കാഞ്ചീപുരത്തെ കല്യാണം
മലയാള ചലച്ചിത്രം
(കാഞ്ചീപുരത്തെ കല്യാണം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫാസിൽ-ജയകൃഷ്ണ എന്നിവരുടെ സംവിധാനത്തിൽ സുരേഷ് ഗോപി, മുകേഷ്, ജഗതി ശ്രീകുമാർ, മുക്ത ജോർജ്ജ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കാഞ്ചീപുരത്തെ കല്യാണം. ജ്യോതിർഗമയയുടെ ബാനറിൽ സോമൻ പല്ലാട്ട്, ലീല സോമൻ എന്നിവർ നിർമ്മിച്ച ചെയ്ത ഈ ചിത്രം ജ്യോതിർഗമയ റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ഫാസിൽ-ജയകൃഷ്ണ എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.
കാഞ്ചീപുരത്തെ കല്യാണം | |
---|---|
സംവിധാനം | ഫാസിൽ-ജയകൃഷ്ണ |
നിർമ്മാണം | സോമൻ പല്ലാട്ട് ലീല സോമൻ |
കഥ | ഫാസിൽ ജയകൃഷ്ണ |
തിരക്കഥ | ജെ. പള്ളാശ്ശേരി |
അഭിനേതാക്കൾ | സുരേഷ് ഗോപി മുകേഷ് ജഗതി ശ്രീകുമാർ മുക്ത ജോർജ്ജ് |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ രാജീവ് ആലുങ്കൽ |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | മനോജ് |
സ്റ്റുഡിയോ | ജ്യോതിർഗമയ |
വിതരണം | ജ്യോതിർഗമയ റിലീസ് |
റിലീസിങ് തീയതി | 2009 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സുരേഷ് ഗോപി – കളരിക്കൽ അച്ച്യുതൻ കുട്ടി
- മുകേഷ് – പട്ടരുമഠം നജീബ്
- ജഗദീഷ് – സി.എം. പ്രേമചന്ദ്രൻ
- ഹരിശ്രീ അശോകൻ – പി.എം. പ്രേമചന്ദ്രൻ
- ജഗതി ശ്രീകുമാർ – ശ്രീരാമലിംഗം മുതലിയാർ
- ഇന്നസെന്റ് – ബാലകൃഷ്ണൻ നായർ
- ഇന്ദ്രൻസ് – കാഞ്ചിനാഥൻ
- നന്ദു – ജേകബ് കോശി
- കിഷോർ- മാരിയപ്പൻ
- രാജ്മോഹൻ ഉണ്ണിത്താൻ – നാട്ടാമൈ
- മുക്ത ജോർജ്ജ് – മീനാക്ഷി
- സീനത്ത് – ദേവനായകി
- സുരഭി – ആതിര
- മങ്ക മഹേഷ്
- ഗീത വിജയൻ – കാമാക്ഷി
സംഗീതം
തിരുത്തുകവയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.
- ഗാനങ്ങൾ
- അങ്കക്കലി അളിയാ – കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ, കോറസ്
- എന്നടാ ശോല്ലടാ – സുജാത മോഹൻ
- അത്തിമരക്കിളീ – സുജാത മോഹൻ, കോറസ് (ഗാനരചന: രാജീവ് ആലുങ്കൽ)
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
- ചിത്രസംയോജനം: മനോജ്
- ചമയം: ഹസ്സൻ വണ്ടൂർ, സനോജ്
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ്
- സംഘട്ടനം: പളനി, ബില്ലഗേൾ
- എഫക്റ്റ്സ്: അരുൺ, സീനു
- ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
- വാർത്താപ്രചരണം: വാഴൂർ ജോസ്, എം.എസ്. ദിനേശ്
- നിർമ്മാണനിയന്ത്രണം: സേതു അടൂർ
- നിർമ്മാണനിർവ്വഹണം: കെ. മോഹനൻ
- ലെയ്സൻ: കാർത്തിക് ചെന്നൈ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കാഞ്ചീപുരത്തെ കല്യാണം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കാഞ്ചീപുരത്തെ കല്യാണം – മലയാളസംഗീതം.ഇൻഫോ