ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ചിറയിൻകീഴ് (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറയിൻകീഴ് .[1]. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°38′40″N 76°47′8″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുംതുരുത്തി, മുതലപ്പൊഴി, പുതുക്കരി, അരയത്തുരുത്തി, കലാപോഷണി, പണ്ടകശാല, ആനത്തലവട്ടം, ഗുരുവിഹാർ, മേൽകടയ്ക്കാവൂർ, പഴഞ്ചിറ, ആൽത്തറമൂട്, ശാർക്കര, ചിറയിൻകീഴ്, വലിയക്കട, കോട്ടപ്പുറം, കടകം
ജനസംഖ്യ
ജനസംഖ്യ29,627 (2001) Edit this on Wikidata
പുരുഷന്മാർ• 14,042 (2001) Edit this on Wikidata
സ്ത്രീകൾ• 15,585 (2001) Edit this on Wikidata
സാക്ഷരത നിരക്ക്85.87 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221758
LSG• G010303
SEC• G01063
Map

ചരിത്രം

തിരുത്തുക

അ.ഉ. 9-ാം നൂറ്റാണ്ടിൽ മഹോദയപുരം ആസ്ഥാനമാക്കി ചേരമാൻ പെരുമാൾ നയനാർ ഇവിടം ഭരിച്ചിരുന്നു. മാർത്താണ്ഡവർമ്മ കായംകുളം ആക്രമിക്കാൻ പോയപ്പോൾ വിശ്രമിച്ചിരുന്ന സ്ഥലം ഈ പ്രദേശമായിരുന്നു. തിരുവിതാംകൂർ രാജവംശത്തിന്റെ ഭരണത്തിൽ തുടർന്ന് ഈ പഞ്ചായത്ത് നിലനിന്നിരുന്നു. (ആയില്യം തിരുനാൾ മഹാരാജാവ്).

സ്ഥലനാമോൽപത്തി

തിരുത്തുക

സീതാപഹരണ സമയത്ത് രാവണനെ പിന്തുടർന്ന ജടായുവിന്റെ ചിറകിൻ കീഴിലായിരുന്ന പ്രദേശമെന്നായിരുന്നുചിറയിൻകീഴ് എന്ന് ഐതിഹ്യം. ചിറകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ചിറയിൻകീഴ് എന്നാണ് ഭൂമിശാസ്ത്രപരമായ അനുമാനം.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

തിരുത്തുക

ദേശീയപ്രക്ഷോഭങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ ബ്രിട്ടീഷ് ആസ്ഥാനമായ അഞ്ചുതെങ്ങിലേക്ക് ഒരു മാർച്ച് നടത്തുകയുണ്ടായി. റ്റി.കെ. വാസുദേവൻ, കുഞ്ചുവീട്ടിൽ രാഘവൻ, കെ.പി. കൊച്ചുകൃഷ്ണൻ, തുïിൽ പാച്ചുപിള്ള, കെ.പി. നീലകണ്ഠപിള്ള തുടങ്ങിയവർ സ്വാതന്ത്യ്രസമരസേനാനികളായിരുന്നു. രണ്ടാംലോകമഹായുദ്ധത്തിനെതിരെ 1939-ൽ ചിറയിൻകീഴിൽ നിന്നും ആറ്റിങ്ങലിലേക്ക് പോയ ജാഥയ്ക്കെതിരെ പോലീസ് മർദനവും വെടിവയ്പ്പും നടത്തി. മർദനത്തിൻഫലമായി സ്വാതന്ത്ര്യസമര സേനാനി എൻ.എസ്. പിള്ള മരണമടഞ്ഞു.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

തിരുത്തുക

1866-ൽ സ്ഥാപിച്ച പെൺപള്ളിക്കൂടം ഇന്ന് ഏ.ജ. സ്കൂളായി പ്രവർത്തിക്കുന്നു. 1946-ൽ സ്ഥാപിച്ച ട.ട.ഢ.ഒ.ട. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതിയിൽ ഗണ്യമായ മാറ്റം വരുത്തി. ഇ.ജ. യുടെ അമേരിക്കൻ മോഡൽ ഭരണം അവസാനിപ്പിക്കാനും കർഷക-കയർ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കൽ, തൊഴിലാളികളുടെ സാമൂഹ്യസംരക്ഷക്കുവേണ്ടിയും കമ്യൂണിസ്റു പാർട്ടി പ്രവർത്തിച്ചിരുന്നു.

