ്റുപാട്ട്‌ എന്നിവയാണ്. ഇവയിൽ ചില കലാരുപങ്ങൾ നാമമാത്രമായി ഇപ്പോഴും നിലനിൽക്കുന്നു.

മഹാകവി വളളത്തോളിന്റെ സന്ദർശനത്താൽ ധന്യമാക്കപ്പെട്ട കുളക്കട ദേശീയവായനശാലയും 18-ാം നൂറ്റാണ്ടിലെ ബുദ്ധ വിഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന താഴത്തു കുളക്കട വായനശാലയും ഇവിടെയാണ്. ഒരു സാംസ്ക്കാരിക നിലയമുൾപ്പെടെ 11 വായനശാലകളും 30-ഓളം യുവജനക്ളബുകളും ഈ പഞ്ചായത്തിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയങ്ങളിൽ ഒന്നായ പെരുംകുളം ബാപ്പുജി സ്മാരക വായനശാല സ്ഥിതിചെയ്യുന്നത് ഈ പഞ്ചായത്തിലാണ്. ഒരുപക്ഷേ കൊല്ലം ജില്ലയിൽ ഏറ്റവും അധികം ഗ്രന്ഥശാലകളുളള പ്രദേശമായിരിക്കണം കുളക്കട പഞ്ചായത്ത്.

ആരാധനാലയങ്ങൾ

തിരുത്തുക

കുളക്കട പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ[2]

ക്രമം പേര്‌ സ്ഥലം
1 ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം വെണ്ടാർ
2 ശ്രീ ഭദ്ര കാളീ ക്ഷേത്രം പൂവറ്റൂർ
3 വലിയ പള്ളി കലയപുരം
4 മലപ്പാറ പള്ളി മലപ്പാറ
5 താഴത്തു കുളക്കട ക്ഷേത്രം താഴത്തു കുളക്കട
6 കണിയാപൊയ്ക ക്ഷേത്രം പുത്തൂർ
7 യാക്കോബാ പള്ളി തെങ്ങാമ്പുഴ
8 ശ്രീ രുധിരഭയങ്കരി ദേവിക്ഷേത്രം ആറ്റുവാശ്ശേരി

വാർഡുകൾ

തിരുത്തുക

കുളക്കട പഞ്ചായത്തിൽ ആകെ 18 വാർഡുകളാണുള്ളത്[3]. വാർഡുകളുടെ വിവരണം ചുവടെ കൊടുക്കുന്നു.

നമ്പർ വാർഡിന്റെ പേര്
1 താഴത്ത് കുളക്കട
2 കുളക്കട കിഴക്ക്
3 കുറ്ററ
4 മലപ്പാറ
5 ഏറത്ത് കുളക്കട
6 കോളനി
7 പൂവറ്റൂർ കിഴക്ക്
8 കലയപുരം
9 പെരുങ്കുളം
10 പൊങ്ങം പാറ
11 വെണ്ടാർ
12 പാത്തല
13 പൂവറ്റൂർ
14 മാവടി
15 ആറ്റുവാശ്ശേരി കിഴക്ക്
16 മൈലംകുളം
17 പൂത്തൂർ
18 ആറ്റുവാശ്ശേരി

സർക്കാർ കാര്യാലയങ്ങൾ

തിരുത്തുക

കുളക്കട പഞ്ചായത്തിലെ പ്രധാന സർക്കാർ കാര്യാലയങ്ങൾ താഴെപ്പറയുന്നവയാണ്.

നമ്പർ കാര്യാലയത്തിന്റെ പേര് സ്ഥലം
1 എ.ഇ.ഒ. ഓഫീസ് കുളക്കട
2 ഇലക്ട്രിക്കൽ മേജർ സെക്ഷൻ കുളക്കട
3 കൃഷി ഭവൻ താഴത്ത് കുളക്കട
4 സർക്കാർ ഖജനാവ് മാവടി
5 പഞ്ചായത്ത് ഓഫീസ് മാവടി
6 തപാൽ ഓഫീസ് വെണ്ടാർ
7 തപാൽ ഓഫീസ് കുളക്കട കിഴക്ക്
8 തപാൽ ഓഫീസ് കുളക്കട
9 തപാൽ ഓഫീസ് മാവടി
10 തപാൽ ഓഫീസ് പുത്തൂർ
11 തപാൽ ഓഫീസ് പെരുംങ്കുളം
12 തപാൽ ഓഫീസ് താഴത്ത് കുളക്കട
13 തപാൽ ഓഫീസ് കലയപുരം
14 സബ് രജിസ്ട്രാർ ഓഫീസ് കലയപുരം
15 ടെലിഫോൺ എക്സ്ചേഞ്ച് കുളക്കട
16 വി.ഇ.ഒ. ഓഫീസ് കുളക്കട
17 വില്ലേജ് ഓഫീസ് കലയപുരം
18 വില്ലേജ് ഓഫീസ് മാവടി

