അരളി ശലഭം
ദക്ഷിണേഷ്യയിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ചിത്രശലഭം
(കാക്കപ്പൂമ്പാറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണേഷ്യയിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ചിത്രശലഭമാണ് അരളി ശലഭം.[1][2][3][4][5] ഇംഗ്ലീഷിൽ Common Crow, Common Indian Crow, Australian Crow എന്നീ പേരുകളിൽ അറിയപ്പെടുന്നു. മലയാളത്തിൽ കാക്കപ്പൂമ്പാറ്റ എന്നും വിളിക്കാറുണ്ട്. കേരളത്തിൽ എല്ലാക്കാലത്തും കാണപ്പെടുന്ന ഈ ശലഭങ്ങളുടെ ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്. ചിറകുകളുടെ പിൻഭാഗത്ത് ഇരുനിരകളായും ചിറകൊഴികെയുള്ള ശരീരഭാഗങ്ങളിലപ്പാടും വെളുത്തപൊട്ടുകൾ കാണാം.
അരളിശലഭം | |
---|---|
അരളി ശലഭം. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | E. core
|
Binomial name | |
Euploea core (Cramer, 1780)
|
ആൽവർഗ്ഗ സസ്യങ്ങൾ, നന്നാറി, ചെറിയ പാൽവള്ളി, വള്ളിപ്പാല, ഇലഞ്ഞി, പൊന്നരളി, അരളി, പാറകം, ചെറി എന്നീ സസ്യങ്ങളിലാണ് അരളി ശലഭങ്ങളുടെ ലാർവകളെ കണ്ടുവരുന്നത്. കൊങ്ങിണിപ്പൂ, ചെട്ടിപ്പൂ, കമ്യൂണിസ്റ്റ് പച്ച, നായ്ത്തുമ്പ തുടങ്ങിയ പൂക്കളിൽനിന്നും തേൻനുകരുന്ന ഈ ശലഭങ്ങൾ ചില ചെടികളുടെ നീരും കുടിക്കാറുണ്ട്.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ പാലോട്ട്, ജാഫർ (2003). കേരളത്തിലെ ചിത്രശലഭങ്ങൾ. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help); Unknown parameter|month=
ignored (help) - ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 152. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Euploea Fabricius, 1807 Crows". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 81–84.
{{cite book}}
: CS1 maint: date format (link) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 32–33.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകEuploea core എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.