തിരുവനന്തപുരം മുതൽ കായംകുളം വരെയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഠ.ട. കനാൽ മാർഗ്ഗം ജലഗതാഗതയോഗ്യമായിരുനനു. ഈ കാലയളവിൽ ചിറയിൻകീഴ് പ്രധാനമായ വാണിജ്യകേന്ദ്രമായിരുന്നു. രാജഭരണകാലത്ത് കൊല്ലം, കായംകുളം, കൊച്ചി എന്നിവടങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്നും പോകാവുന്ന രാജപാത ഉണ്ടായി. ചിറയിൻകീഴ് റെയിൽവേ ലൈനും, റെയിൽവേസ്റേഷനും ഉണ്ട്. കടയ്ക്കാവൂർ-ചിറയിൻകീഴ്-ആറ്റിങ്ങൽ റോഡ് പ്രധാന ഗതാഗത മാർഗ്ഗമാണ്.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

തിരുത്തുക

1953-ൽ നിലവിൽ വന്ന ചിറയിൻകീഴ് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് എം. പപി. കൃഷ്ണപിള്ളയായിരുന്നു.

ഭൂപ്രകൃതി

തിരുത്തുക

കുന്നിൻപ്രദേശം, താഴ്വര, സമതലം, തീരസമതലം, കുന്നിൻ ചരിവ്, ചതുപ്പ് (നീർക്കെട്ടു പ്രദേശം) എന്നിങ്ങനെയാണ ഭൂപ്രകൃതി. ചരൽ മണ്ണ് കലർന്ന ചെമ്മണ്ണ്, മണ്ണു കലർന്ന ചെമ്മണ്ണ്, മണലു കലർന്ന പശമണ്ണ്, മണലാംശം കൂടിയ കളിമണ്ണ്, പൂഴിമണ്ണഅ, ജൈവാംശമുള്ള കളിമണ്ണ്, നീർവാർച കുറവുള്ള കളിമണ്ണ് എന്നിങ്ങനെയാണ് മൺതരങ്ങൾ.

ജലപ്രകൃതി

തിരുത്തുക

കഠിനകുളം, അഞ്ചുതെങ്ങ് കായലുകൾ, ഠ.ട. കനാലിന്റെ ഭാഗങ്ങൾ, വാമനപുരം ആറിന്റെ ഭാഗം, ശാർക്കര ആറിന്റെ ഭാഗം, തുറയ്ക്കൽ തോടിന്റെ ഭാഗം, നാറാങ്ങൾ തോട്, പഴഞ്ചിറകുളം, ചെറുകുളങ്ങൾ എന്നിവയാണ് ജലസ്രോതസ്സുകൾ.

ആരാധനാലയങ്ങൾ

തിരുത്തുക

ശാർക്കര ദേവീക്ഷേത്രം, കാട്ടാമുറയ്ക്കൽ മുസ്ളീംപള്ളി, കോളേശ്വരം ശിവക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, കടകം സെന്റ് ജെയിംസ് ദേവാലയം, ആൾസെയ്ന്റസ് ചർച്ച്, പെരുമാതുറ വലിയപള്ളി,അരയനുരുത്തി മിയാപ്പള്ളി പണ്ഡകശാല തുടങ്ങിയവ ആരാധനാലയങ്ങളാണ്.

ഗ്രാമപഞ്ചായത്ത് വാർഡുകൾ

തിരുത്തുക
 1. ഗുരുവിഹാർ
 2. പഴഞ്ചിറ
 3. മേൽകടയ്ക്കാവൂർ
 4. പണ്ടകശാല
 5. ശാർക്കര
 6. ചിറയിൻകീഴ്
 7. വലിയകട
 8. കോട്ടപ്പുറം
 9. കടകം
 10. ഒറ്റപ്പ
 11. പെരുമാതുറ
 12. പൊഴിക്കര
 13. പുളുന്തുരുത്തി
 14. മുതലപ്പൊഴി
 15. പുതുക്കരി
 16. വടക്കേ അരയതുരുത്തി
 17. ആത്തലവട്ടം
 18. കലാപോഷിണി
 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്)