ജന്മി എന്നത് കെട്ടിടങ്ങളോ, ഭൂമിയോ സ്വന്തമായി ഉണ്ടാകുകയും അത് മറ്റ് ആളുകൾക്ക് പാട്ടത്തിന് ന ൽകുകയും ചെയ്യുന്ന കച്ചവടമനോഭാവമുള്ള വ്യക്തികളോ, പ്രസ്ഥാനങ്ങളോ ആണ്. ജന്മിമാരുടെ ആശ്രിതർ കുടിയാന്മാർ എന്നാണ് അറിയപ്പെടുന്നത്. മദ്ധ്യകാല കേരള ചരിത്രത്തിൽ ധാരാളം ജന്മിമാരെ കാണാൻ സാധിക്കും. ജാതിവ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന കാലഘട്ടത്തിൽ ജന്മിത്തവ്യവസ്ഥിതിയും ശക്തമായിരുന്നു. സാധാരണഗതിയിൽ ഉന്നതകുലജാതിക്കാരായ വ്യക്തികൾ ജന്മിമാരും താഴ്ന്നജാതിക്കാരായി ഗണിക്കപ്പെട്ടിരുന്ന വ്യക്തികൾ അവരുടെ കുടിയാന്മാരുമായി കഴിയുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തിലെ ജന്മിത്തവ്യവസ്ഥിതിക്ക് ഒരു പരിധി വരെ അന്ത്യം കുറിച്ചു.

ജന്മിസമ്പ്രദായം

തിരുത്തുക

കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു ഭൂവുടമസമ്പ്രദായമാണ് ജന്മിസമ്പ്രദായം. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന്മാർക്ക്‌ കൃഷിചെയ്യാൻകൊടുക്കുകയും അവർ ആദായത്തിന്റെ ഒരംശം ജന്മിക്ക്‌ പാട്ടമായി നല്കുകയും ചെയ്യുന്ന പാരമ്പര്യവ്യവസ്ഥയാണ് ഇത്.

ഇതും കാണുക

തിരുത്തുക
 
Wiktionary
ജന്മി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ജന്മി&oldid=4097322" എന്ന താളിൽനിന്ന് ശേഖരിച്ചത്