മറ്റു മരങ്ങളിൽ കയറുന്ന ഒരു ബഹുവർഷവള്ളിച്ചെടിയാണ്‌ വള്ളിപ്പാല. ആസ്സാം, പശ്ചിമബംഗാൾ, ഒറീസ്സ എന്നിവിടങ്ങളിലും ഇതു ഇവ കാണപ്പെടുന്നുണ്ടെങ്കിലും തെക്കേ ഇന്ത്യയിലെ മണലുള്ള മണ്ണിലാണ്‌ നന്നായി വളരുന്നത്‌.

വള്ളിപ്പാല
വള്ളിപ്പാല, ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ തലകോണ കാട്ടിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Tylophora

Species

Tylophora indica

ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്‌. വേരും ഇലയും പണ്ടുമുതലേ ആസ്ത്മ, ബ്രോങ്കൈറ്റിസ്‌, വില്ലൻചുമ, വയറിളക്കം, വാതം മൂലമുള്ള സന്ധിവേദന, പേപ്പട്ടിവിഷബാധ എന്നിവയ്ക്ക്‌ ഉപയോഗിച്ചിരുന്നു. വേരും പലവിധരോഗങ്ങൾക്ക്‌ ഔഷധമായി ഉപയോഗിക്കുന്നു. മുഴകൾക്കെതിരെ പ്രവർത്തിക്കുന്ന റ്റൈലൊഫൊറിനിഡിൻ എന്ന ആൽക്കലോയ്ഡ്‌ ഇതിന്റെ വേരിൽ അടങ്ങിയിരിക്കുന്ന പലവിധ ആൽക്കലോയ്ഡുകളിൽ ഒന്നു മാത്രമാണ്‌. ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുവാനുള്ള കഴിവു ഈ ആൽക്കലോയിഡുകൾ കാരണം ഈ ചെടിയ്ക്ക്‌ ഉണ്ട്‌. ഇവയ്ക്ക്‌ രക്താർബുധത്തിനെതിരെ പ്രവർത്തിക്കാൻ ശക്തിയുണ്ടെന്ന് ചില ശാസ്ത്രജ്ഞർ പ്രാഥമിക പരീക്ഷണം നടത്തി അഭിപ്രായപ്പെടുന്നു. ഈ സസ്യത്തിൽ ബാഷ്പീകരണസ്വഭാവമുള്ള ഒരു തൈലമുണ്ട്‌.

ഔഷധഗുണങ്ങൾ കൂടാതെ അതീവ സൂക്ഷ്മമായ ഒരു നൂലും വള്ളിപ്പാലയിൽ നിന്നും ലഭിക്കുന്നു. അമിതമായ ചൂഷണവും കൃത്യമായി കൃഷിചെയ്യായ്കയും മൂലം കാടുകളിൽ ഇവയുടെ നില അതീവമായി ശോഷിച്ചിരിക്കുന്നു. ഇത്രയും ഔഷധഗുണമുള്ള ഈ ചെടി ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു. കൃത്രിമമായി ഉൽപ്പാദിപ്പിക്കാനുള്ള ശ്രമം വിജയിച്ചു കാണുന്നുണ്ട്‌.

ചിത്രശാല

തിരുത്തുക

http://www.iupindia.in/809/IJGE_Threatened_Medicinal_Plant_26.html

"https://ml.wikipedia.org/w/index.php?title=വള്ളിപ്പാല&oldid=3111041" എന്ന താളിൽനിന്ന് ശേഖരിച്ചത്