മുഹമ്മദ് മുസ്തഫ
ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടനും സംവിധായകനാണ് മുഹമ്മദ് മുസ്തഫ. മലപ്പുറത്തെ ചേളാരി സ്വദേശിയാണ്. 62-ാമത് ദേശീയ ചലച്ചിത്ര അവാർഡിലെ ഐൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം പ്രത്യേക പരാമർശം നേടി. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മുസ്തഫ ശ്രദ്ധ പിടിച്ചുപറ്റിയത്. അതിനുശേഷം പാലേരി മാണിക്കം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പെൺപട്ടണം തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2020-ൽ പുറത്തിറങ്ങിയ മുസ്തഫയുടെ പ്രഥമ സംവിധാന സംരംഭമായ കപ്പേള എന്ന ചിത്രം, അദ്ദേഹത്തെ കേരള സർക്കാരിന്റെ 2020 ലെ മികച്ച നവാഗത സംവിധായകൻ എന്ന പുരസ്കാരത്തിനർഹനാക്കി.[1]
മുഹമ്മദ് മുസ്തഫ | |
---|---|
ദേശീയത | indian |
തൊഴിൽ | Director,Actor |
സജീവ കാലം | 2009-present |
സംവിധായകൻ
തിരുത്തുക- കപ്പേള - 2020
ചലച്ചിത്രങ്ങൾ
തിരുത്തുക- പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
- പെണ്‍പട്ടണം
- മലർവാടി ആർട്സ് ക്ലബ്
- ഉറുമി
- മോളി ആന്റി റോക്ക്സ്
- ബാവുട്ടിയുടെ നാമത്തിൽ
- ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്
- വീരപുത്രൻ
- സ്നേഹവീട്
- ലാസ്റ്റ് ബെഞ്ച്
- പുണ്യാളൻ അഗർബത്തീസ്
- ഞാൻ
- 'ലോഹം'
- ഉറുമ്പുകൾ ഉറങ്ങാറില്ല
- ഐൻ- ദേശീയ ചലച്ചിത്ര പുരസ്കാരം – പ്രത്യേക പരാമർശം (ഫീച്ചര്‍ ഫിലിം)
- ആകാശത്തിനും ഭൂമിക്കുമിടയിൽ
- ഒരു മുത്തശ്ശി ഗദ
- സഖാവ്
- തീവണ്ടി
ടിവി
തിരുത്തുക- മികച്ച നടൻ (അമൃത ടിവി) - റിയാലിറ്റി ഷോ
- ഒരു സിൽമാക്കഥ (അമൃത ടിവി) - സീരിയൽ
- കല്ലി വല്ലി ( കൈരളി ടിവി) - സീരിയൽ