ചാലോട്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

11°55′0″N 75°33′0″E / 11.91667°N 75.55000°E / 11.91667; 75.55000 കേരളത്തിലെ കണ്ണൂർ ജില്ലയിലെ കീഴല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചാലോട്. കണ്ണൂർ-മട്ടന്നൂർ പാത ഇതു വഴിയാണു കടന്നുപോകുന്നത്. ചാലോട് ടൗൺ പ്രധാനമായും ഒരു നാൽക്കവല ആണ്. ഈ കവലയിൽ നിന്നും കണ്ണൂർ, തലശ്ശേരി, ഇരിക്കൂർ, മട്ടന്നൂർ എന്നീ ഭാഗങ്ങളിലേക്ക് തിരിയുന്നു. കൂടാളി, എടയന്നൂർ, കൊളോളം എന്നിവയാണ്‌ സമീപഗ്രാമങ്ങൾ. കീഴല്ലൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ബസ്സ് സ്റ്റാന്റ് ഇവിടെയുണ്ട്.

ചാലോട്
Map of India showing location of Kerala
Location of ചാലോട്
ചാലോട്
Location of ചാലോട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ജനസംഖ്യ 19,130 (2001)
സമയമേഖല IST (UTC+5:30)

ചരിത്രം

തിരുത്തുക

1961-ൽ കീഴല്ലൂർ, കൂടാളി, പട്ടാനുർ എന്നീ വില്ലേജുകൾ ചേർന്നുള്ള ചാലോട് പഞ്ചായത്ത് നിലവിൽ വന്നു. 1973-ൽ ചാലോട് പഞ്ചായത്ത് വീണ്ടും കുടാളി, കീഴല്ലൂർ പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. ഇപ്പോൾ ചാലോട് കീഴല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമാണ് [1][2].

  1. കീഴല്ലൂർ ഗ്രാമപഞ്ചായത്ത്- എന്റെ ഗ്രാമം[പ്രവർത്തിക്കാത്ത കണ്ണി]
  2. "കീഴല്ലൂർ ഗ്രാമപഞ്ചായത്ത്". Archived from the original on 2014-12-05. Retrieved 2011-01-12.


"https://ml.wikipedia.org/w/index.php?title=ചാലോട്&oldid=4109279" എന്ന താളിൽനിന്ന് ശേഖരിച്ചത്