കാട്ടാക്കട നിയമസഭാമണ്ഡലം

(കാട്ടാക്കട (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കാട്ടാക്കട നിയമസഭാമണ്ഡലം. കാട്ടാക്കട താലൂക്കിൽ ഉൾപ്പെട്ട നേമം നിയമസഭാമണ്ഡലത്തിന്റെ ചില ഭഗങ്ങൾ ഒഴിവാക്കി പുനഃസംഘടിപ്പിച്ച മണ്ഡലമാണിത്. കാട്ടാക്കട നിയമസഭാമണ്ഡലം ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്.

138
കാട്ടാക്കട
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം195827 (2021)
നിലവിലെ അംഗംഐ.ബി. സതീഷ്
പാർട്ടിസി.പി.എം.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതിരുവനന്തപുരം ജില്ല
Map
കാട്ടാക്കട നിയമസഭാമണ്ഡലം

പ്രദേശങ്ങൾ തിരുത്തുക

കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. നേമം നിയമസഭാമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം നേമം എന്നീ പഞ്ചായത്തുകൾ ഒഴിവാക്കി മലയിൻകീഴ്, പള്ളിച്ചൽ എന്നീ പഞ്ചായത്തുകൾ പുതിയതായ് ചേർത്ത് 2011-ൽ വികസിപ്പിച്ച നിയമസഭാമണ്ഡലമാണിത്[1].

സമ്മതിദായകർ തിരുത്തുക

2011 ലെ നിയമസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ വോട്ടർ പട്ടികയിൽ 164036 പേർ സമ്മതിദായകരായി ഉണ്ട്. അതിൽ 86234 പേർ സ്ത്രീ സമ്മതിദായകരും; 77802 പേർ പുരുഷ സമ്മതിദായകരുമാണ്[1].

പ്രതിനിധികൾ തിരുത്തുക

അംഗങ്ങൾ വോട്ടുവിവരങ്ങൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [4]
വർഷം ആകെ പോളിംഗ് ഭൂരി പക്ഷം വിജയി വോട്ട് പാർട്ടി എതിരാളി പാർട്ടി വോട്ട് എതിരാളി 2 പാർട്ടി വോട്ട്
2021[5] 195827 145916 23231 ഐ.ബി. സതീഷ് 66293 സി.പി.എം മലയിൻകീഴ് വേണുഗോപാൽ 43062 ഐ.എൻസി പി.കെ. കൃഷ്ണദാസ് 34542 ബിജെപി
2016[6] 187392 143653 849 ഐ.ബി. സതീഷ് 51614 സി.പി.എം എൻ. ശക്തൻ 50765 ഐ.എൻസി പി.കെ. കൃഷ്ണദാസ് 38700 ബിജെപി
2011[7] 166306 117362 12916 എൻ. ശക്തൻ 52368 ഐ.എൻ.സി എം.വി. ജയദാലി 39452 എൽ.ഡി എഫ് പി.കെ. കൃഷ്ണദാസ് 22550 ബിജെപി

കുറിപ്പുകൾ തിരുത്തുക

2011 മുതൽ 2016 വരെ കാട്ടാക്കട നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച എൻ. ശക്തൻ, പതിമൂന്നാം കേരളനിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും സ്പീക്കർ ജി.കാർത്തികേയന്റെ മരണശേഷം സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[8]

അവലംബം തിരുത്തുക

  1. 1.0 1.1 http://www.mathrubhumi.com/election/trivandrum/kattakkada-nemom/index.html[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.niyamasabha.org/codes/14kla/Members-Eng/112%20I%20B%20Satheesh.pdf
  3. http://www.niyamasabha.org/codes/members/m84.htm
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-12-07.
  5. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=138
  6. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=138
  7. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=138
  8. https://www.thehindu.com/news/cities/Thiruvananthapuram/n-sakthan-elected-kerala-assembly-speaker/article6985822.ece