നാന പടേക്കർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(നാനാ പടേക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാന പാട്ടേക്കർ (ജനനം – ജനുവരി 1 1951) പ്രശസ്തനായ ഇന്ത്യൻ ചലചിത്ര താരവും സം‌വിധായകനുമാണ് നാന പട്ടേക്കർ.

നാന പാട്ടേക്കർ
ജനനം
വിശ്വനാഥ പാട്ടേക്കർ
തൊഴിൽഅഭിനേതാവ്, സം‌വിധായകൻ
സജീവ കാലം1978 – present
ജീവിതപങ്കാളി(കൾ)നീലകാന്തി പട്ടേക്കർ
മാതാപിതാക്ക(ൾ)ദങ്കാർ പാട്ടേക്കർ
സംഗണ പട്ടേക്കർ

ഒരു പെയിൻററായ ദങ്കാർ പാട്ടേക്കറുടെയും അദ്ദേഹത്തിൻറെ പത്നി സംഗണ പാട്ടേക്കറുടെയും മകനായി മഹാരാഷ്ട്രയിലെ മുരുദ് ജഞ്ജിറയിൽ ജനിച്ചു. (യഥാർത്ഥ നാമം – “വിശ്വനാഥ് പാട്ടേക്കർ”) Sir J. J. institute of Applied Artsൽ നിന്ന് ബിരുദം നേടിയ പാട്ടേക്കർ പഠനകാലത്തു തന്നെ കോളേജിലെ നാടകവേദികളിൽ സജീവ പ്രവർത്തകനായിരുന്നു. ബിരുദ പഠനത്തിനു ശേഷമാണ് പാട്ടേക്കർ ഹിന്ദി ചലചിത്രങ്ങളിൽ സജീവമാകുന്നത്. ധാരാളം പ്രശസ്തരായ സം‌വിധായകരുടെ സിനിമകളിൽ നാന പാട്ടേക്കർ അഭിനയിച്ചിട്ടുണ്ട്. നീലകാന്തി പാട്ടേക്കറെയാണ് നാന പട്ടേക്കർ വിവാഹം കഴിച്ചത്, ഇദ്ദേഹത്തിന് ഒരു മകൻ കൂടിയുണ്ട് പേര് മൽഹർ പാട്ടേക്കർ.

1987ൽ പുറത്തിറങ്ങിയ മൊഹ്രെ, 1988ൽ പുറത്തിറങ്ങിയ സലാം ബോബെ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് ഹിന്ദി ചലചിത്രലോകത്ത് ശ്രദ്ധ നേടികൊടുത്തു.

അവാർഡുകൾ

തിരുത്തുക
  • 1990: മികച്ച സഹനടനുള്ള ഫിലിഫെയർ അവാർഡ്
  • 1990: മികച്ച സഹനടനുള്ള സംസ്ഥാന ചലചിത്ര അവാർഡ്
  • 1992: മികച്ച വില്ലനുള്ള ഫിലിഫെയർ അവാർഡ്
  • 1995: മികച്ച നടനുള്ള ഫിലിഫെയർ അവാർഡ്
  • 1995: മികച്ച നടനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്
  • 1995: മികച്ച നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ്
  • 1997: മികച്ച സഹനടനുള്ള സംസ്ഥാന ചലചിത്ര അവാർഡ്
  • 2004: മികച്ച നടനുള്ള BFJA അവാർഡ് (അബ് തക് ചപ്പൻ)'[1]
  • 2006: മികച്ച വില്ലനുള്ള ഫിലിഫെയർ അവാർഡ്
  • 2006: മികച്ച വില്ലനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്
  • മികച്ച നടനും, മികച്ച സഹനടനും, മികച്ച വില്ലനുമുള്ള, ഫിലിംഫെയർ അവാർഡ് നേടിയ ഏക വ്യക്തിയാണ് നാന പട്ടേക്കർ.[2]

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • ഗമാൻ - 1978
  • അങ്കുഷ് - 1986
  • സലാം ബോബെ - 1988
  • പരിന്ത - 1990
  • തോടാസ റൂമാനി ഹോ ജായേൻ – 1990
  • പ്രഹാർ - 1991
  • ദിക്ഷ - 1991
  • തിരംഗ - 1992
  • രാജു ബന്ഗയ ജൻറിൽമാൻ - 1992
  • അംഗാർ - 1992
  • ക്രാന്തി വീർ - 1994
  • ഹം ദോനോം - 1995
  • അഗ്നി സാക്ഷി - 1996
  • ഖാമോക്ഷി - 1996
  • ഗുലാം ഇ മുസ്തഫ - 1997
  • യെശ്വന്ദ് - 1997
  • യുഗ് പുരുഷ് - 1998
  • വാജൂത് - 1998
  • ഹു തു തു - 1998
  • കൊഹ്രാം - 1999
  • ഗംഗ് - 2000
  • തർകീൻബ് - 2000
  • വാദ് - 2002
  • ശക്തി - 2002
  • ഭൂത് - 2003
  • ഡർനാ മനാ ഹെ - 2003
  • ആഞ്ച് - 2003
  • അബ് തക് ചപ്പൻ - 2004
  • അപഹരൺ - 2005
  • പക് പക് പകക് - 2005
  • ബ്ലഫ് മാസ്റ്റർ - 2005
  • ടാക്സി നംബർ 9211 - 2006
  • ഹാട്രിക് - 2007
  • ദസ് കഹാനിയാം - 2007
  • വെൽകം – 2007

സം‌വിധാനം ചെയ്ത സിനിമകൾ

തിരുത്തുക
  • പ്രഹാർ - 1991
  1. "www.bfjaawards.com/awards/winlist/winlist05.htm". Archived from the original on 2009-01-13. Retrieved 2008-09-06.
  2. "www.imdb.com/name/nm0007113/awards".

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നാന_പടേക്കർ&oldid=3635173" എന്ന താളിൽനിന്ന് ശേഖരിച്ചത്