കാലാ (ചലച്ചിത്രം)

പാ. രഞ്ജിത്ത് 2018 ൽ സംവിധാനം ചെയ്ത തമിഴ് ചിത്രം

2018-ൽ പാ. രഞ്ജിത്ത് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ തമിഴ് ഗ്യാങ്സ്റ്റർ ചലച്ചിത്രമാണ് കാലാ. തമിഴ് ചലച്ചിത്ര അഭിനേതാവ് ധനുഷ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. രജനീകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം[3][4] 2016-ലാണ് പ്രഖ്യാപിച്ചത്. 2018 ജൂൺ 7-ന് കാലാ പുറത്തിറങ്ങി. തമിഴ്, തെലുഗു, മലയാളം, ഹിന്ദി ഭാഷകളിലായായിരിക്കും ഈ ചിത്രം പുറത്തിറങ്ങുക. 2018 ഏപ്രിൽ 27-നാണ് റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും വി.പി.എഫ് ചാർജുകളുടെ വർധനവുമായി ബന്ധപ്പെട്ട് നടികർ സംഘവും ഡിജിറ്റൽ സർവീസ് ദാതാക്കളും തമ്മിലുണ്ടായി തർക്കവും 2018-ലെ കാവേരി നദീജല തർക്കവും കാരണം ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. [5][6] 2018 ജൂൺ 6-ാം തീയതി മലേഷ്യയിൽ പ്രദർശിപ്പിച്ച ഈ ചലച്ചിത്രം 2018 ജൂൺ 7-ന് ഇന്ത്യയിൽ 1,800 തിയേറ്ററുകളിലായി റിലീസ് ചെയ്തു. [1] [7]

കാലാ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംപാ. രഞ്ജിത്ത്
നിർമ്മാണംധനുഷ്
രചനപാ. രഞ്ജിത്ത്
ആദവൻ തീട്ചന്യ
കെ. മകിഴ്ണൻ
(സംഭാഷണം)
അഭിനേതാക്കൾ
സംഗീതംസന്തോഷ് നാരായണൻ
ഛായാഗ്രഹണംമുരളി. ജി
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
സ്റ്റുഡിയോവണ്ടർബാർ ഫിലിംസ്
വിതരണംലൈക്ക പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 6 ജൂൺ 2018 (2018-06-06) (Malaysia)[1]
  • 7 ജൂൺ 2018 (2018-06-07) (India)
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം159 മിനിറ്റുകൾ[2]

അഭിനയിച്ചവർ

തിരുത്തുക

നിർമ്മാണം

തിരുത്തുക

പാ. രഞ്ജിത്തിന്റെ മറ്റൊരു ഗ്യാങ്സ്റ്റർ ചലച്ചിത്രമായിരുന്ന രജനീകാന്ത് നായകനായ കബാലിയുടെ വ്യാവസായിക വിജയത്തിനു ശേഷം അഭിനേതാവും നിർമ്മാതാവുമായ ധനുഷ്, ഇവർ രണ്ടുപേരും തന്റെ കീഴിലുള്ള വണ്ടർബാർ ഫിലിംസിന്റെ പുതിയ ചിത്രത്തിൽ പ്രവർത്തിക്കുമെന്ന് 2016 ഓഗസ്റ്റിൽ അറിയിച്ചു. [12] ആദ്യ ഘട്ടത്തിൽ ഈ ചിത്രം കബാലിയുടെ രണ്ടാം ഭാഗമായിര‌ിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രജനീകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എസ്. ഷങ്കറിന്റെ ശാസ്ത്രകഥാ ചലച്ചിത്രമായ 2.0 യുടെ ചിത്രീകരണത്തിനു ശേഷം കാലായുടെ ചിത്രീകരണം ആരംഭിക്കുമെന്ന് തുടർന്ന് ധനുഷ് അറിയിക്കുകയുണ്ടായി. തിരുെനൽവേലിയിൽ നിന്നും മുംബൈയിലേക്ക് ചെറുപ്രായത്തിൽ എത്തി തുടർന്ന് ഒരു ഡോൺ ആയി മാറുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. [13] 2017 മേയിലാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. [14]

