കുചേലൻ (തമിഴ് ചലച്ചിത്രം)

(കുചേലൻ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രജനികാന്തിനെ നായകനാക്കി പി. വാസു സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രമാണ് കുസേലൻ (കുചേലൻ എന്നു മലയാളത്തിൽ). ശ്രീനിവാസന്റെ തിരക്കഥയിൽ മലയാളത്തിൽ 2008-ൽ പുറത്തിറങ്ങിയ കഥ പറയുമ്പോൾ എന്ന മലയാളചലച്ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം[1].

കുസേലൻ
കുസേലൻ: കേരളത്തിലിറങ്ങിയ ഒരു പോസ്റ്റർ
സംവിധാനംപി. വാസു
നിർമ്മാണംകെ. ബാലചന്ദർ
അശ്വിനി ദത്ത്
വിജയകുമാർ
രചനശ്രീനിവാസൻ
അഭിനേതാക്കൾരജനികാന്ത്
നയൻതാര
മീന
തമിഴ്:
പശുപതി
സന്താനം
ലിവിംഗ്സ്റ്റൺ
വടിവേലു
പ്രഭു ഗണേശൻ
എം.എസ്. ഭാസ്കർ
തെലുങ്ക്:
ജഗപതി ബാബു
സുനിൽ
ബ്രഹ്മാണ്ഡം
താനികെല്ല ഭരണി
വേണു മാധവ്
സംഗീതംജി.വി. പ്രകാശ് കുമാർ
ഛായാഗ്രഹണംഅരവിന്ദ് കൃഷ്ണ
വിതരണംഐങ്കാരൻ ഇന്റർനാഷണൽ
പിരമിഡ്
റിലീസിങ് തീയതിഓഗസ്റ്റ് 1, 2008
രാജ്യംഇന്ത്യ
ഭാഷതമിഴ്
തെലുങ്ക്
സമയദൈർഘ്യം155 മിനിറ്റ്

അഭിനേതാക്കളും കഥാപാത്രങ്ങളും

തിരുത്തുക

മലയാളത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അശോക് കുമാർ സൂപ്പർ സ്റ്റാർ സിനിമാ നടനെയാണ് രജനികാന്ത് കുചേലനിൽ അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ അവതരിപ്പിച്ച ബാർബർ ബാലൻ പശുപതിയിലൂടെ പുനർജനിക്കുന്നു. വടിവേലുവാണ് മലയാളത്തിൽ ജഗദീഷ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീന, നയൻതാര എന്നിവരാണ് നായികാവേഷങ്ങളിലെത്തുന്നത്. പ്രഭു ഗണേശൻ, സന്താനം, ലിവിംഗ്സ്റ്റൺ, മംമ്ത മോഹൻദാസ് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഗാനങ്ങൾ

തിരുത്തുക

യുവ സംഗീത സംവിധായകനായ ജി.വി. പ്രകാശ് കുമാർ ആണ് കുചേലനിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്ത ഗായകർ പാടുന്ന അഞ്ച് ഗാനങ്ങളാണ് ഉള്ളത്.

  1. സിനിമ സിനിമ - ശങ്കർ മഹാദേവൻ
  2. സൊല്ലമ്മ - ഹരിഹരൻ, സുജാത മോഹൻ, ബേബി രഞ്ജിനി, ബേബി പൂജ
  3. ഓം സാരാരെ - ദലേർ മെഹന്ദി, കെ.എസ്. ചിത്ര, സാധന സർഗം
  4. ചാരൽ - ശ്രേയ ഗോഷൽ
  5. പെരിമ്പ പേച്ചുകാരൻ - കൈലാഷ് ഖേർ, വി. പ്രസന്ന

തെലുഗു പതിപ്പ്

തിരുത്തുക

ചിത്രത്തിന്റെ തെലുഗു പതിപ്പും ഇതോടൊപ്പം തന്നെ പുറത്തിറങ്ങുന്നുണ്ട്. കഥാനായകുഡു എന്നാണ് തെലുങ്കിൽ പേര്.

  1. http://www.kuselan.co.in/story.html Archived 2008-08-05 at the Wayback Machine. ഔദ്യോഗിക വെബ്സൈറ്റ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക