കഠിനംകുളം ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കഠിനംകുളം .[1] കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
കഠിനംകുളം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°35′11″N 76°50′6″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | കഠിനംകുളം, ചേരമാൻതുരുത്ത്, ചാന്നാങ്കര, കണ്ടവിള, ചിറയ്ക്കൽ, അണക്കപ്പിള്ള, പടിഞ്ഞാറ്റുമുക്ക്, മേനംകുളം, കൽപന, ചിറ്റാറ്റുമുക്ക്, തുമ്പ, വിളയിൽകുളം, സെൻറ് ആൻഡ്രൂസ്, പുത്തൻതോപ്പ് സൌത്ത്, വെട്ടുതുറ, പുതുവൽ, പുത്തൻതോപ്പ് നോർത്ത്, മര്യനാട് സൌത്ത്, ശാന്തിപുരം, പുതുക്കുറിച്ചി ഈസ്റ്റ്, മര്യനാട് നോർത്ത്, പുതുക്കുറിച്ചി നോർത്ത്, പുതുക്കുറിച്ചി വെസ്റ്റ് |
ജനസംഖ്യ | |
ജനസംഖ്യ | 40,406 (2001) |
പുരുഷന്മാർ | • 19,751 (2001) |
സ്ത്രീകൾ | • 20,655 (2001) |
സാക്ഷരത നിരക്ക് | 81.54 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221764 |
LSG | • G010702 |
SEC | • G01028 |
പ്രാക് ചരിത്രം
തിരുത്തുകകഠിനംകുളം മഹാദേവർ ക്ഷേത്രത്തിലെ ശിലാലിഖിതങ്ങൾ പാലി ഭാഷയാണെന്നാണ് നിഗമനം. സിന്ധൂ നദീതട സംസ്കാര കാലഘട്ടത്തിൽ തന്നെ കഠിനംകുളത്ത് ദ്രാവിഡ സംസ്കാരമുള്ള ജനവിഭാഗം താമസിച്ചിരുന്നതായി അനുമാനിക്കുന്നു[അവലംബം ആവശ്യമാണ്].
സ്ഥലനാമോൽപത്തി
തിരുത്തുകകഠിനംകുളം കായൽ പ്രദേശം വലിയ കുളമായിരുന്നെന്നും ഏതു സമയവും ക്ഷോഭമുണ്ടാകാനും അപകടമുണ്ടായാൽ രക്ഷപ്പെടാനും പ്രയാസമുണ്ടായിരുന്നുവെന്നും ഇക്കാരണത്താലാണ് ഈ കായലിനെ കഠിനകുളം കായൽ എന്ന് വിളിക്കുന്നതെന്നും ഇതിൽ നിന്നും കഠിനംകുളം എന്ന പേര് ലഭിച്ചതെന്നാണ് വിശ്വസിക്കുന്നു.
സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
തിരുത്തുകസുഭാഷ് ചന്ദ്രബോസ് രൂപംനðകിയ ഐ.എൻ.എ.-യിൽ പുതുക്കുറിച്ചിയിലെ ബോണിഫെഡ് പെരേര സജീവ പങ്കാളിയായിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന വക്കം മുഹമ്മദു ഖാദറിനെ ബ്രട്ടീഷ് സാമ്രജ്യത്വം തൂക്കിലേറ്റി വധിച്ചു.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
തിരുത്തുകആഴ്വാഞ്ചേരി തമ്പ്രാക്കൾ കഠിനംകുളത്ത് മുറജപത്തിന് കായൽ മാർഗ്ഗം വന്ന് കായലിനോടു ചേർന്ന ശാസ്താവിന്റെ നടയിലെ കടവിൽ വരുകയും ഇവിടം ഒരു ഇടത്താവളമായി ഉപയോഗിച്ചിരുന്നതായും കരുതുന്നു. ശ്രീനാരായണ ഗുരു ഇസ്ലാം മതം പഠിക്കുന്നതിന് പരുത്തി ഏലാക്ക് സമീപം കടമ്പത്ത് കുടുംബത്തിൽ വന്നിട്ടുള്ളതായി പറയപ്പെടുന്നു. മലയാള ലിപി പരിഷ്കരിക്കുന്നതിന് വളരെ സംഭാവന നൽകിയിട്ടുള്ള ജോസഫ് മേലെ പുതുക്കുറിശ്ശി നിവാസിയാണ്. ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ഇന്നത്തെ എസ്.കെ.വി. എൽ.പി.എസ്. ആണ്. ചാന്നാങ്കര മസ്കാൻ ഒരു സിദ്ധനായിരുന്നു. പച്ചത്തൊണ്ട് തൊഴിലാളി സമരമാണ് ആദ്യമായി നടന്നത്. കാട്ടായിക്കോണം വി. ശ്രീധർ, കാട്ടായിക്കോണം സദാനന്ദൻ, എം.കെ. അലി മുഹമ്മദ് എന്നീ നേതാക്കളായിരുന്നു കയർത്തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയിരുന്ന്ത്. കഠിനം കുള൦ പഞ്ചായത്തിലെ കണിയാപുരം പള്ളിനട പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് മാറ്റം വരുത്തിയ ഒരു പ്രബലകുടുബം ആണ് വെട്ടി മുറിചിടം..ലബ്ബമാരുമായി അവർ ഉണ്ടാക്കിയ വിവാഹ ബന്തം ഈ പ്രദേശത്തെ സർവ വളർച്ചക്കും കാരണമായി ..