[4]

ആശുപത്രികൾ

തിരുത്തുക

കുളക്കടയിലെ പ്രധാന അലോപ്പതി ആശുപത്രികൾ

തിരുത്തുക
നമ്പർ ആശുപത്രിയുടെ പേര് സ്ഥലം ഉടമസ്ഥത
1 ബഥനി ആശുപത്രി പുത്തൂർ സ്വകാര്യം
2 കലയപുരം സി.എസ്സ്.ഐ ആശുപത്രി പുവറ്റൂർ കിഴക്ക് സ്വകാര്യം
3 ഡോ. കരുണാകരൻസ് നഴ്സിംങ്ങ് ഹോം കലയപുരം സ്വകാര്യം
4 ലക്ഷിമി നഴ്സിംങ്ങ് ഹോം പുത്തൂർ സ്വകാര്യം
5 സാമുഹ്യ ആരോഗ്യ കേന്ദ്രം പുവറ്റൂർ സർക്കാർ
6 ഉപ ആരോഗ്യ കേന്ദ്രം പെരുംങ്കുളം സർക്കാർ
7 ഉപ ആരോഗ്യ കേന്ദ്രം പൂവറ്റൂർ സർക്കാർ
8 ഉപ ആരോഗ്യ കേന്ദ്രം തുരുത്തീലമ്പലം സർക്കാർ
9 ഉപ ആരോഗ്യ കേന്ദ്രം താഴത്തു കുളക്കട സർക്കാർ
10 ഉപ ആരോഗ്യ കേന്ദ്രം ആറ്റുവാശ്ശേരി സർക്കാർ

കുളക്കടയിലെ പ്രധാന ആയൂർവേദ ആശുപത്രികൾ

തിരുത്തുക
നമ്പർ ആശുപത്രിയുടെ പേര് സ്ഥലം ഉടമസ്ഥത
1 ഗവ. ആയുർവേദ ആശുപത്രി കുളക്കട സർക്കാർ

കുളക്കടയിലെ പ്രധാന ഹോമിയോ ആശുപത്രികൾ

തിരുത്തുക
നമ്പർ ആശുപത്രിയുടെ പേര് സ്ഥലം ഉടമസ്ഥത
1 ഗവ. ഹോമിയോ ആശുപത്രി കുളക്കട സർക്കാർ
2 ജയാ ഹോമിയോ ആശുപത്രി പൂവറ്റൂർ സ്വകാര്യം
3 ഹോമിയോ ആശുപത്രി പുത്തൂർ സ്വകാര്യം

മറ്റു സ്ഥാപനങ്ങൾ

തിരുത്തുക

ബാങ്കുകൾ

തിരുത്തുക

കുളക്കട പഞ്ചായത്തിലെ പ്രധാന ബാങ്കുകൾ താഴെപ്പറയുന്നവയാണ്.

നമ്പർ ബാങ്കിന്റെ പേര് സ്ഥലം
1 ഫെഡറൽ ബാങ്ക് കലയപുരം
2 കുളക്കട പഞ്ചായത്ത് എസ്.സി. സർവ്വീസ് ബാങ്ക് നം. ക്യൂ 450 കുളക്കട
3 കുളക്കട സർവ്വീസ് സഹകരണ ബാങ്ക് നം.3503 താഴത്തു കുളക്കട
4 പൂവറ്റൂർ കിഴക്ക് സർവ്വീസ് സഹകരണ ബാങ്ക് നം.4299 കലയപുരം, പൂവറ്റൂർ
5 കൊല്ലം ജില്ല സർവ്വീസ് സഹകരണ ബാങ്ക് പുത്തൂർ
6 വെണ്ടാർ സർവ്വീസ് സഹകരണ ബാങ്ക് നം.236 വെണ്ടാർ

[5]

അക്ഷയ ഇ കേന്ദ്രം

തിരുത്തുക
നമ്പർ അക്ഷയ ഇ കേന്ദ്രത്തിന്റെ പേര് സ്ഥലം
1 അക്ഷയ ഇ കേന്ദ്രം പൂവറ്റൂർ
2 അക്ഷയ ഇ കേന്ദ്രം പുത്തൂർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

കുളക്കട പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്.

