പി.കെ. കൃഷ്ണദാസ്
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
2006 മുതൽ 2009 വരെ കേരള ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ്[1] പി.കെ.കൃഷ്ണദാസ്[2]
പി.കെ.കൃഷ്ണദാസ് | |
---|---|
സംസ്ഥാന പ്രസിഡൻ്റ്, കേരള ബിജെപി | |
ഓഫീസിൽ 2006-2009 | |
മുൻഗാമി | പി.എസ്.ശ്രീധരൻ പിള്ള |
പിൻഗാമി | വി.മുരളീധരൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തലശേരി, കണ്ണൂർ ജില്ല | 20 ജൂലൈ 1963
രാഷ്ട്രീയ കക്ഷി | ബിജെപി |
As of 29 ജൂലൈ, 2024 ഉറവിടം: oneindia |
ജീവിതരേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് ജനനം. 1978-ൽ പാനൂർ ഹൈസ്കൂളിൽ നിന്ന് പത്താം തരം പാസായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയില്ല. എം.എം.ടി.ടി സെൻ്ററിൽ നിന്ന് ടി ടി സി കോഴ്സ് പാസായ ശേഷം അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു.[3]
രാഷ്ട്രീയജീവിതം
തിരുത്തുകവിദ്യാർത്ഥിയായിരിക്കെ എ.ബി.വി.പിയിലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിലെത്തി. യുവമോർച്ചയിലൂടെ സംസ്ഥാന നേതൃതലത്തിലേക്കുയർന്നു. ഭാരതീയ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. 2003 മുതൽ 2006 വരെ ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും 2006 മുതൽ 2009 വരെ പാർട്ടി സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചു. നിലവിൽ ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമാണ്.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2014 | തിരുവനന്തപുരം ലോക്‌സഭാമണ്ഡലം | ശശി തരൂർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി. രാമചന്ദ്രൻ നായർ | സി.പി.ഐ., എൽ.ഡി.എഫ്. | പി.കെ. കൃഷ്ണദാസ് | ബി.ജെ.പി., എൻ.ഡി.എ. |
അവലംബം
തിരുത്തുക- ↑ https://www.manoramaonline.com/news/latest-news/2021/07/20/pk-krishnadas-appointed-as-railway-pac-chairman.html
- ↑ https://rajbhavan.goa.gov.in/node/234
- ↑ "Kerala BJP's new chief HINDUTVA PARAMOUNT —P.K. Krishnadas". Organiser. നവംബർ 26, 2006. Retrieved ജനുവരി 21, 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-11.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.keralaassembly.org