കുയിലൂർ

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

11°59′20″N 75°34′54″E / 11.98889°N 75.58167°E / 11.98889; 75.58167

കുയിലൂർ
Map of India showing location of Kerala
Location of കുയിലൂർ
കുയിലൂർ
Location of കുയിലൂർ
in കേരളം and India
രാജ്യം  ഇന്ത്യ
മേഖല മലബാർ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഉപജില്ല തളിപ്പറമ്പ് താലൂക്ക്,
പടിയൂർ ഗ്രാമപഞ്ചായത്ത്
ഏറ്റവും അടുത്ത നഗരം കണ്ണൂർ
ഭാഷ(കൾ) മലയാളം
സമയമേഖല IST (UTC+5:30)
ദൂരം
കോഡുകൾ
Kerala Portal: Kerala  
വെബ്‌സൈറ്റ് Official Kannur District Website

കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കുയിലൂർ. പടിയൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഇത്[1][പ്രവർത്തിക്കാത്ത കണ്ണി]. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാത- 36 ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന ജലസേചനപദ്ധതി ആയ പഴശ്ശി പദ്ധതി (പഴശ്ശി അണക്കെട്ട്) കുയിലൂരിന്റെ ഒരു അതിര് ആയ കുയിലൂർ പുഴയ്ക്കു കുറുകെയാണ്[2] Archived 2013-09-28 at the Wayback Machine.[3][പ്രവർത്തിക്കാത്ത കണ്ണി]

കുയിലൂർ പുഴ കുടക് മലകളിൽ നിന്നും വയനാടൻ കാടുകളിൽ നിന്നും ഒഴുകിവരുന്ന വളപട്ടണം പുഴയുടെ ഭാഗമാണ്.ഈ പദ്ധതി പ്രദേശത്ത് ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രവും പ്രവർത്തിക്കുന്നു.കണ്ണൂർ ജില്ലാകേന്ദ്രത്തിൽ നിന്നും ഇവിടേക്ക് മട്ടന്നൂർ വഴി 40 കിലോമീറ്ററും ചാലോട്-ഇരിക്കൂർ വഴി 36 കിലോമീറ്ററും ദൂരമുണ്ട്. തളിപ്പറമ്പിൽ നിന്നും ശ്രീകണ്ഠപുരം വഴി 36 കിലോമീറ്ററും തലശ്ശേരിയിൽ നിന്നും മട്ടന്നൂർ വഴി ഏകദേശം 40 കിലോമീറ്ററും ഇരിട്ടി മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നും 10 കിലോമീറ്റർ വീതവും ദൂരമുണ്ട്. അടുത്തുള്ള ടൌൺ ആയ ഇരിക്കൂർ 5 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു.

കുയിലൂർ ലോവർ പ്രൈമറി സ്കൂൾ ആണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനം.വിവേകോദയ പൊതുജനവായനശാല &ഗ്രന്ഥാലയം ഇവിടെ പ്രവർത്തിക്കുന്നു.സംഗമം തിയേറ്റേഴ്സ്, അനശ്വര ആർട്സ് &സ്പോർട്സ് ക്ലബ്ബ്, സമന്വയ ആർട്സ് &സ്പോർട്സ് ക്ലബ്ബ്, നവജ്യോതി മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവ സാംസ്കാരികരംഗത്ത് സജീവമാണ്. ആരോഗ്യരംഗത്ത് ഒരു ഹോമിയോ ഡിസ്പെൻസറി പ്രവർത്തിക്കുന്നുണ്ട്.

ഉത്തരകേരളത്തിലെ കമ്മ്യുണിസ്റ്റ് -കർഷകപ്രസ്ഥാനങ്ങളുടെ ആദ്യകാല പ്രവർത്തനകേന്ദ്രങ്ങളിൽ ഒന്നായിരുന്നു കുയിലൂർ. നെൽകൃഷിയും തെങ്ങും കുരുമുളകും കശുമാവുമായിരുന്നു ഇവിടെ പ്രധാന കൃഷികൾ. ഇന്ന് റബ്ബർ കൃഷി വ്യാപകമായിക്കൊണ്ടിരിക്കുന്നു.


കുയിലൂർ പുതിയ ഭഗവതി ക്ഷേത്രം, ഒതയോത്ത് ആലിൻ കീഴിൽ ഭഗവതി ക്ഷേത്രം, കുന്നത്ത് വേട്ടക്കൊരുമകൻ ക്ഷേത്രം, കുയിലൂർ ശിവക്ഷേത്രം എന്നിവ പ്രധാന ആരാധനാലയങ്ങൾ ആണ്.

ഇരിക്കൂർ ടെലിഫോൺ എക്സ് ചേഞ്ചിന്റെ ഭാഗമായി ഒരു ഡിജിറ്റൽ ലൂപ് കാരിയർ സിസ്റ്റം ഇവിടെ പ്രവർത്തിക്കുന്നു. [[File:Pazhassi Dam - Dam, garden and reservoir22.jpg|thumb|പഴശ്ശി അണക്കെട്ട്]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുയിലൂർ&oldid=4075941" എന്ന താളിൽനിന്ന് ശേഖരിച്ചത്