ബാലരാമപുരം ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

8°23′00″N 77°5′00″E / 8.38333°N 77.08333°E / 8.38333; 77.08333

ബാലരാമപുരം
Map of India showing location of Kerala
Location of ബാലരാമപുരം
ബാലരാമപുരം
Location of ബാലരാമപുരം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം
ഏറ്റവും അടുത്ത നഗരം തിരുവനന്തപുരം
ജനസംഖ്യ
ജനസാന്ദ്രത
31,559 (2001—ലെ കണക്കുപ്രകാരം)
2,997/കിമീ2 (2,997/കിമീ2)
സ്ത്രീപുരുഷ അനുപാതം 991 /
സാക്ഷരത 88.56%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 10.53 km² (4 sq mi)
കോഡുകൾ
വെബ്‌സൈറ്റ് lsgkerala.in/balaramapurampanchayat/general-information

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ബാലരാമപുരം.[1] നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. കൈത്തറി വസ്ത്രനിർമ്മാണത്തിന് പ്രസിദ്ധിയാർജ്ജിച്ച ഗ്രാമപഞ്ചായത്താണ് ബാലരാമപുരം ഗ്രാമപഞ്ചായത്ത്.

ചരിത്രം

തിരുത്തുക

തിരുവനന്തപുരം ജില്ലയിൽ ചാല കമ്പോളം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കമ്പോളമായി പരിഗണിക്കപ്പെടുന്നത് ബാലരാമപുരമാണ്. ബാലരാമവർമ്മ മഹാരാജാവിന്റെ ഭരണകാലത്ത് ആണ് ബാലരാമപുരത്ത് ആദ്യമായി കൈത്തറിനെയ്ത്ത് ആരംഭിക്കുന്നത്.

മുസ്ലിംകളുടെ ആഗമനം

തിരുത്തുക

തിരുവിതാംകൂർ രാജാവ്‌ തക്കല, ഏര്വാുടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കൊണ്ട് വന്ന നെയ്ത്ത് തൊഴിലുമായി ബന്ധപ്പെട്ടവരും കുളച്ചൽ, തിരിവിതംകോട്, പ്രദേശങ്ങളിൽ നിന്നുല്ലവരുമടങ്ങുന്ന തമിഴ്‌ വംശജരാണ് ബാലരാമപുരത്തെ ആദ്യ മുസ്ലിംകൾ.[2].

അഞ്ചുവന്ന തെരുവ്

തിരുത്തുക

നെയ്ത്ത് കാരും, കച്ചവടക്കാരും ചേർന്ന ഗിൽഡ് കളാണ് അഞ്ചുവന്ന തെരുവു ആയത്. തിരുവിതാംകോഡ്, കന്യാകുമാരി, കുളച്ചൽ, തിരുനൽവേലി ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ അഞ്ചുവന്നതെരുവുകൾ ഉണ്ട്. ബാലരാമപുരത്ത് അഞ്ചുവ്യത്യസ്ത മതവിഭാഗങ്ങളെ രാജകുടുംബം കുടിയിരുത്തിയതിന്റെ പേരിലാണ് അഞ്ചുവന്നതെരുവ് ഉണ്ടായത് എന്ന വാദം തെറ്റാണ്. അത് സമർഥിക്കാൻ അഞ്ചു വർണ്ണ തെരുവ് എന്ന് പറയാറുള്ളത് ചരിത്രത്തെ പരിഹസിക്കൽ കൂടിയാണ്.

