അഴൂർ ഗ്രാമപഞ്ചായത്ത്
8°38′53″N 76°49′40″E / 8.648°N 76.8277°E തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അഴൂർ .[1]. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
അഴൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ഉപജില്ല | Chirayinkeezhu |
ജനസംഖ്യ | 28,831 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
തിരുത്തുകകൃഷ്ണൻ വാധ്യാരുടേയും, റ്റി.എ. ശിവദാസൻ, പെരുങ്ങുഴി തങ്കപ്പൻ കെ.സദാനന്ദൻ, ശാർങ്ധരൻ, റ്റി.വി.സുകുമാരൻ എന്നീ കമ്യൂണിസ്റ് നേതാക്കളുടെയും സംഘടിതമായ പ്രവർത്തനങ്ങൾ ജാതിഭ്രഷ്ടങ്ങൾക്കെതിരെ നടന്നു. കയർ മേഖലയിൽ തൊഴിൽ സമരങ്ങൾക്ക് കമ്യൂണിസ്റ് പ്രസ്ഥാനം നേതൃത്വം നൽകി. വാരിയം പറമ്പിൽ കയർ ഫാക്ടറിയാണ് അഴൂർ പഞ്ചായത്തിലെ ആദ്യ കയർ ഫാക്ടറി. അഴൂരിൽ ഒരു ലോവർ പ്രൈമറി സ്കൂളും പെരുങ്ങുഴിയിൽ മൂന്നാം ക്ളാസ്സുവരെ പഠിക്കാനുള്ള ഒരു സ്കൂളുമാണ് വിദ്യാഭ്യാസരംഗത്തെ ആദ്യത്തെ സ്കൂളുകൾ. ഈ പഞ്ചായത്തിലെ ജയ്ഹിന്ദ് വായനശാലയാണ് ആദ്യമായി റേഡിയോക്യോസ്ക് സ്ഥാപിച്ചത്.
ഗതാഗതം
തിരുത്തുകയാത്രയും ചരക്ക് ഗതാഗതവും പൂർണമായും കെട്ടുവള്ളങ്ങളെ ആശ്രയിച്ചാണ് നടന്നിരുന്നത്. റെയിൽവേയുടെ വരവ് യാത്രയും ചരക്കുഗതാഗതവും കൂടുതൽ സുഗമമാക്കി. ചരക്കുഗതാഗതകത്തിനുവേണ്ടി രണ്ടാമത് വില്ലു വണ്ടിയും, കാളവണ്ടിയും ഉപയോഗിച്ചിരുന്നു.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
തിരുത്തുകതിരു-കൊച്ചി 1948-ൽ രൂപവത്കരിച്ച അഴൂർ ഗ്രാമോദ്ധാരണ കേന്ദ്രമാണ് അഴൂർ പഞ്ചായത്തായി രൂപാന്തരം പ്രാപിച്ചത്. ഈ ഗ്രാമോദ്ധാരണ കേന്ദ്രത്തിന്റെ പ്രസിഡന്റ് പി.ജി കുഞ്ഞൻ ആയിരുന്നു.1953-ൽ നടന്ന ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വി.കൃഷ്ണൻ പ്രസിഡന്റായി.
ഭൂപ്രകൃതി
തിരുത്തുകസമതല പ്രദേശം, നീർക്കെട്ടും ചതിപ്പുനിറഞ്ഞ പ്രദേശം എന്നിങ്ങനെ ഈ പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ വേർതിരിക്കാം. ചരൽ നിറഞ്ഞതും ചെടിയുടെ ജൈവാംശം ഉള്ളതുമായ ചെമ്മണ്ണ് ചെമ്മണ്ണും, എക്കൽ നിറഞ്ഞ മണലും, മണലുമാണ് ഈ പഞ്ചായത്തിലെ മണ്ണിനങ്ങൾ. പ്രധാനമായും മഴയെ ആശ്രയിച്ചാണ് കൃഷികൾ നടത്തിയിരുന്നത്. കുളങ്ങളും, കിണറുകളുമാണ് പ്രധാന ഉപരിതല ജലസ്രോതസ്സുകൾ
ആരാധനാലയങ്ങൾ
തിരുത്തുകപെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്രം, അഴൂർ ഭഗവതി ക്ഷേത്രം, മാതാശ്ശേരിക്കോണം പെരുങ്ങുഴി മുസ്ളീം പള്ളികളും കോളച്ചിറ കാവിന്റെ മൂല മാടൻ ദേവി ക്ഷേത്രം തുടങ്ങിയവ ആരാധനാലയങ്ങൾ.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
തിരുത്തുക- മാടൻവിള
- അഴൂർക്ഷേത്രം
- ഗണപതിയാംകോവിൽ
- കോളിച്ചിറ
- അഴൂർ
- കൃഷ്ണപുരം
- മുട്ടപ്പലം
- തെറ്റിച്ചിറ
- ഗാന്ധിസ്മാരകം
- കന്നുകാലി വനം
- നാലുമുക്ക്
- ചിലമ്പിൽ
- അക്കരവിള
- പെരുങ്ങുഴി ജംഗ്ഷൻ
- പഞ്ചായത്താഫീസ്
- റെയിൽവേ സ്റേഷൻ
- കൊട്ടാരം തുരുത്ത്