അണിയറ പ്രവർത്തകർ

തിരുത്തുക

ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനത്തിനുശേഷം വണ്ടർബാർ ഫിലിംസ് വിദ്യാ ബാലനെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിച്ചെങ്കിലും വിദ്യാ ബാലൻ അത് നിരസിക്കുകയുണ്ടായി. [15] 2017 മേയിലാണ് ഹുമ ഖുറേഷി ചിത്രത്തിൽ അഭിനയിക്കുമെന്ന് സ്ഥിരീകരിച്ചത്. രജനീകാന്തിന് എതിരായുള്ള കഥാപാത്രമാണ് ഹുമ ഖുറേഷിയുടേത് എന്നായിരുന്നു അഭ്യുഹങ്ങൾ. [16][17] തുടർന്ന് മറാത്തി ചലച്ചിത്ര അഭിനേത്രി അഞ്ജലി പാട്ടീലും തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ കാലായിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചു. [18] കബാലിയുടെ അണിയറ പ്രവർത്തകരിലും പലരും കാലായിലും പ്രവർത്തിച്ചിട്ടുണ്ട്. കെ.എൽ. പ്രവീണിനു പകരം എ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജകനായി പ്രവർത്തിച്ചത്. [19] ബോളിവുഡ് അഭിനേതാവ് നാനാ പടേകറും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. [20][21][22] എന്നാൽ, രജനീകാന്തിന് ജോഡിയായുള്ള വേഷം കൈകാര്യം ചെയ്യുന്നത് ഹുമ ഖുറേഷിയല്ലെന്നും, ഈശ്വരി റാവുവായിരിക്കുമെന്നും നിർമ്മാതാക്കൽ അറിയിക്കുകയുണ്ടായി. [21] വത്തിക്കുച്ചി ഫെയിം ദിലീപൻ, ചിത്രത്തിൽ രജനീകാന്തിന്റെ മകനായും ഹുമ ഖുറേഷി സെറീന എന്ന കഥാപാത്രത്തെയുമാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. [23]

ചിത്രീകരണം

തിരുത്തുക

2017 മേയ് 27-ന് മുംബൈയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂളിൽ രജനീകാന്തും പങ്കെടുത്തിരുന്നു. [24][25][26][27][28] എന്നാൽ മുംബൈയിലെ കനത്ത മഴയെത്തുടർന്ന് ചെന്നൈയിൽ താൽക്കാലികമായി മുംബൈയിലെ തെരുവിന്റെ മാത‌ൃകയിൽ രംഗം സജ്ജീകരിച്ചാണ് ചില ഭാഗങ്ങൾ ചിത്രീകരിച്ചത്.

പ്രശസ്തികൾ

തിരുത്തുക

മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്ര, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന മഹീന്ദ്ര ജീപ്പിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഈ ജീപ്പ് കമ്പനിയുടെ ഓട്ടോ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനായി വാങ്ങുമെന്നും അദ്ദേഹം തന്റെ ട്വിറ്റർ പേജിലൂടെ അറിയിക്കുകയുണ്ടായി. [29][30]

ചിത്രത്തിന്റെ പേരായ കാലാ, മരണത്തിന്റെ ദേവനായ യമനെയാണ് സൂചിപ്പിക്കുന്നതെന്ന് പാ. രഞ്ജിത്ത് പറയുകയുണ്ടായി. [31]