  1. "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ബാലരാമപുരം ഗ്രാമപഞ്ചായത്ത്)". Archived from the original on 2020-08-08. Retrieved 2010-06-14.
  2. ഗവേഷകൻ ഹാജഹമീദു തിരുച്ചിസർവകലാശാലയിൽ സമർപ്പിച്ചപ്രബന്ധം

തിരുവിതാംകൂർ രാജവംശത്തിനു വേണ്ടിനെയ്തിന് വേണ്ടി തക്കല ,ഏർവാടി തുടങ്ങിയപ്രദേശങ്ങളിൽ നിന്നും കൊണ്ട് വന്നവരാണ് ഇവിടുത്തെ മുസ്‌ലിംകൾ . രാജകുടുംബം എല്ലാവര്ക്കും അഞ്ചുസെന്റ്‌ ഭൂമിയടക്കം എല്ലാ സൗകര്യങ്ങളും ചെയ്തു കൊടു ത്തു. ബാലരാമപുരത്ത് കുടിയേറിയ നെയ്ത്തുകാരും ,കച്ചവടക്കാരുമടങ്ങുന്ന വ്യാപാര സഖ്യമാണ് അഞ്ചുവന്നതെരുവ് സ്ഥാപിച്ചത് . 'അഞ്ചുവന്നം'മുസ്ലിംകൾക്ക് സവിശേഷമായ മറ്റൊരുചരിത്രം കൂടിയുണ്ട് . ബ്രാഹ്മണ ഭീകരതയുടെ ഇരകളായിത്തീർന്ന തെക്കൻ തമിഴ് നാട്ടിലെ ജൈനന്മാരാണ് ഇവരുടെ പൂർവികർ. അഞ്ചുവന്നം മുസ്ലിംകളുടെ ശരീരഘടന,ആഹാരക്രമം,ആചാരങ്ങൾ എല്ലാത്തിലും ജൈനച്ചുവ കാണാവുന്നതാണ്. അഞ്ചുവന്നതെരുവിലെ പുരാതന മുസ്‌ലിം പള്ളി കരിങ്കല്ല് കൊണ്ട് നിർമിച ജൈന വാസ്തുശില്പമാതൃക യിലുള്ളതായിരുന്നു. മൗലിദ് ചടങ്ങ് നടത്തുന്ന വീടുകളിൽ ജൈന ആചാരങ്ങളെ ഓര്മിപ്പിക്കുന്ന തരത്തിൽ മേല്ക്കൂരയുടെ അടിഭാഗത്ത് വെള്ളത്തുണി കെട്ടുക,നിലവിളക്ക് കത്തിചുവെയ്ക്കുക തുടങ്ങിയവ ബാലരാമപുരം അഞ്ചുവന്നത്തിലും നിലനിന്നിരുന്നു. 'ഒടുക്കലത്തെ ബുധൻ'എന്ന ആചാരം ജൈന സംസ്കാരത്തിന്റെ തുടർച്ചയാണ് .


ആർ സി സ്ട്രീറ്റ്

തിരുത്തുക

ആർ സി സ്ട്രീറ്റ് അഥവാ റോമൻ കാത്തോലിക് സ്ട്രീറ്റ് എന്നറിയപ്പെടുന്ന പ്രദേശം , ശാലീ ഗോത്ര തെരുവിനോളം പഴക്കമുള്ള മുക്കുവ തെരുവാണ്. മത്സ്യ കച്ചവാടത്തിനയി കുടി ഇരുത്തിയ മുക്കുവരും പിൽക്കാലത്ത് വന്നു ചേർന്നവരുമായ മുക്കുവരാണ്‌ ഈ പ്രദേശത്ത് അധികവും. ബാലരാമാപുരത്തിൻറെ ചരിത്രം ഈ തെരുവിൻറെ ചരിത്രത്തോടെയേ പൂർണ്ണമാകൂ. തമിഴ്നാടിൽ നിന്നും വന്നു ചേർന്ന ലത്തീൻ കത്തോലിക്ക വിശ്വാസികളാണ് ഇവർ. ചമ്പ തെരുവ് എന്നതായിരുന്നു ആദ്യ നാമം. തീർഥാടന പ്രാധാന്യമുള്ള വിശുദ്ധ സെബസ്ത്യാനോസിൻറെ പള്ളി നൂറിൽ അധികം വർഷം പഴക്കമുള്ള ഈ പ്രദേശത്തെ പള്ളിയാണ്.