കുട്ടിക്കാനം പഴയ വേനൽക്കാല കൊട്ടാരം (സമ്മർ പാലസ്)

തിരുവിതാംകൂർ രാജാവ് ആയിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് 1860 ൽ പണി കഴിപ്പിച്ച റെസിഡൻസിയാണ് ഇത്. J Dമൺറോ എന്ന യൂറോപ്യനായ കാർഡമം സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഇത് പണി കഴിപ്പിച്ചത്.1920 ന് ശേഷം തിരുവിതാംകൂർ രാജാവിൻ്റെയും റാണിയുടെയും വേനൽക്കാല വസതിയായി മാറി. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് സ്ഥാനമേറ്റ ശേഷം ഇത് അദ്ദേഹത്തിന്റെ രാജ വസതിയായി മാറി. മഹാറാണിക്കായി തൊട്ടടുത്ത് തന്നെ ഒരു വലിയ ബംഗ്ലാവ് വാങ്ങി. ഈ ബംഗ്ലാവ് പിന്നീട് അമ്മച്ചിക്കൊട്ടാരം എന്ന പേരിൽ വിളിക്കപ്പെട്ടു.അത് ഒരു സ്വകാര്യ വ്യക്തി പിന്നീട് വാങ്ങി സ്വന്തം ബംഗ്ലാവ് ആക്കി ഉപയോഗിച്ച് പോന്നു.

സമ്മർപാലസിലെ നടുമുറ്റം.
തിരുവിതാംകൂർ രാജാക്കന്മാർ താമസിച്ചിരുന്ന മുറി

സമ്മർ പാലസ് കെട്ടിടം പിന്നീട് സ്വകാര്യ വ്യക്തികൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അവർ 2010 മുതൽ സിനിമാ ഷൂട്ടിംഗിന് ഈ കൊട്ടാരം വിട്ടുകൊടുത്ത ശേഷമാണ്, ഈ കൊട്ടാരത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. പക്ഷേ അതിന്ഈശേഷം വേനൽ കൊട്ടാരത്തെ അമ്മച്ചിക്കൊട്ടാരം എന്ന പേരിൽ തെറ്റായി വിളിച്ചു വരുന്നു.

കുമളി റോഡിൽ കുട്ടിക്കാനത്തിന് സമീപത്താണ് ഈ കൊട്ടാരം. കാൽനടയായി കെ.എ.പി. ബറ്റാലിയന് സമീപത്തുനിന്ന് കാട്ടിലൂടെ ഇവിടെത്താം.[1] ഇപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായ ഒരു ഐ റ്റി കമ്പനിയുടെ ഉടമസ്ഥതയിലാണീ ബംഗ്ലാവ് .

  1. https://archives.mathrubhumi.com/travel/travel-blog/ammachikkottaram-in-kuttikkanam-1.2644575