ഗാനങ്ങൾ

തിരുത്തുക
കാലാ (ശബ്ദട്രാക്ക്)
Soundtrack album by സന്തോഷ് നാരായണൻ
Released9 മേയ് 2018
Genreചലച്ചിത്ര ശബ്ദട്രാക്ക്
Languageതമിഴ്
Labelവണ്ടർബാർ ഫിലിംസ്
Producerസന്തോഷ് നാരായണൻ
ധനുഷ്
സന്തോഷ് നാരായണൻ chronology
മെർക്കുറി
(2018)മെർക്കുറി2018
കാലാ
(2018)
വട ചെന്നൈ
(2018)വട ചെന്നൈ2018
തമിഴ് പാട്ടുകൾ
# ഗാനംWriter(s)ഗായകർ ദൈർഘ്യം
1. "സെമ്മ വെയിറ്റ്"  അരുൺരാജ കാമരാജ്, ഡോപീഡെലിസ്ഹരിഹരസുധൻ, സന്തോഷ് നാരായണൻ 04:57
2. "തങ്ക ശിലൈ"  അരുൺരാജ കാമരാജ്ശങ്കർ മഹാദേവൻ, പ്രദീപ് കുമാർ & അനന്തു 04:54
3. "കറ്റവൈ പറ്റവൈ"  കപിലൻ, അരുൺരാജ കാമരാജ് & റോഷൻ ജംറോക്ക്യോഗി. ബി, അരുൺരാജ കാമരാജ് & റോഷൻ ജംറോക്ക് 03:45
4. "കണ്ണമ്മാ"  ഉമാ ദേവിപ്രദീപ് കുമാർ, ധീ 05:14
5. "കണ്ണമ്മാ (അക്കപ്പെല്ല)"  ഉമാ ദേവിഅനന്തു  
6. "ഉറിമയൈ മീട്പോം"  അറിവ്വിജയ് പ്രകാശ് & അനന്തു  
7. "പോരാടുവോം"  ഡോപീഡെലിസ്, ലോകൻഡോപീഡെലിസ് 03:35
8. "തെരുവിളക്ക്"  ഡോപീഡെലിസ്, ലോകൻഡോപീഡെലിസ് & മുത്തമിഴ് 02:51
9. "നിക്കൽ നിക്കൽ"  ഡോപീഡെലിസ്, ലോകൻഡോപീഡെലിസ്, വിവേക് & അരുൺരാജ കാമരാജ്  
  1. 1.0 1.1 http://www.thehansindia.com/posts/index/Tollywood/2018-06-06/Rajinikanths-Kaala-Twitter-Review/387051
  2. http://www.bbfc.co.uk/releases/kaala-film
  3. "KZaala | Latest Tamil news about Kaala". Vikatan (in തമിഴ്). Retrieved 2017-06-05.
  4. "Never seen such a humble Superstar: Huma Qureshi". www.deccanchronicle.com/ (in ഇംഗ്ലീഷ്). 2017-08-16. Retrieved 2017-08-16. {{cite news}}: Cite has empty unknown parameter: |dead-url= (help)
  5. "Is the release of 'Kaala' getting postponed? - Times of India". The Times of India. Retrieved 29 April 2018.
  6. "Lyca tweet hints at Kaala postponement". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2018-03-30. Retrieved 29 April 2018.
  7. https://www.deccanchronicle.com/entertainment/kollywood/070618/its-kaala-time-at-last.html
  8. 8.0 8.1 8.2 8.3 8.4 8.5 "40 days Mumbai schedule for Superstar's 'Kaala'". Sify. 29 May 2017. Archived from the original on 29 May 2017. Retrieved 29 May 2017.
  9. "Samuthirakani, Rajinikanth, Aruldoss in Kaala Latest Stills HD". moviegalleri.net. 2 May 2018. Retrieved 2 May 2018.
  10. http://www.hindustantimes.com/regional-movies/kaala-has-a-character-named-after-rajinikanth-s-original-name-shivaji-rao-gaekwad/story-sWINvJQ314DZUE7Tz1HVgJ.html
  11. "Sakshi Agarwal's next is Kaala". Deccan Chronicle. 1 June 2017. Archived from the original on 4 June 2017. Retrieved 25 June 2017.
  12. "Rajinikanth-Pa.Ranjith combo under Dhanush's production soon". The Hindu. Retrieved 26 May 2017.
  13. "Rajinikanth film Kaala Karikaalan poster: Dhanush reveals first look of Thalaivar's gangster drama, see photos". The Indian Express. Archived from the original on 25 May 2017. Retrieved 26 May 2017.
  14. "Superstar Rajinikanth's next titled 'Kaala'". Sify. Archived from the original on 25 May 2017. Retrieved 26 May 2017.