നമ്പർ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര് സ്ഥലം ഉടമസ്ഥത
1 കേരള സർവകലാശാല അദ്ധ്യാപക പരീശീലന കേന്ദ്രം കുളക്കട സർക്കാർ
2 എൻ.എസ്സ്.എസ്സ് അപ്പർ പ്രൈമറി സ്കൂൾ ആറ്റുവാശ്ശേരി എയ്ഡഡ്
3 ബെഥേൽ എം.റ്റി. ലോവർ പ്രൈമറി സ്കൂൾ ആറ്റുവാശ്ശേരി അൺ എയ്ഡഡ്
4 ദേവി വിലാസം അപ്പർ പ്രൈമറി സ്കൂൾ താഴത്തു കുളക്കട എയ്ഡഡ്
5 ഗവ. ലോവർ പ്രൈമറി സ്കൂൾ മാവടി സർക്കാർ
6 ഗവ. ദേവി വിലാസം അപ്പർ പ്രൈമറി സ്കൂൾ താഴത്തു കുളക്കട സർക്കാർ
7 ഗവ.ഹയർ സെക്ക.സ്കൂൾ പുത്തൂർ സർക്കാർ
8 ദേവി വിലാസം ഹയർ സെക്ക.സ്കൂൾ പൂവറ്റൂർ എയ്ഡഡ്
9 ഗവ. ഐ.റ്റി.ഐ പട്ടിക ജാതി വികസന വകുപ്പ് പുത്തൂർ മുക്ക് സർക്കാർ
10 ഗവ. ലോവർ പ്രൈമറി സ്കൂൾ കുളക്കട സർക്കാർ
11 ഗവ. ലോവർ പ്രൈമറി സ്കൂൾ പൂവറ്റൂർ സർക്കാർ
12 ഗവ. വൊക്കേഷണൽ ഹയർ സെക്ക.സ്കൂൾ കുളക്കട സർക്കാർ
13 ലിറ്റിൽ ഫ്ലവർ അപ്പർ പ്രൈമറി സ്കൂൾ പുത്തൂർ അൺ എയ്ഡഡ്
14 എൽ.എം.എസ്സ്. ലോവർ പ്രൈമറി സ്കൂൾ കലയപുരം എയ്ഡഡ്
15 എൻ.എസ്സ്.എസ്സ് ലോവർ പ്രൈമറി സ്കൂൾ വെണ്ടാർ എയ്ഡഡ്
16 എസ്സ്. എൻ.മോഡൽ സ്കൂൾ
17 സെന്റ്. തെരേസാസ്സ് ലോവർ പ്രൈമറി സ്കൂൾ കലയപുരം അൺ എയ്ഡഡ്
18 ശ്രീ വിദ്യാദിരാജ മെമ്മൊരിയൽ മോഡൽ ഹയർ സെക്ക. സ്കൂൾ വെണ്ടാർ എയ്ഡഡ്
19 ശ്രീ വിദ്യാദിരാജ മെമ്മൊരിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ വെണ്ടാർ എയ്ഡഡ്
20 ഡബ്ലൂ. ലോവർ പ്രൈമറി സ്കൂൾ കുളക്കട കിഴക്ക് അൺ എയ്ഡഡ്
21 ഡബ്ലൂ. ലോവർ പ്രൈമറി സ്കൂൾ പുത്തൂർ മുക്ക് അൺ എയ്ഡഡ്
21 ഡബ്ലൂ. ലോവർ പ്രൈമറി സ്കൂൾ വെണ്ടാർ അൺ എയ്ഡഡ്

കലയപുരം ലണ്ടൻ മിഷൻസ്കൂൾ

തിരുത്തുക

ലണ്ടൻ മിഷൻ സൊസൈറ്റി 1890 ല് സ്ഥാപിച്ച ഈ സ്കൂൾ പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആണ്. അന്നേ ഉള്ള എൽ. എം. എസ്. പള്ളി ഇപ്പോഴും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രശസ്ത ലണ്ടൻ മിഷൻ സർജൻ ഡോക്ടർ സോമെരവേൽ ഇതോടൊപ്പം ആരംഭിച്ച സ്ഥലത്തെ ആദ്യത്തെ അല്ലോപ്പതി ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നു. ഇവ രണ്ടും ഇപ്പോൾ ,ചര്ച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്.