കുമാരനല്ലൂർ ഊരാണ്മ ദേവസ്വം

(കേരള ഊരാണ്മ ദേവസ്വം ബോർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടയം ജില്ലയിലെ കുമരനല്ലൂരിൽ സ്ഥിതിചെയ്യുന്ന 9 ബ്രാഹ്മണ ഇല്ലങ്ങൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള ഒരു ദേവസ്വമാണ് കുമരനല്ലൂർ ഊരാണ്മ ദേവസ്വം. ഇടനാട്ടില്ലം, കാഞ്ഞിരക്കാട്ട് ഇല്ലം, താന്നിക്കാട്ട് ഇല്ലം, വടക്കുംയാൽ ഇല്ലം, കീരംതിട്ട ഇല്ലം, ചൂരക്കാട്ട് ഇല്ലം, എലവന്നാട്ടു ഇല്ലം, ഇളയിടം ഇല്ലം, ചെങ്ങഴിമറ്റം ഇല്ലം എന്നീ ഇല്ലങ്ങൾ ആണ് ഈ ദേവസ്വത്തിൽ ഉൾപ്പെട്ടിട്ടുള്ള ഇല്ലങ്ങൾ. കുമാരനല്ലൂർ ദേവിക്ഷേത്രം, കുമാരനല്ലൂർ ദേവീ വിലാസം സ്കൂൾ, കീഴൂട്ട് ക്ഷേത്രം എന്നിവുടെ ഭരണം നടത്തുന്നത് കുമരനല്ലൂർ ദേവസ്വമാണ്.