വാണിജ്യ-ഗതാഗത പ്രാധാന്യം
തിരുത്തുകവേണാട് സ്വരൂപത്തിന്റെ അതിർത്തി ഉള്ളൂർ വരെയായിരുന്നു. ഈ കാലഘട്ടത്തിð കഠിനംകുളം കായൽ ഒരു മുഖ്യമായ ഗതാഗത മാർഗ്ഗമായിരുന്നു. തിരുവിതാംകൂറിലെ രാജാക്കൻമാർ കണിയാപുരം പുത്തൻകടവു വരെ കരമാർഗവും അവിടെ നിന്നു ജലമാർഗവും സഞ്ചരിച്ചിരുന്നതായി പറയപ്പെടുന്നു. വള്ളക്കടവു മുതൽ കൊച്ചി വരെ ജലമാർഗ്ഗമാണ് പോയിരുന്നത്. ജലഗതാഗതം ഒരു പ്രധാന സഞ്ചാര മാർഗ്ഗം ആയിരുന്നതുകൊണ്ടാണ് പിൽക്കാലത്ത് പാർവതി പുത്തനാർ വെട്ടുന്നതിന് പ്രേരകമായത്.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
തിരുത്തുകആദ്യകാല പ്രസിഡന്റ്-ഹാജി അബൂബേക്കർ കുഞ്ഞുലബ്ബു ആയിരുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകഅതിരുകൾ
തിരുത്തുക- വടക്ക്: അഴൂർ, ചിറയിൻകീഴ് പഞ്ചായത്തുകൾ
- കിഴക്ക്: കഠിനംകുളം കായൽ, അണ്ടൂർക്കോണം പഞ്ചായത്ത്
- തെക്ക്: ആറ്റിപ്ര, കഴക്കൂട്ടം പഞ്ചായത്തുകൾ
- പടിഞ്ഞാറ്: അറബിക്കടൽ
ഭൂപ്രകൃതി
തിരുത്തുകസമതല രൂപമാണ് കഠിനംകുളം പഞ്ചായത്തിനുള്ളത്. ഒരേ ഘടനയുള്ള മണ്ണാണ് പഞ്ചായത്തിലാകമാനം കാണുന്നത്
ജലപ്രകൃതി
തിരുത്തുക3000 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്നതാണ് ഈ പ്രദേശം. മണ്ണിന്റെ ജലസംഭരണ ശേഷി കുറവായതു കൊണ്ട് വേഗം ഉണക്ക് ബാധിക്കുകയും ചെയ്യുന്നു. കായൽ അടങ്ങിയതാണ് ജല വിഭവം.
ആരാധനാലയങ്ങൾ
തിരുത്തുകകഠിനംകുളം മഹാദേവർ ക്ഷേത്രത്തിന് മൂവായിരം വർഷത്തിലേറെ പഴക്കമുള്ളതായി ക്ഷേത്ര രേഖകളിൽ കാണുന്നു. 1548-ൽ പുതുക്കുറിശ്ശിയിð നിർമിച്ച ക്രിസ്ത്യൻ പള്ളിയാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ ക്രിസ്ത്യൻ ദേവാലയം. അർധനാരീശ്വര സമാധി ക്ഷേത്രം, മേനംകുളം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എലായിൽ ക്ഷേത്രം,
കഠിനംകുളം കാവും ഒട്ടനവധി മുസ്ളീം പള്ളികളും ക്രിസ്ത്യൻ പള്ളികളുമാണ് ആരാധനാലയങ്ങൾ.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
തിരുത്തുക- ചേരമാൻതുരുത്ത്
- കഠിനംകുളം
- കണ്ടവിള
- ചാന്നാങ്കര
- അണക്കപ്പിള്ള
- പടിഞ്ഞാറ്റുമുക്ക്
- ചിറയ്ക്കൽ
- ചിറ്റാറ്റുമുക്ക്
- മേനംകുളം
- കൽപ്പന
- വിളയിൽക്കുളം
- തുമ്പ
- സെന്റ് ആൻഡ്രൂസ്
- പുത്തൻതോപ്പ് സൌത്ത്
- പുത്തൻതോപ്പ് നോർത്ത്
- വെട്ടുതുറ
- പുതുവൽ
- ശാന്തിപുരം
- മരിയാട് സൌത്ത്
- മരിയാട് നോർത്ത്
- പുതുക്കുറിച്ചി ഈസ്റ്
- പുതുക്കുറിച്ചി വെസ്റ്
- പുതുക്കുറിച്ചി നോർത്ത്