  15. "We will know in a while: Vidya on working with Rajinikanth". The Times of India. 1 March 2017. Retrieved 26 May 2017.
  16. "Huma Qureshi to star opposite Rajinikanth". The Hindu. 16 May 2017. Retrieved 26 May 2017.
  17. "Rajinikanth: Here's what Huma Qureshi has to say on starring opposite Rajinikanth!". The Times of India. 15 May 2017. Archived from the original on 28 May 2017. Retrieved 26 May 2017.
  18. "Rajnikanth: This Marathi actress will be paired with Rajinikanth". The Times of India. Retrieved 26 May 2017.
  19. "Editor Praveen KL out of Ranjith's film?". The New Indian Express. Retrieved 26 May 2017.
  20. "Kaala goes on floors". Deccan Chronicle (in ഇംഗ്ലീഷ്). 2017-05-29. Archived from the original on 29 May 2017. Retrieved 29 May 2017.
  21. 21.0 21.1 "Nana Patekar plays a politician". www.deccanchronicle.com/ (in ഇംഗ്ലീഷ്). 2017-06-12. Archived from the original on 12 June 2017. Retrieved 2017-06-12.
  22. "Kaala to be shot in Chennai". www.deccanchronicle.com/ (in ഇംഗ്ലീഷ്). 2017-07-15. Retrieved 2017-07-15. {{cite news}}: Cite has empty unknown parameter: |dead-url= (help)
  23. "Dileepan plays Rajinikanth's son". www.deccanchronicle.com/ (in ഇംഗ്ലീഷ്). 2017-07-05. Retrieved 2017-07-05. {{cite news}}: Cite has empty unknown parameter: |dead-url= (help)
  24. "Rajinikanth leaves for Mumbai to shoot for Kaala". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 28 May 2017. Archived from the original on 28 May 2017. Retrieved 28 May 2017.
  25. "Rajinikanth leaves for Mumbai to shoot for 'Kaala'". Daily News and Analysis (in അമേരിക്കൻ ഇംഗ്ലീഷ്). 27 May 2017. Archived from the original on 27 May 2017. Retrieved 28 May 2017.
  26. "Thalaivar 164: Rajinikanth heads to Mumbai for his next with Pa Ranjith : Celebrities, News - India Today". India Today. Archived from the original on 25 May 2017. Retrieved 26 May 2017.
  27. "Amid talk on his political career, Rajinikanth arrives in Mumbai to shoot for Kaala". Deccan Chronicle (in ഇംഗ്ലീഷ്). 28 May 2017. Archived from the original on 28 May 2017. Retrieved 28 May 2017.
  28. "Rajinikanth's 'Kaala Karikaalan' starts rolling". The New Indian Express. Archived from the original on 28 May 2017. Retrieved 28 May 2017.
  29. "Anand Mahindra wants to acquire the jeep used in Kaala first look for their company's auto museum". Behindwoods. 2017-05-29. Retrieved 2017-05-29.
  30. "anand mahindra on Twitter". Twitter (in ഇംഗ്ലീഷ്). Retrieved 2017-05-29.
  31. "Why Is Rajinikanth's Film Titled 'Kaala'? Pa Ranjith Explains - Silverscreen.in". Silverscreen.in (in അമേരിക്കൻ ഇംഗ്ലീഷ്). 2017-05-25. Retrieved 2017-07-30.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാലാ_(ചലച്ചിത്രം)&oldid=3703043" എന്ന താളിൽനിന്ന് ശേഖരിച്ചത്