കപ്പേള (ചലച്ചിത്രം)
രണ്ടായിരത്തി ഇരുപതിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കപ്പേള. മുഹമ്മദ് മുസ്തഫ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2020 മാർച്ച് 7 നു തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചുവെങ്കിലും കോവിഡ് പ്രശ്നങ്ങൾ കാരണം ഒരാഴ്ചക്കു ശേഷം പ്രദർശനം നിർത്തി വെച്ചു. പിന്നീട് 2020 ജൂൺ 22നു നെറ്റ്ഫ്ലിക്സ് വഴി പ്രദർശനം ആരംഭിച്ചു.[1] [2]
കപ്പേള | |
---|---|
സംവിധാനം | മുഹമ്മദ് മുസ്തഫ |
നിർമ്മാണം | വിഷ്ണു വേണു |
രചന | മുഹമ്മദ് മുസ്തഫ |
അഭിനേതാക്കൾ | അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി |
സംഗീതം | സുഷിൻ ശ്യാം |
ഛായാഗ്രഹണം | ജിംഷി ഖാലിദ് |
ചിത്രസംയോജനം | നൗഫൽ അബ്ദുല്ല |
സ്റ്റുഡിയോ | കഥാസ് അണ്ടോൾഡ് |
വിതരണം | തീയേറ്ററുകൾ
നെറ്റ്ഫ്ലിക്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 113 മിനുട്ടുകൾ |
വയനാട്ടിലെ മലമ്പ്രദേശത്ത് താമസിക്കുന്ന ജെസി, മിസ്സ് കാൾ വഴി വിഷ്ണുവിനെ പരിചയപ്പെടുന്നു. അവന്റെ സഹോദരിമാരുമായും സംസാരിക്കുന്നു. ആ സൗഹൃദം പ്രണയത്തിലെത്തുന്നു, ഇതിനിടയിൽ കവലയിൽ തുണിക്കട നടത്തുന്ന ബെന്നി അവളെ തന്റെ ബെന്നി റ്റെക്സ്റ്റൈൽസിന്റെ മോഡലാക്കുന്നു. അവന്റെ താത്പര്യപ്രകാരം വിവാഹം ആലോചിക്കുന്നു. അസ്വസ്ഥതയിലാണ്ട ജസ്സി വിഷ്ണുവിനെ ഒന്ന് കാണാനായി കോഴിക്കോട്ടങ്ങാടിയിലെത്തുന്നു. അവിടെ യെത്തിയ വിഷ്ണുവിന് അവിടെ നടന്ന തർക്കത്തിനിടയിൽ മൊബൈൽ നഷ്ടപ്പെടുന്നു. സ്ഥലത്തുണ്ടായിരുന്ന റോയിയുടെ കൈകളിൽ ഈ മൊബൈൽ എത്തുന്നു. ഒരുവിധം കണ്ടക്ടറെ കണ്ട് വിഷ്ണു ജെസിയുടെ അരികിലെത്തുന്നു. ഒരു വശപ്പിശക് തോന്നിയ റോയ് ഇവരെ പിന്തുടരുകയും അത് ഒരു അടിപിടിയിൽ കലാശിക്കുകയും ചെയ്യുന്നു. ജെസി വീണ് ചളിപറ്റുന്നു. വേഷം മാറാനായി അവർ ഒരു ലോഡ്ജിലെത്തുന്നു. ചുമട്ടുകാരനായ മുസ്തഫയുടെ സഹായത്തിൽ റൊയി അവരെ തിരഞ്ഞ് എത്തുന്നു. ഇതിനിടയിൽ ജസ്സി വിഷ്ണുവിന്റെ തനിനിറം മനസ്സിലാക്കുന്നു. റോയി യുടെ സഹായത്തിൽ അവൾ നാട്ടിൽ തിരിച്ചെത്തുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | അന്ന ബെൻ | ജെസ്സി |
2 | ശ്രീനാഥ് ഭാസി | റോയ് |
3 | റോഷൻ മാത്യു | വിഷ്ണു |
4 | സുധി കോപ | ബെന്നി |
5 | തൻവി റാം | ആനി |
6 | വിജിലേഷ് കാരയാട് | റിയാസ് |
7 | നിഷ സാരംഗ് | മേരി |
8 | നിൽജ | ലക്ഷ്മി |
9 | മുസ്തഫ | അബു |
10 | ജെയിംസ് ഏലിയ | വർഗീസ് |
11 | ജോളി ചിറയത്ത് | സാറാമ്മ |
12 | നസീർ സംക്രാന്തി | മാർട്ടിൻ |
13 | സുധീഷ് | ഫാദർ |
14 | നവാസ് വള്ളിക്കുന്ന് | നവാസ് |
15 | അപ്പുണ്ണി ശശി ഇരഞ്ഞിക്കൽ | ശിവൻകുട്ടി |
- വരികൾ:വിഷ്ണു ശോഭന
- ഈണം: വിനായക് ശശികുമാർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കണ്ണിൽ വിടരും | സൂരജ് സന്തോഷ് ,ശ്വേത മോഹൻ | |
2 | ദൂരം തീരും നേരം | സുഷിൻ ശ്യാം ആവണി മൽഹാർ | |
3 | കടുകുമണിക്കൊരു കണ്ണുണ്ട് | സിതാര കൃഷ്ണകുമാർ |
പരാമർശങ്ങൾ
തിരുത്തുക- ↑ "കപ്പേള (2020)". www.malayalachalachithram.com. Retrieved 2020-04-28.
- ↑ "കപ്പേള (2020)". malayalasangeetham.info. Retrieved 2020-04-28.
- ↑ "കപ്പേള (2020)". spicyonion.com. Archived from the original on 2020-05-21. Retrieved 2014-10-27.
- ↑ "കപ്പേള (2020)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "കപ്പേള (2020)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-28.